കുരുമുളകിന് വിലയിടിവ്; ഏലത്തിനും നിരാശ, കുതിപ്പൊഴിഞ്ഞ് റബർ, അങ്ങാടി വില നോക്കാം

Mail This Article
സംസ്ഥാനത്ത് റബർവില മാറ്റമില്ലാതെ നിൽക്കുന്നു. രാജ്യാന്തരതലത്തിൽ ടാപ്പിങ് നിർജീവമാണെങ്കിലും വിലയെ അതു സ്വാധീനിക്കുന്നില്ല. കൊച്ചി വിപണിയിൽ കുരുമുളക് വില 500 രൂപ കൂടിക്കുറഞ്ഞു. ചരക്ക് സംഭരിക്കാൻ വ്യാപാരികൾ രംഗത്തുണ്ടെങ്കിലും വില കയറുന്നതിനു പകരം താഴുന്നതാണ് കാഴ്ച. വെളിച്ചെണ്ണയ്ക്ക് ക്വന്റലിന് 100 രൂപ കൂടി.

കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും കട്ടപ്പന മാർക്കറ്റിൽ കൊക്കോ വിലകളും മാറ്റമില്ലാതെ നിൽക്കുന്നു. അതേസമയം, ഏലത്തിന് ഡിമാൻഡ് താഴുന്നത് വിലയെയും താഴേക്ക് നയിക്കുന്നു. ലേലകേന്ദ്രങ്ങളിൽ 15,000ൽ അധികം കിലോ എത്തിയെങ്കിലും ഏറ്റെടുക്കലുണ്ടായത് 13,700 കിലോയോളം മാത്രം. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.