എഐ കാലമാണ്, ഉത്തരം പറയാൻ ടീച്ചർ അപ്ഡേറ്റ് ആയോ?; പങ്കെടുക്കാം TeachXcelerate ഓൺലൈൻ വർക്ക് ഷോപ്പിൽ

Mail This Article
എന്തിനുമേതിനും സംശയമാണ് ഒരുപക്ഷേ ഏറ്റവും കൂടുതൽ സംശയങ്ങൾ അഭിമുഖീകരിക്കുന്നവരാകും അധ്യാപകർ. കാലം മാറുന്നതിനനുസരിച്ച് കുട്ടികളുടെ പൾസും ചോദ്യങ്ങളുടെ സ്വഭാവവും മാറിയിട്ടുണ്ടാവാം. ഏതെങ്കിലും ഒരു തട്ടിക്കൂട്ടി ഉത്തരത്തിൽ തൃപ്തിപ്പെടുന്നവരല്ല ഇന്നത്തെ കുട്ടികൾ . ബ്ലാക്ക് ബോർഡും കല്ല് പെൻസിലും പിന്നിട്ട് ഡിജിറ്റൽ ക്ലാസ് റൂമുകളിലേക്ക് എത്തുന്ന പുതുതലമുറയുടെ ചിന്തകളുടെ വേഗവും, ലക്ഷ്യങ്ങളുടെ കരുത്തും തിരിച്ചറിഞ്ഞ് അവരെ പ്രാപ്തരാക്കേണ്ടത് അധ്യാപകരാണ്.
സാങ്കേതികവിദ്യ വളരെ ദൂരം മുന്നോട്ടു പോയിരിക്കുന്നു. എല്ലാ മേഖലകളിലും എന്നതുപോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ ഐ അധ്യാപന രംഗത്തും ചുവട് വയ്ക്കുമ്പോൾ അത് എങ്ങനെ സ്വീകരിക്കണമെന്നും എഐ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ മികച്ച അധ്യാപനം എങ്ങനെ കാഴ്ച വയ്ക്കാമെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
പണ്ട് പഠിച്ചുവച്ച അക്ഷരങ്ങളാണ് ഇന്നും വാക്കുകളുടെ ബലം എന്നിരിക്കെ അനന്ത സാധ്യതകളിലേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് തുടക്കം മുതലേ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള പാഠ്യനുഭവം സാധ്യമാക്കണമെന്ന കാര്യത്തിൽ സംശയമില്ല. പഠിപ്പിക്കുന്നതിനൊപ്പം ഇന്ന് അധ്യാപന മേഖലയിൽ സ്വന്തം ഇടം കണ്ടെത്താനും എ ഐ പരിജ്ഞാനം അനിവാര്യമെന്നത് വാസ്തവം.
അധ്യാപന രംഗത്തേക്ക് ആവശ്യമായ എ ഐ ടൂളുകൾ പ്ലാറ്റ്ഫോമുകൾ, എഐ ഉപയോഗിച്ചുള്ള അധ്യാപന രീതികൾ, തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസണും, ദുബായ് ആസ്ഥാനമായ യുണീക് വേൾഡ് റോബോട്ടിക്സും ചേർന്ന് ദ്വിദിന ഓൺലൈൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. മെയ് 17,18 തീയതികളിലായി നടക്കുന്ന വർക്ക് ഷോപ്പ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് STEM.org അംഗീകൃത സർട്ടിഫിക്കറ്റ് ലഭ്യമാകും.
അധ്യാപകർക്ക് പുറമേ ട്രെയിനേഴ്‌സ്, കരിക്കുലം ഡെവലപ്പർമാർ, STEM എഡ്യൂക്കേറ്റേഴ്സ് എന്നിവർക്കും വർക്ക് ഷോപ്പിൽ പങ്കെടുക്കാം.
TeachXcelerate ഓൺലൈൻ വർക്ക് ഷോപ്പിനെക്കുറിച്ച് കൂടുതലറിയാൻ ക്ലിക്ചെയ്യൂ.
വിശദ വിവരങ്ങൾക്കും പ്രവേശനത്തിനും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യാം https://tinyurl.com/5n73a4mb
ഫോൺ 9048991111.