എസി, റഫ്രിജറേറ്റർ വില ഉയർന്നേക്കും

Mail This Article
×
ന്യൂഡൽഹി ∙ രാജ്യത്ത് എസി, റഫ്രിജറേറ്റർ വില ഉയരുമെന്ന് സൂചന. എസികളിലും റഫ്രിജറേറ്ററുകളിലും ഉപയോഗിക്കുന്ന കൂളിങ് വാതകങ്ങൾ രാജ്യാന്തര നിലവാരത്തിലുള്ളവയാകണമെന്ന നിബന്ധന ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്നതിന് പിന്നാലെയാണ് വിലക്കയറ്റം പ്രതീക്ഷിക്കുന്നത്. കൂളിങ് ഗ്യാസുകളിൽ ഗ്ലോബൽ വാമിങ് പൊട്ടൻഷ്യൽ (ജിഡബ്ല്യുപി) ഗ്യാസുകൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത്. ഉപഭോക്തൃകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) ആണ് പുതിയ ചട്ടങ്ങൾ നിഷ്കർഷിച്ചത്.
ജിഡബ്ല്യുപി വാതകങ്ങൾ പൂർണമായി ഒഴിവാക്കിയ റഫ്രിജറന്റുകൾ മാത്രമേ എസി, റഫ്രിജറേറ്റർ നിർമാണത്തിന് ഉപയോഗിക്കാവൂ എന്ന് ചട്ടം നിർദേശിക്കുന്നു. അടുത്ത മാസം മുതൽ പുതിയ ചട്ടങ്ങൾ നിലവിൽ വരും.
English Summary:
AC and refrigerator prices in India are set to increase due to new BIS regulations mandating the use of GWP-free cooling gases. This change, effective next month, aims to reduce environmental impact.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.