ADVERTISEMENT

വിഷു, ഈസ്റ്റർ അവധിയാഘോഷങ്ങൾ കഴിഞ്ഞിട്ടും വിലവർധനയുടെ ആവേശം കൈവിടാതെ കുരുമുളകും വെളിച്ചെണ്ണയും. മികച്ച ഡിമാൻഡിന്റെ കരുത്തിൽ 72,000 രൂപയെന്ന റെക്കോർഡ് കഴിഞ്ഞദിവസം മറികടന്ന കുരുമുളക് അൺ-ഗാർബിൾഡ് വില വീണ്ടും കുതിക്കുകയാണ്. കൊച്ചി വിപണിയിൽ 200 രൂപ കൂടി വർധിച്ചു. വെളിച്ചെണ്ണ വിലയിൽ 100 രൂപയുടെ വർധനയുമുണ്ടായി.

Image: Shutterstock/Jaded Art
Image: Shutterstock/Jaded Art

കൽപറ്റ വിപണിയിൽ കാപ്പിക്കുരു വില മാറിയില്ല. അതേസമയം, ഇഞ്ചിവിലയിൽ 100 രൂപ ഇടിഞ്ഞു. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകൾ മോശം നിലവാരത്തിൽ തന്നെ തുടരുന്നു. രാജ്യാന്തര വിപണിയിൽ റബർവില കരകയറ്റത്തിന്റെ സൂചന നൽകുന്നുണ്ടെങ്കിലും കേരളത്തിൽ ആ ആവേശം പ്രകടമല്ല.

Image: Shutterstock/IZZ HAZEL
Image: Shutterstock/IZZ HAZEL

സംസ്ഥാനത്ത് റബർവില മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Commodity Price: Black pepper and coconut oil prices rise in Kerala while rubber price remains steady.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com