Activate your premium subscription today
കഴിഞ്ഞ രണ്ടുദിവസമായി കനത്ത ചാഞ്ചാട്ടം നേരിടുന്ന കേരളത്തിലെ സ്വർണ (gold) വിലയിൽ (Kerala gold price) ഇന്ന് ഭേദപ്പെട്ട കുറവ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കേരളത്തിൽ രാവിലെയും ഉച്ചയ്ക്കും സ്വർണവിലയിൽ വൻ മാറ്റങ്ങളുണ്ടായി. രാജ്യാന്തരവിലയിലുണ്ടായ വ്യത്യാസവും രൂപയുടെ ചാഞ്ചാട്ടവുമായിരുന്നു പ്രധാന കാരണം.
ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ വെട്ടിലാക്കി തുടർച്ചയായ രണ്ടാംദിവസവും ഉച്ചയ്ക്കുശേഷം മാറിമറിഞ്ഞ് സ്വർണവില (gold rate). കേരളത്തിൽ (Kerala gold price) ഇന്നു രാവിലെ ഗ്രാമിന് 15 രൂപ ഉയർന്ന് വില 8,765 രൂപയും പവന് 120 രൂപ വർധിച്ച് 70,120 രൂപയുമായിരുന്നു വില. ഉച്ചയ്ക്ക് ഒന്നരയോടെ ഗ്രാമിന് അധികമായി 90 രൂപയും പവന് 720 രൂപയും ഉയർന്നു.
താരിഫ് വിഷയത്തിൽ യുഎസും ചൈനയും സമവായത്തിലേക്ക് കടന്നതോടെ റബർ വിലയും ഉഷാറിലേക്ക്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
‘പൊൻ’മനസ്സുള്ളവർക്ക് സമാധാനം സമ്മാനിച്ച് ഇന്നലെ കൂപ്പുകുത്തിയ സ്വർണവിലയിൽ (gold rate) ഇന്നു നേരിയ വർധന. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞിരുന്നു. ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ, യുഎസ്-ചൈന വ്യാപാര ഡീൽ എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു ഇന്നലെ സ്വർണവിലയുടെ വീഴ്ച.
സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. രാവിലെ ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കുറഞ്ഞത്. വെള്ളി (Silver) വിലയിൽ ഉച്ചയ്ക്ക് മാറ്റംവരുത്തിയിട്ടില്ല.
ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ (gold) വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് സ്വർണവിലയിൽ (gold rate today) ഇന്നു കനത്ത ഇടിവ്. പ്രതിസന്ധികൾ അകലുന്നതിനാൽ, സ്വർണത്തിന്റെ സെയ്ഫ്-ഹാവൻ പെരുമയും വിലയും മങ്ങുകയുമാണ്. കഴിഞ്ഞ വാരാന്ത്യം ഔൺസിന് 3,346 ഡോളറായിരുന്ന രാജ്യാന്തരവില, ഇന്നൊരു ഘട്ടത്തിൽ 3,262 ഡോളർ വരെ ഇടിഞ്ഞു.
സംസ്ഥാനത്ത് റബർവില മാറ്റമില്ലാതെ നിൽക്കുന്നു. രാജ്യാന്തരതലത്തിൽ ടാപ്പിങ് നിർജീവമാണെങ്കിലും വിലയെ അതു സ്വാധീനിക്കുന്നില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ഇന്ത്യ-പാക്കിസ്ഥാൻ (India-Pakistan) സംഘർഷം കൂടുതൽ വഷളാകുന്നതിനിടെ സ്വർണത്തിനു (Gold price) വീണ്ടും വിലക്കയറ്റം. രാജ്യാന്തര സ്വർണവിലയിൽ വലിയ കുതിപ്പ് പ്രകടമല്ലെങ്കിലും കടകവിരുദ്ധമായി ഇന്ത്യയിൽ വില കയറുകയാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ പൊതുവേ സ്വർണത്തിന് നൽകുന്ന ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ (safe-haven demand) ആണ് ഈ വിലവർധനയ്ക്കൊരു കാരണം.
രാജ്യാന്തര സ്വർണവില (gold price) കുത്തനെ ഇടിഞ്ഞിട്ടും കേരളത്തിൽ (Kerala gold rate) ഇന്ന് കടകവിരുദ്ധമായി വില കൂടി. ഡോളറിനെതിരെ (Us Dollar) ഇന്ത്യൻ രൂപയുടെ (Indian Rupee) കനത്ത വീഴ്ചയാണ് തിരിച്ചടിയായത്. നിലവിലെ സംഘർഷം നീണ്ടാൽ, രൂപ വൈകാതെ 87ലേക്ക് കൂപ്പുകുത്തിയേക്കാമെന്നാണ് വിലയിരുത്തലുകൾ.
ആഭരണപ്രിയരെ വലച്ച് ഇന്നു രാവിലെ കുത്തനെ കൂടിയ സ്വർണവില ഉച്ചയ്ക്ക് തകിടംമറിഞ്ഞു. രാവിലെ ഗ്രാമിന് 55 രൂപ ഉയർന്ന് 9,130 രൂപയും പവന് 440 രൂപ വർധിച്ച് 73,040 രൂപയുമായിരുന്നു വില. എന്നാൽ, യുകെ-യുഎസ് വ്യാപാരക്കരാർ യഥാർഥ്യമാകുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് രാജ്യാന്തര സ്വർണവില ഔൺസിന് 3,400 ഡോളർ നിലവാരത്തിൽ നിന്ന് 3,322 ഡോളറിലേക്ക് നിലംപതിച്ചു.
രാജ്യാന്തര വിലയുടെ കരകയറ്റമാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. ഇന്നലെ ഔൺസിന് 3,384 ഡോളറായിരുന്ന രാജ്യാന്തര വില, ഇന്നൊരുഘട്ടത്തിൽ 3,412 ഡോളറിലെത്തിയിരുന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,398 ഡോളറിൽ. കഴിഞ്ഞമാസം 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.
ശ്രീലങ്കയിൽ നിന്നുള്ള ഇറക്കുമതി ഭീഷണിയും നിലവാരംകുറഞ്ഞ ഇനമുയർത്തുന്ന വെല്ലുവിളിയും താങ്ങാനാവാതെ വിലയിടിവിന്റെ ട്രാക്കിലായി കേരളത്തിന്റെ കുരുമുളക്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ചൈനയും യുഎസും തമ്മിലെ വ്യാപാരപ്പോരിന് ശമനമാകുന്നെന്ന വിലയിരുത്തലുകളെ തുടർന്ന് ലാഭമെടുപ്പ് തകൃതിയായതോടെ ആടിയുലഞ്ഞ് രാജ്യാന്തര സ്വർണവില. ഒരുവേള ഔൺസിന് 3,432 ഡോളർ വരെ കുതിച്ചുകയറിയ വില, ഇപ്പോഴുള്ളത് 3,384 ഡോളറിൽ. കേരളത്തിൽ ഇന്നലെയും ഗ്രാമിന് ഒറ്റയടിക്ക് 250 രൂപയും പവന് 2,000 രൂപയും കൂടിയിയിരുന്നു.
ഇന്ത്യയിലെ സ്വാഭാവിക റബറിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പുതിയ തോട്ടങ്ങൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ടയർ നിർമാതാക്കളുടെ സംഘടനയായ ഓട്ടമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) ഐസ്പീഡ് പദ്ധതിക്കു തുടക്കമിട്ടു.
ആഭരണപ്രേമികളെയും (gold) വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത നിരാശയിലാഴ്ത്തി സ്വർണവിലയിൽ (gold price) ഇന്ന് വമ്പൻ മുന്നേറ്റം. രാജ്യാന്തരവിലയിലെ കുതിച്ചുകയറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്.
ഒരിടവേളയ്ക്കുശേഷം സ്വർണവില (gold rate) വീണ്ടും മേലോട്ട്. രാജ്യാന്തര വിലയിലെ വർധനയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഇന്നു രൂപ മെച്ചപ്പെട്ടില്ലായിരുന്നെങ്കിൽ സ്വർണവില കൂടുതൽ വർധിക്കുമായിരുന്നു. യുഎസ്-ചൈന വ്യാപാരയുദ്ധം സമവായത്തിലേക്ക് നീങ്ങുന്നുണ്ടെങ്കിലും സ്ഥിരീകരണമാകാത്തത് സ്വർണവില വർധിക്കാനൊരു കാരണമാണ്.
യുഎസിൽ കഴിഞ്ഞമാസത്തെ തൊഴിൽക്കണക്ക് പ്രതീക്ഷതിനേക്കാൾ മെച്ചപ്പെട്ടിട്ടും ചാഞ്ചാട്ടത്തിൽ രാജ്യാന്തര സ്വർണവില. പുതുതായി 1.35 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നായിരുന്നു ആദ്യ വിലയിരുത്തലുകൾ. എന്നാൽ, 1.77 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടെന്നും തൊഴിലില്ലായ്മനിരക്ക് 4.2 ശതമാനത്തിൽ തുടരുകയാണെന്നും ലേബർ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
കേരളത്തിൽ സ്വർണവിലയിൽ (Kerala gold price) വീണ്ടും ഇടിവ്. ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 99 നിലവാരത്തിൽ നിന്ന് 100ലേക്ക് ഉയർന്ന് കരുത്താർജ്ജിച്ചതും യുഎസും ചൈന ഉൾപ്പെടെ മറ്റു പ്രമുഖ രാജ്യങ്ങളുമായുള്ള വ്യാപാരത്തർക്കം ശമിക്കുന്നതും രാജ്യാന്തര വിലയെ താഴേക്ക് നയിച്ചതാണ് കേരളത്തിലും വില കുറയാനിടയാക്കിയത്.
അക്ഷയതൃതീയയുടെ പിറ്റേന്ന് സ്വർണ വിലയിൽ കുത്തനെ ഇടിവ്. ഗ്രാമിന് 205 രൂപ ഇടിഞ്ഞ് 8775 രൂപയെത്തി. പവന് 1640 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 70200 രൂപയിലെത്തി. ഇന്നലെ കേരളത്തിലെ സ്വർണ വിപണിയിൽ അക്ഷയതൃതീയ പ്രമാണിച്ച് പുത്തൻ ഉണർവ് ദൃശ്യമായതിന് പിന്നാലെ വില കുത്തനെ ഇടിഞ്ഞത് അക്ഷയതൃതീയ സ്വർണം വാങ്ങിയവരെ
പച്ചത്തേങ്ങാ ഉൽപാദനം വർധിച്ചതോടെ റെക്കോർഡ് വിലയിൽ നിന്ന് തിരിച്ചിറങ്ങിത്തുടങ്ങി വെളിച്ചെണ്ണ. തമിഴ്നാട്ടിൽ കൊപ്രാ വില ഇടിയുന്നതിന് ആനുപാതികമായി കേരളത്തിൽ വെളിച്ചെണ്ണ വിലയും താഴുകയാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
രാജ്യാന്തര സ്വർണവില കുറഞ്ഞിട്ടും കേരളത്തിൽ ഇന്നു സ്വർണവിലയിൽ മാറ്റമില്ല. രാജ്യാന്തരവില ഔൺസിന് 3,325 ഡോളറിൽ നിന്ന് 3,304 ഡോളറിലേക്ക് കുറഞ്ഞിട്ടുണ്ട്. വില കഴിഞ്ഞവർഷത്തെ അക്ഷയ തൃതീയ ദിനത്തെ അപേക്ഷിച്ച് വൻതോതിൽ കൂടിനിൽക്കുകയാണെങ്കിലും ഇന്നു കടകളിൽ തിരക്കേറി തുടങ്ങിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
റബർ കർഷകർക്ക് പ്രതീക്ഷകൾ സമ്മാനിച്ച് വില വീണ്ടും കൂടുന്നു. കൊച്ചി വിപണിയിൽ കുരുമുളക്, വെളിച്ചെണ്ണ വിലകൾ താഴ്ന്നിറങ്ങി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
അക്ഷയ തൃതീയയ്ക്ക് (Akshaya Tritiya) ഒറ്റദിവസം മാത്രം ബാക്കിനിൽക്കേ, ആഭരണപ്രിയരെ നിരാശപ്പെടുത്തി സ്വർണവില (gold rate) വീണ്ടും മേലോട്ട്. ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ റുപ്പി 5 പൈസയുടെ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെന്നതും സ്വർണവില കൂടാനിടയാക്കി. ഇന്നലെ സംസ്ഥാനത്ത് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞിരുന്നു.
അക്ഷയതൃതീയ (Akshaya Tritiya) പടിവാതിലിൽ എത്തിനിൽക്കേ സ്വർണാഭരണ (gold) പ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള അനിവാര്യ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം സമ്മാനിച്ച് വിലയിൽ (gold rate) ഇന്നു മികച്ച ഇടിവ്.
മികച്ച ഡിമാൻഡ് നിലനിൽക്കുകയാണെങ്കിലും കുരുമുളക് വില താഴേക്കു നീങ്ങുന്നു. കൊച്ചിയിൽ അൺ-ഗാർബിൾഡിന് വില 300 രൂപ കുറഞ്ഞു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കനംകുറഞ്ഞ (ലൈറ്റ്വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാമിന് 1,500 രൂപയിലേറെ കുറവുണ്ടെന്നതിനാൽ 18 കാരറ്റ് സ്വർണത്തിനും കേരളത്തിൽ ആവശ്യക്കാർ കൂടുന്നുണ്ട്.
യുഎസും ചൈനയും തമ്മിലെ വ്യാപാരപ്പോര് ശമിച്ചേക്കുമെന്ന വിലയിരുത്തലുകൾ ഓഹരി, കടപ്പത്ര വിപണികൾക്കും ഡോളറിനും കരുത്താവുന്നുണ്ട്. യുഎസ് ഉൽപന്ന ഇറക്കുമതിക്കുമേൽ പ്രഖ്യാപിച്ച 125% തീരുവ ചൈന പിൻവലിച്ചേക്കും. ഈ നീക്കങ്ങളും സ്വർണനിക്ഷേപ പദ്ധതികളിലെ ലാഭമെടുപ്പുമാണ് രാജ്യാന്തര സ്വർണവിലയെ താഴേക്ക് നയിക്കുന്നത്
പ്രമുഖ വിപണിയായ ചൈനയിൽ നിന്നുള്ള ഡിമാൻഡ് തണുപ്പൻ മട്ടിൽ തുടരുന്നതിനെ തുടർന്ന് ആവേശമില്ലാതെ രാജ്യാന്തര റബർവില. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന തകർച്ചയിൽ നിന്ന് രാജ്യാന്തര സ്വർണവില (gold price) ‘ബയിങ് ദ ഡിപ്’ ട്രെൻഡിന്റെ കരുത്തിൽ കരകയറ്റം തുടങ്ങിയതോടെ, കേരളത്തിൽ (Kerala gold rate) ഇന്ന് പ്രതിഫലിച്ചത് നേരിയ വിലക്കുറവ് മാത്രം. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ടോടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന തകർച്ച നേരിട്ട രാജ്യാന്തര സ്വർണവില, ഇന്ന് കരകയറ്റം തുടങ്ങി.
ചെറിയ കൃഷിയിടത്ത് കൂടുതൽ വിളവ് നേടുന്ന ബ്രസീലിയൻ കൃഷി രീതി രാജ്യത്ത് പരീക്ഷിക്കാൻ കേന്ദ്ര കൃഷി മന്ത്രാലയം തയാറെടുക്കുന്നു. സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗം, കാര്യക്ഷമമായ ഭൂവിനിയോഗം, സുസ്ഥിര കൃഷി എന്നിവയിലൂടെ വിളവ് വർധിപ്പിക്കുന്ന മാതൃക ഇന്ത്യയിലും നടപ്പാക്കാനാണ് ശ്രമം.
ട്രോയ് ഔൺസിന് 3500 ഡോളർ എന്ന നിർണായക നിലവാരത്തിലേക്ക് സ്വർണവിലയെ എത്തിച്ചത് തീരുവ യുദ്ധം മാത്രമല്ല, അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ചെയർപഴ്സനോടുള്ള ട്രംപിന്റെ ഭീഷണി കൂടിയാണ്. നിരക്കു കുറയ്ക്കണമെന്നും ഇല്ലെങ്കിൽ സാമ്പത്തികമാന്ദ്യം സംഭവിക്കുമെന്നും പറഞ്ഞ ട്രംപ്, വമ്പൻ പരാജയമെന്നാണ് ഫെഡ് ചെയർ ജെറോം പവലിനെ വിശേഷിപ്പിച്ചത്.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നലെ പുത്തൻ ഉയരത്തിലേക്ക് കത്തിക്കയറിയ കേരളത്തിലെ സ്വർണവില (Kerala gold price), ഇന്ന് അതേപടി താഴേക്കിറങ്ങി. ഇന്നലെ ഗ്രാമിന് (gold rate) 275 രൂപ ഉയർന്ന് 9,290 രൂപയും പവന് 2,200 രൂപ ഉയർന്ന് 74,320 രൂപയുമായിരുന്നു വില. രണ്ടും ചരിത്രത്തിലെ ഏറ്റവും ഉയരം. പവൻ 74,000 രൂപ ഭേദിച്ചതും ആദ്യം.
കൊപ്രാ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ വെളിച്ചെണ്ണ വില വീണ്ടും കുതിച്ചുയരുന്നു. കൊച്ചി വിപണിയിൽ 100 രൂപ കൂടി വർധിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
വിഷു, ഈസ്റ്റർ അവധിയാഘോഷങ്ങൾ കഴിഞ്ഞിട്ടും വിലവർധനയുടെ ആവേശം കൈവിടാതെ കുരുമുളകും വെളിച്ചെണ്ണയും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഭരണപ്രേമികളെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവില (gold rate) ‘തീപിടിച്ച്’ കത്തിക്കയറുന്നു. സ്വർണത്തിന് ഒരുദിവസം കേരളത്തിൽ (Kerala Gold Price) ഇത്രയധികം വില കൂടുന്നത് സമീപകാല ചരിത്രത്തിൽ ആദ്യം.
പതിവ് പോലെ സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയും ഇന്ന് വർധിച്ചു. ഇതോടെ ഗ്രാമിന് 9,015 രൂപയിലും പവന് 72,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് പവന്റെ
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ തുടർന്ന് സ്വർണവില. ഗ്രാമിന് 8,945 രൂപയിലും പവന് 71,560 രൂപ നിരക്കിലുമാണ് രണ്ട് ദിവസമായി വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രിൽ 17 ന് സംസ്ഥാനത്തും, ദേശീയ രാജ്യാന്തര തലങ്ങളിലും സ്വർണ വില റെക്കോർഡ് തിരുത്തിയിരുന്നു. രാജ്യാന്തര സ്വർണവില 3341 ഡോളറിലേക്ക് എത്തിയതോടെയാണ്
ന്യൂഡൽഹി ∙ ഇന്ത്യൻ കയറ്റുമതിയിൽ കാപ്പിയുടെ കുതിപ്പ്. ഒരു വർഷത്തിനിടെ ഇന്ത്യൻ ചരക്ക് കയറ്റുമതിയിൽ ഏറ്റവും കൂടുതൽ വർധന (43.66%) രേഖപ്പെടുത്തിയത് കാപ്പിയിലാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 15,292 കോടി രൂപയുടേതായി കയറ്റുമതി ഉയർന്നു. ലോകത്തിലെ ഏഴാമത്തെ വലിയ കാപ്പി ഉൽപാദക രാജ്യമാണ് ഇന്ത്യ. ഈ വർഷം ജനുവരി
ഇരിക്കൂർ ( കണ്ണൂർ) ∙ കാലാവസ്ഥാവ്യതിയാനം മൂലം ഉൽപാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് മഞ്ഞൾ വില കുതിക്കുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും കേരളത്തിനു നേട്ടമായി. ഉണങ്ങിയ മഞ്ഞളിന് കിലോഗ്രാമിന് 220-270 രൂപയും പച്ചമഞ്ഞളിന് 60-80 രൂപയുമാണ് ചില്ലറവിൽപനവില. കഴിഞ്ഞ വർഷം ഈ സമയത്ത് 110-130 രൂപയായിരുന്നു
ആഗോള, ആഭ്യന്തരതലങ്ങളിലെ ഈസ്റ്റർ ഡിമാൻഡിന്റെ കരുത്തിൽ മികച്ച നേട്ടത്തിലേറി കുരുമുളക് വില. ഉണർവില്ലാതെ റബർ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ഉപഭോക്താക്കളെയും വ്യാപാരികളെയും വെട്ടിലാക്കി സംസ്ഥാനത്ത് സ്വർണത്തിന് (Kerala gold price) ഇന്നു ‘പല വില’. വിലനിർണയത്തിൽ വ്യാപാരികൾക്കിടയിൽ തന്നെ അഭിപ്രായഭിന്നതയുള്ളത് ഉപഭോക്താക്കൾക്കും ആശയക്കുഴപ്പമാവുകയാണ്. ഇന്നലെ ഔൺസിന് 3,357 ഡോളർ എന്ന റെക്കോർഡ് രേഖപ്പെടുത്തിയ രാജ്യാന്തരവില ഇന്നുള്ളത് 3,315 ഡോളറിൽ.
ആഭരണ (gold) പ്രേമികളുടെയും വിവാഹം പോലുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരുടെയും ചങ്കിടിപ്പേറ്റി സ്വർണ വിലയുടെ (gold rate) കുതിച്ചുകയറ്റം. സംസ്ഥാനത്തും (Kerala gold price) ദേശീയതലത്തിലും രാജ്യാന്തര വിപണിയിലും വില റെക്കോർഡ് തിരുത്തി. കേരളത്തിൽ ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയും ഉയർന്ന് പുതിയ ഉയരം തൊട്ടു.
ഉത്സവകാല അവധിയുടെ ആലസ്യത്തിൽ നിന്ന് വിട്ടൊഴിയാതെ റബർ. രാജ്യാന്തര, ആഭ്യന്തരവിലകൾ കഴിഞ്ഞവാരത്തെ നിലവാരത്തിൽ മാറ്റമില്ലാതെ നിൽക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
അക്ഷയതൃതീയയും വിവാഹസീസണും മുന്നിൽനിൽക്കേ, ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് ആശങ്ക നൽകി സ്വർണവില വീണ്ടും കുതിച്ചുകയറുന്നു. കഴിഞ്ഞ ഏതാനും ദിവസമായ താഴേക്കിറങ്ങിയ വിലയാണ് ആഗോള ചലനങ്ങളുടെ ചുവടുപിടിച്ച് ഇന്ന് ഒറ്റയടിക്ക് കുതിച്ചുകയറിയത്.
സ്വർണാഭരണ (gold) പ്രേമികൾക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘താൽകാലിക’ ആശ്വാസം പകർന്ന് സ്വർണവില (gold rate) ഇന്നും താഴ്ന്നിറങ്ങി. കേരളത്തിൽ (Kerala gold price) ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയായി.
കഴിഞ്ഞ വർഷം ഏപ്രിൽ 12 ന് ഒരു പവൻ സ്വർണം 53200 രൂപയ്ക്ക് വാങ്ങിയവർക്ക് ഇപ്പോൾ ഇതിനു ലഭിക്കുന്ന മൂല്യം 70,000 രൂപയ്ക്കു മുകളിൽ. ഏതാണ്ട് 17,000 രൂപയോളം വർധന– 24 ശതമാനത്തിലധികം റിട്ടേൺ!. ആഭരണമായി വാങ്ങുന്നവരെ സംബന്ധിച്ചാണെങ്കിൽ പണിക്കൂലി, നികുതി എന്നിവയെല്ലാം കിഴിച്ചാലും 15–20 ശതമാനത്തോളം റിട്ടേൺ.
മലയാളികൾ വിഷു ആഘോഷിക്കുന്ന ഇന്ന് സ്വർണവിലയിൽ (gold rate) ആഭരണപ്രേമികൾക്ക് ആശ്വാസം സമ്മാനിച്ച് നേരിയ വിലക്കുറവ്. ഗ്രാമിന് (Kerala gold price) 15 രൂപ കുറഞ്ഞ് വില 8,755 രൂപയും പവന് 120 രൂപ താഴ്ന്ന് 70,040 രൂപയുമായി. രാജ്യാന്തര വില ആവേശം വിട്ടൊഴിഞ്ഞ് നിന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കുറഞ്ഞത്.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും (Kerala gold price) പുതുചരിത്രമെഴുതി സ്വർണം (gold rate). പവന് 70,000 രൂപയെന്ന നാഴികക്കല്ല് ഇന്ന് ആദ്യമായി മറികടന്നു. സ്വർണക്കുതിപ്പിന്റെ വർഷമായി മാറുകയാണ് 2025. ഈ വർഷം ഇതിനകം പവന് 13,280 രൂപയാണ് കൂടി; ഗ്രാമിന് 1,660 രൂപയും. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പവന് 4,360 രൂപയും ഗ്രാമിന് 545 രൂപയും ഉയർന്നു.
പകരച്ചുങ്കത്തിൽ ലോക രാജ്യങ്ങൾക്കാകെ ഇളവ് കൊടുത്തിട്ടും ചൈനയെ മാറ്റിനിർത്തിയ യുഎസിന്റെ നടപടിയെ തുടർന്ന് രാജ്യാന്തര റബർവില നേരിടുന്നത് കനത്ത തകർച്ച. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി പവന് 69,000 രൂപ കടന്നു. 70,000 രൂപയിൽ നിന്ന് വെറും 40 രൂപയുടെ അകലമേയുള്ളൂ എന്നതും ശ്രദ്ധേയം. കഴിഞ്ഞ 3 ദിവസത്തിനിടെ കേരളത്തിൽ പവനു കൂടിയത് 4,160 രൂപയാണ്; ഗ്രാമിന് 520 രൂപയും ഉയർന്നു. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ഫീസും ചേരുമ്പോൾ വിലക്കയറ്റത്തിന്റെ ഭാരം ഇതിലുമേറെയാണെന്നത് ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കും.
സ്വർണാഭരണ പ്രിയരുടെയും വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി വലിയതോതിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരുടെയും ചങ്കിടിപ്പേറ്റി സ്വർണവില വീണ്ടും കത്തിക്കയറുന്നു. സംസ്ഥാനത്ത് സ്വർണവില ഒറ്റദിവസം ഇത്രയും കൂടുന്നത് അപൂർവങ്ങളിൽ അപൂർവം. രാജ്യാന്തര വിപണിയിൽ ഓരോ ഡോളർ കൂടുമ്പോഴും കേരളത്തിൽ ഗ്രാമിന് രണ്ടു മുതൽ രണ്ടരരൂപ വരെയാണ് വർധിക്കാറ്.
തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ കർണാടകയിൽ കർഷകർ വിളവെടുപ്പ് നിർത്തി. മൊത്തവിപണന കേന്ദ്രമായ കോലാർ എംപിഎംസി മാർക്കറ്റിൽ കിലോയ്ക്ക് 2 മുതൽ 13 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. 15 കിലോ തക്കാളിയുടെ ബോക്സിന് 30 രൂപ വരെ ഇടിഞ്ഞു. വിളവെടുക്കുന്നവർക്ക് കൂലി നൽകാൻ പോലും വില ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
ആഭരണ പ്രേമികളെയും വിവാഹം ഉൾപ്പെടെ വിശേഷ ആവശ്യങ്ങൾക്കായി സ്വർണാഭരണം (Gold) വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത നിരാശയിലാക്കി സ്വർണവില (gold rate) വീണ്ടും മേലോട്ട്. യുഎസ്-ചൈന വ്യാപാരപ്പോര് കൂടുതൽ വഷളായതും ആഗോള സാമ്പത്തികരംഗം കടുത്ത അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുന്നതും ഓഹരി വിപണി ഇടിയുന്നതും മൂലം സ്വർണ നിക്ഷേപത്തിന് വൻ സ്വീകാര്യത (safe-haven demand) കിട്ടുന്നതാണ് വില വീണ്ടും കുതിക്കാൻ വഴിവച്ചത്.
കർഷകർക്കും വ്യാപാരികൾക്കും പ്രതീക്ഷകൾ നൽകി കുതിച്ചുയരുന്നതിനിടെ റബറിന് ഇരുട്ടടിയായി ആഗോള സാമ്പത്തികമാന്ദ്യപ്പേടി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയതോതിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് സ്വർണവിലയിൽ (gold rate) ഇന്നും കനത്ത ഇടിവ്. രാജ്യാന്തര സ്വർണവില സാമ്പത്തിക വിദഗ്ധരെ പോലും അമ്പരിപ്പിച്ച് 2,960 ഡോളറിലേക്ക് നിലംപൊത്തി. എന്താണ് സ്വർണത്തിൽ സംഭവിക്കുന്നത്?
കേരളത്തിൽ സ്വർണവിലയിൽ ഇന്നും മികച്ച കുറവ്. വില സമീപകാലത്തെ മികച്ച താഴ്ചയിലെത്തിയത് സ്വർണാഭരണശാലകളിലേക്ക് ആഭരണപ്രിയരെയും വിവാഹാഭരണ പർച്ചേസുകാരെയും വീണ്ടും തിരിച്ചെത്തിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഈമാസം മൂന്നിന് രേഖപ്പെടുത്തിയ പവന് 68,480 രൂപയും ഗ്രാമിന് 8,285 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ് വില.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോക രാജ്യങ്ങൾക്കുമേൽ ‘പകരച്ചുങ്കം’ പ്രഖ്യാപിച്ചതോടെ രാജ്യാന്തര, ആഭ്യന്തര വിപണികളിൽ തകിടംമറിഞ്ഞ് റബർവില. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കേരളത്തിൽ ഇന്നും സ്വർണവിലയിൽ (Kerala gold price) വമ്പൻ ഇടിവ്. പവന് 720 രൂപയും ഗ്രാമിന് 90 രൂപയും ഒറ്റയടിക്ക് കുറഞ്ഞു. കനംകുറഞ്ഞതും (ലൈറ്റ്വെയ്റ്റ്) വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 75 രൂപ കുറഞ്ഞ് 6,845 രൂപയായി.
കേരളത്തിൽ റബർവില വീണ്ടും കുതിപ്പിൽ. ആർഎസ്എസ്-4ന് വില കിലോയ്ക്ക് 210 രൂപയിലേക്ക് അടുക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
അനുദിനം റെക്കോർഡ് പുതുക്കിയുള്ള മുന്നേറ്റത്തിനിടെ സ്വർണവിലയിൽ വൻ മലക്കംമറിച്ചിൽ. രാജ്യാന്തരതലത്തിൽ സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് തകൃതിയായതാണ് വിലയിടിവിന് മുഖ്യകാരണം. കേരളത്തിൽ ഇന്നു ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും ഒറ്റയടിക്ക് കുറഞ്ഞു.
ഇന്ത്യ ഉൾപ്പെടെ ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പകരത്തിനുപകരം തീരുവ (Reciprocal Tariff) ഏർപ്പെടുത്തിയതോടെ, സ്വർണവില കത്തിക്കയറി പുതിയ റെക്കോർഡിൽ. രാജ്യാന്തരവിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും വില മുന്നേറി പുതിയ ഉയരം കുറിച്ചു.
ആഭ്യന്തര റബർ വില മികച്ച പ്രതീക്ഷ നൽകി മുന്നേറുമ്പോൾ രാജ്യാന്തര വിലയിൽ കിതപ്പ്. ആഭ്യന്തര വിപണിയിൽ ഇന്നലെ ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4നു വില കിലോഗ്രാമിന് 208 രൂപയാണ്. കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വില കിലോഗ്രാമിന് 206 രൂപയായി ഉയർന്നു. അതേസമയം, ആർഎസ്എസ് 4നു ബാങ്കോക്ക് മാർക്കറ്റിൽ വില കിലോഗ്രാമിന് 200.72 രൂപയാണ്.
യുഎസിൽ തൊഴിൽവിപണി തളർച്ചയുടെ പാതയിലേക്ക് വീഴുന്നുവെന്ന ആശങ്കയുണ്ട്. സമ്പദ്വ്യവസ്ഥയ്ക്ക് പിന്തുണയേകാൻ കേന്ദ്രബാങ്ക് യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് വീണ്ടും ആലോചിച്ചേക്കും. പിലശനിരക്ക് കുറയുന്നതും സ്വർണവില കൂടാനാണ് ഇടവരുത്തുക.
തുടർച്ചയായ രണ്ടാംദിവസവും കേരളത്തിൽ നാഴികക്കല്ല് ഭേദിച്ച് സ്വർണവില. ചരിത്രത്തിലാദ്യമായി ഇന്നലെ 67,000 രൂപ ഭേദിച്ച പവൻവില, ഇന്ന് 68,000 രൂപയും മറികടന്ന് മുന്നേറി. വിവാഹാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയാണ് സ്വർണവില വർധന കൂടുതൽ വലയ്ക്കുന്നത്.
സ്വർണാഭരണം സാധാരണക്കാർക്ക് കിട്ടാക്കനിയാകുന്നോ? രാജ്യാന്തര സ്വർണവില (gold rate) ചരിത്രത്തിലാദ്യമായി 3,100 ഡോളർ എന്ന നാഴികക്കല്ലും ഭേദിച്ച് മുന്നേറുന്നതിനിടെ കേരളത്തിലും പിറന്നത് സർവകാല റെക്കോർഡ്. വില അനുദിനം കത്തിക്കയറുന്നത് വ്യാപാരത്തെയും ബാധിക്കുന്നുണ്ട്. ചെറിയ തുകകളുടെ വിൽപനയാണ് കൂടുതലും നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
ആഭ്യന്തര റബർവില മികച്ച പ്രതീക്ഷകൾ നൽകി മുന്നോട്ട്. ആർഎസ്എസ് 4ന് ഒരുരൂപ കൂടി വർധിച്ചു. വിപണിയിൽ സ്റ്റോക്ക് എത്തുന്നത് കുറഞ്ഞതാണ് വിലയെ സ്വാധീനിക്കുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്നലെ പവന് 840 രൂപ വർധിച്ചതോടെ വില 66720 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. ഗ്രാമിന് 105 രൂപ ഉയർന്ന് 8340 രൂപയായി. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,400 രൂപ നൽകണം. 18 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപഉയർന്ന് 6885 രൂപയിലെത്തി.
വിവാഹാവശ്യത്തിനു വലിയതോതിൽ സ്വർണാഭരണങ്ങൾ (gold) വാങ്ങാൻ ശ്രമിക്കുന്നവരെയും ആഭരണപ്രേമികളെയും വ്യാപാരികളെയും ഒരുപോലെ നിരാശയിലാഴ്ത്തി സ്വർണവില (gold rate) ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽ. വിവാഹാഭരണങ്ങൾ വാങ്ങാൻ തയാറെടുക്കുന്നവരെയാണ് ഈ വിലക്കയറ്റം കൂടുതൽ ആശങ്കപ്പെടുത്തുന്നത്.
വെളിച്ചെണ്ണയ്ക്കു വൻ വിലക്കയറ്റം. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പൊതുവിപണിയിൽ വർധിച്ചതു 35 രൂപയോളം. ഈ മാസം ആദ്യവാരം കിലോഗ്രാമിന് 225–250 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില 260–280 രൂപയായി. വെളിച്ചെണ്ണ ഉൽപാദനത്തിനായി സംസ്ഥാനത്തെ മില്ലുകൾ പ്രധാനമായും ആശ്രയിച്ചിരുന്ന തമിഴ്നാട്, കർണാടക കൊപ്രയുടെ വരവു നിലച്ചതാണു വിലക്കയറ്റത്തിനു കാരണം.
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഉന്മേഷം വീണ്ടെടുത്ത് കാപ്പിവില. കൽപ്പറ്റ വിപണിയിൽ 500 രൂപ വർധിച്ചു. വീണ്ടും ആവശ്യക്കാർ വർധിച്ചതോടെ കുരുമുളക് വിലയും തളർച്ചമറന്നു കയറ്റം തുടങ്ങി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഗോള വ്യാപാര, നയതന്ത്ര ബന്ധങ്ങളെ താറുമാറാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പുതിയ ഉയരത്തിലേക്ക് കത്തിക്കയറി രാജ്യാന്തര സ്വർണവില. കഴിഞ്ഞയാഴ്ച കുറിച്ച 3,058 ഡോളർ എന്ന റെക്കോർഡ് മറക്കാം. രാജ്യാന്തര വിപണിയുടെ ആവേശം കേരളത്തിലും ആഞ്ഞടിച്ചു.
കൊപ്രാ കിട്ടാനേയില്ല! പ്രതിസന്ധിയിലായി വെളിച്ചെണ്ണ മില്ലുകൾ. ഫലമോ, വെളിച്ചെണ്ണവില ഓരോ ദിവസവും റെക്കോർഡ് തകർത്ത് കുതിക്കുന്നു. നാളികേര ഉൽപാദനം കുറഞ്ഞതാണ് തിരിച്ചടി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഭരണപ്രേമികളെ ആശങ്കയിലാഴ്ത്തി സ്വർണവില (gold rate) വീണ്ടും മേലോട്ട്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കുമേൽ പകരച്ചുങ്കം ഏർപ്പെടുത്താനുള്ള നിലപാട് പ്രസിഡന്റ് ട്രംപ് മയപ്പെടുത്തുമെന്ന പ്രതീക്ഷകൾ വെറുതെയായത് സ്വർണത്തിന് തിരിച്ചുകയറാനുള്ള ഊർജമായി.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയുടെ സമ്പദ്രംഗത്തെ ചലനങ്ങളിൽ തട്ടി രാജ്യാന്തരവില ചാഞ്ചാടുന്നതിനിടെ കേരളത്തിൽ ഇന്നു നേരിയ വിലക്കയറ്റം. ട്രംപ് വീണ്ടും മലക്കംമറിയുമോ എന്ന ആശങ്ക ശക്തമായി. രൂപ ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങിയതും കേരളത്തിൽ വില കൂടാൻ വഴിയൊരുക്കി.
വെളിച്ചെണ്ണ വില ഓരോ ദിവസവും റെക്കോർഡ് തിരുത്തി മുന്നേറുന്നു. ആഭ്യന്തര റബർ വിലയും മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
രാജ്യാന്തരവിലയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നും സ്വർണവില താഴ്ന്നു. രാജ്യാന്തരവില കഴിഞ്ഞവാരം ഔൺസിന് 3,058 ഡോളർ എന്ന എക്കാലത്തെയും ഉയരംതൊട്ടെങ്കിലും ലാഭമെടുപ്പ് സമ്മർദ്ദത്തെ തുടർന്ന് പിന്നീട് 3,003 ഡോളറിലേക്ക് വീണത് കേരളത്തിലും വില കുറയാൻ സഹായിക്കുകയായിരുന്നു.
മികച്ച ഡിമാൻഡ് ഊർജമാക്കി വെളിച്ചെണ്ണവില റെക്കോർഡ് തകർത്ത് കുതിക്കുന്നു. റബർ കർഷകർക്ക് പ്രതീക്ഷകൾ സമ്മാനിച്ച് വില വീണ്ടും ഉയരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
സംസ്ഥാനത്ത് സ്വർണവില (gold rate) വീണ്ടും കുറഞ്ഞു. സ്വർണം വൻതോതിൽ വാങ്ങാൻ താൽപര്യമുള്ളവർ വില കുറയുമ്പോൾ അഡ്വാൻസ് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നത് ഗുണം ചെയ്യും. വിവാഹാവശ്യത്തിനും മറ്റും വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്കാണ് ഇതു കൂടുതൽ നേട്ടമാവുക.
റബർ കർഷകർക്ക് പുത്തൻ പ്രതീക്ഷകൾ സമ്മാനിച്ച് വില വീണ്ടും മേലോട്ട്. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വില റെക്കോർഡ് തകർത്ത് കുതിപ്പിലാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കനത്ത ലാഭമെടുപ്പിനെ തുടർന്ന് രാജ്യാന്തരവില നേരിട്ട ഇടിവ് കേരളത്തിൽ തുടർച്ചയായ രണ്ടാംദിവസവും സ്വർണവില കുറയാൻ വഴിയൊരുക്കി. സ്വർണം വൻതോതിൽ വാങ്ങാൻ താൽപര്യമുള്ളവർ വില കുറയുമ്പോൾ അഡ്വാൻസ് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നത് ഗുണം ചെയ്യും.
മികച്ച ഡിമാൻഡിന്റെ കരുത്തിൽ കുരുമുളക് വിലയിൽ തകർപ്പൻ മുന്നേറ്റം. കൊച്ചി വിപണിയിൽ അൺ-ഗാർബിൾഡിന് 100 രൂപ കൂടി ഉയർന്നു. റബർ വില സ്ഥിരത പുലർത്തുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘താൽകാലിക’ ആശ്വാസവുമായി സ്വർണവിലയിൽ ഇന്നു മികച്ച കുറവ്. സ്വർണം വൻതോതിൽ വാങ്ങാൻ താൽപര്യമുള്ളവർ വില കുറയുമ്പോൾ അഡ്വാൻസ് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നത് ഗുണം ചെയ്യും.
ആഭ്യന്തര റബർവില ഏറെക്കാലത്തിനുശേഷം വീണ്ടും 200 രൂപയിൽ. വെളിച്ചെണ്ണ വില തിളയ്ക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ഇതെന്തൊരു പോക്കാണു പൊന്നേ! ഇങ്ങനെ പോയാൽ എങ്ങനെ സ്വർണം വാങ്ങും? ചോദ്യങ്ങൾ എങ്ങനെ ഉയരാതിരിക്കും! ആഭരണപ്രേമികളെയും വിവാഹം ഉൾപ്പെടെയുള്ള വിശേഷങ്ങൾക്കായി സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയും വ്യാപാരികളെയും ഒരുപോലെ ആശങ്കപ്പെടുത്തി സ്വർണവില റെക്കോർഡ് തകർത്ത് കത്തിക്കയറുകയാണ്.
വടകര ∙ കർഷകർക്ക് ആശ്വാസം പകർന്ന് പച്ചത്തേങ്ങയുടെ വില റെക്കോർഡിലെത്തി. ഇന്നലെ 50 രൂപ വർധിച്ച് ക്വിന്റലിന് 5850 രൂപയിലെത്തി. മാർച്ച് 15 ന് 5,700 രൂപയായതാണ് ഇപ്പോൾ 5,850ൽ എത്തിയത്. കഴിഞ്ഞ 7 വർഷത്തിനിടയിലെ ഉയർന്ന വിലയാണിത്. ഉൽപാദനത്തിലെ കുറവാണ് വിലയിലെ ഈ വർധനയ്ക്കു പ്രധാന കാരണം. ഈ മാസം അവസാനത്തോടെ
സ്വർണവിലയിലെ വൻ വർധന നയിക്കുന്നത് വെള്ളി വില വർധനയിലേക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളിക്ക് 40% വില കൂടി.
റബർ കർഷകർക്ക് ആശ്വാസം സമ്മാനിച്ച് വില അനുദിനം കയറിത്തുടങ്ങി. കോട്ടയത്ത് ആർഎസ്എസ്-4ന് വില കിലോയ്ക്ക് ഇരട്ട സെഞ്ചറിയിലേക്ക് അടുത്തു. രാജ്യാന്തരവിലയും ഉയരുകയാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഭരണപ്രിയരെ നിരാശപ്പെടുത്തി സ്വർണവിലയുടെ (Gold rate) റെക്കോർഡ് തേരോട്ടം തുടരുന്നു. വെള്ളിക്കും വില കുതിക്കുകയാണ്. സ്വർണവില കേരളത്തിൽ (Kerala Gold Price) ഇന്നു ഗ്രാമിന് 40 രൂപ വർധിച്ച് 8,290 രൂപയായി. 320 രൂപ ഉയർന്ന് 66,320 രൂപയാണ് പവൻവില.
മികച്ച ഡിമാൻഡിന്റെ കരുത്തിൽ പുതിയ ഉയരത്തിലേക്ക് കുതിച്ചൊഴുകി വെളിച്ചെണ്ണ വില. കൊപ്രാക്ഷാമം മൂലം ഉൽപാദനം കുറഞ്ഞതും അതേസമയം വിപണിയിൽ നല്ല ഡിമാൻഡുള്ളതുമാണ് നേട്ടമാകുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കഴിഞ്ഞ രണ്ടുദിവസമായി താഴേക്കുനീങ്ങിയ സ്വർണവിലയിൽ (gold rate) വീണ്ടും കുതിച്ചുകയറ്റം. ആഭരണപ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങാനാഗ്രഹിക്കുന്നവരെയും ആശങ്കപ്പെടുത്തി, കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവൻവില (Kerala gold price) 66,000 രൂപയിലെത്തി.
കേരളത്തിൽ സ്വർണവില (gold rate) വീണ്ടും കുറയുന്നു. ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) വില നിർണയപ്രകാരം ഗ്രാമിന് 10 രൂപ താഴ്ന്ന് 8,210 രൂപയായി. കടകവിരുദ്ധമായി വെള്ളിവില മുന്നേറുകയാണ്
കൊച്ചി∙ പവന് 65,000 രൂപ എന്ന നാഴികക്കല്ലും പിന്നിട്ട് സംസ്ഥാനത്ത് സ്വർണവില കുതിപ്പു തുടരുന്നു. ഇന്നലെ ഒറ്റയടിക്ക് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഉയർന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 8230 രൂപയും പവന് 65,840 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ കൂടി 6,785 രൂപയായി. 24
സംസ്ഥാനത്ത് റബർവില വീണ്ടും ഉണർവിന്റെ ട്രാക്കിൽ. ആർഎസ്എസ്-4ന് വില വീണ്ടും 200ലേക്ക് അടുക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
രാജ്യാന്തര സ്വർണവില ചരിത്രത്തിലാദ്യമായി ഔൺസിന് 3,000 ഡോളർ മറികടന്നിട്ടും കേരളത്തിൽ ഇന്നു വില കുറഞ്ഞു. ഇന്നു വില താഴ്ന്നെങ്കിലും സ്വർണവിലയുടെ തേരോട്ടം അവസാനിച്ചെന്ന് കരുതാനാവില്ലെന്ന് നിരീക്ഷകർ പറയുന്നു. വെള്ളിവില ഗ്രാമിന് 110 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
ചരിത്രത്തിലാദ്യമായി രാജ്യാന്തര സ്വർണവില ഔൺസിന് 3,000 ഡോളർ ഭേദിച്ചു. ഇന്നു ഇന്ത്യൻ സമയം ഉച്ചയ്ക്കുശേഷമാണ് വില 3,004.34 ഡോളർ വരെ എത്തിയത്. ഇന്നലെ കുറിച്ച 2,990.47 ഡോളർ എന്ന റെക്കോർഡ് ഇന്നു തകർന്നു. കേരളത്തിൽ നാളെയും വില കൂടിയേക്കാമെന്ന സൂചനയാണ് ഇപ്പോൾ രാജ്യാന്തര വില നിൽകുന്നത്.
പ്രതികൂല കാലാവസ്ഥയും ഉൽപാദനക്കുറവും ഏലത്തിന് തിരിച്ചടിയാകുന്നു. ഇതിനിടെ നിരക്കും ഇടിയുന്നത് കർഷകരെ വലയ്ക്കുകയാണ്. കേരളത്തിൽ വില മാറ്റമില്ലാതെ നിൽക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച ഇറക്കുമതി തീരുവയുദ്ധം ആഗോളതലത്തിൽ കത്തിപ്പടരുന്നത് മുതലെടുത്ത് പുതിയ ഉയരത്തിലേക്ക് കുതിച്ചുകയറി സ്വർണവില. കേരളത്തിലും രാജ്യാന്തര വിപണിയിലും വില സർവകാല ഉയരത്തിലെത്തി. കേരളത്തിൽ ഇന്നു ഗ്രാമിന് ഒറ്റയടിക്ക് കൂടിയത് 110 രൂപ
മികച്ച ഡിമാൻഡിന്റെ കരുത്തിൽ പുതിയ ഉയരത്തിലേക്ക് കുതിച്ചെത്തി വെളിച്ചെണ്ണ വില. കൊച്ചി വിപണിയിൽ ക്വിന്റലിന് 200 രൂപ കൂടി വർധിച്ചാണ് വില പുതിയ ഉയരംതൊട്ടത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
വില കുറയുമെന്ന പ്രതീക്ഷകൾ തകിടംമറിച്ച് കേരളത്തിൽ ഇന്നു സ്വർണവിലയുടെ റെക്കോർഡ് തേരോട്ടം. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തും ഇന്നു വില മുന്നേറുകയായിരുന്നു. റഷ്യ-യുക്രെയ്ൻ വെടിനിർത്തലിന് ധാരണയാകുന്നു എന്നത് സ്വർണവില കുറയാൻ ഇടവരുത്തേണ്ടതായിരുന്നു.
യുഎസ് ഉയർത്തിവിട്ട താരിഫ് ആശങ്കയും ഡിമാൻഡിലെ മങ്ങലും മൂലം രാജ്യാന്തര റബർവില (Rubber price) താഴേക്ക്. ബാങ്കോക്ക് വിപണിയിൽ ആർഎസ്എസ്-4ന് വില കിലോയ്ക്ക് 200 രൂപയ്ക്ക് താഴെയെത്തി. വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
Results 1-100 of 278