ADVERTISEMENT

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോക രാജ്യങ്ങൾക്കുമേൽ ‘പകരച്ചുങ്കം’ പ്രഖ്യാപിച്ചതോടെ രാജ്യാന്തര, ആഭ്യന്തര വിപണികളിൽ തകിടംമറിഞ്ഞ് റബർവില. ചൈനയിലെയും മറ്റും വാഹന നിർമാതാക്കളെ ട്രംപിന്റെ പകരച്ചുങ്കം സാരമായി ബാധിച്ചേക്കുമെന്ന ഭീതി റബറിനു തിരിച്ചടിയാവുകയായിരുന്നു.

Image: Shutterstock/IZZ HAZEL
Image: Shutterstock/IZZ HAZEL

ഡിമാൻഡ് കുറയുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് വില താഴുന്നത്. ബാങ്കോക്ക് വിപണിയിൽ ആർഎസ്എസ്-4ന് കിലോയ്ക്ക് ഒറ്റയടിക്ക് 4 രൂപ കുറഞ്ഞു. ഇതിന്റെ പ്രതിഫലനം കേരളത്തിലും അലയടിച്ചു. സംസ്ഥാനത്ത് ഒരു രൂപയാണ് കുറഞ്ഞത്.

Image credit: sanse293/iStockPhoto
Image credit: sanse293/iStockPhoto

കൊച്ചി വിപണിയിൽ കുരുമുളക്, വെളിച്ചെണ്ണ വിലകൾ കയറ്റം തുടരുന്നു. കുരുമുളക് അൺ-ഗാർബിൾഡിന് 300 രൂപ ഉയർന്നപ്പോൾ വെളിച്ചെണ്ണ നേടിയത് 100 രൂപയുടെ വർധന. കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾ മാറിയില്ല.

Cocoa-Tree

കട്ടപ്പന മാർക്കറ്റിൽ കൊക്കോ വില താഴ്ന്നതലത്തിൽ തുടരുന്നു. ചോക്ലേറ്റ് നിർമാതാക്കളിൽ നിന്ന് വരംദിവസങ്ങളിൽ വലിയ ഡിമാൻഡ് ഉണ്ടാകുമെന്നാണ് പ്രതീക്ഷകൾ. ഇതു വിലയെ സ്വാധീനിച്ചേക്കും. ഐവറി കോസ്റ്റ് ഉൾപ്പെടെ ലോകത്തെ മുൻനിര ഉൽപാദക രാജ്യങ്ങൾ വരൾച്ചയുടെ പിടിയിലുമാണ്.

1296650267

ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഡിമാൻഡിന്റെ കരുത്തിൽ മെല്ലെ കയറുകയാണ് ഏലയ്ക്കാ വില. ലേല കേന്ദ്രങ്ങളിലെത്തുന്ന ചരക്കുകൾ പൂർണമായും വിറ്റഴിയുന്നതും കർഷകർക്ക് നൽകുന്നത് മികച്ച പ്രതീക്ഷകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
 

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Commodity Price: Rubber price falls, Black Pepper and Coconut Oil rise.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com