ADVERTISEMENT

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും വേനൽ മഴയിൽ നിന്ന് കാലവർഷത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി. കാറ്റിന്റെ ദിശയിൽ മാറ്റമുണ്ടായിരിക്കുന്നു. മേയ്‌ 13ന്  കാലാവർഷം ആൻഡമാൻ ഭാഗത്ത് എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ സൂചന നൽകുന്നു. കാലവർഷത്തിന് മുന്നോടിയായി കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മേയ് 15 വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതോടൊപ്പം പകൽ താപനിലയും നിലവിലെ സ്ഥിതിയിൽ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. 

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ)  0.4 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

Representative Image: Generative AI Assist
Representative Image: Generative AI Assist

കാലവർഷവും തുലാവർഷവും എന്താണ്?

മൺസൂൺ യഥാർഥത്തിൽ മഴയല്ല. മഴ കൊണ്ടുവരുന്ന കാറ്റാണ്. ലോകത്ത് ഇവിടെ മാത്രമല്ല മൺസൂൺ ഉള്ളത്. എങ്കിലും ഇവിടത്തെ മൺസൂൺ വളരെ പ്രധാന്യമുള്ളതാണ്. മൗസം എന്ന് ഈ കാറ്റിന് പേരിട്ടത് അറബികളാണ്. പിന്നീട് അത് ഇംഗ്ലിഷിലായപ്പോൾ മൺസൂണായിമാറി. ഇന്ത്യയിൽ കൃഷി കാലവർഷക്കാറ്റിനെ അടിസ്ഥാനമാക്കിയാണ്. സത്യത്തിൽ മൺസൂൺ സീസണിൽ ഉൾപ്പെടുന്നതാണ് കാലവർഷവും തുലാവർഷവും. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലവർഷത്തിനും വടക്കുകിഴക്കൻ മൺസൂൺ തുലാവർഷത്തിനും കാരണമാകുന്നു.

ശരാശരി 4 കോടി വർഷം മുൻപെങ്കിലുമാണ് മൺസൂൺ ഉദ്ഭവിച്ചതെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്നു നാം കാണുന്ന തെക്കൻ ഏഷ്യൻ മൺസൂൺ ഘടനകൾ ഏകദേശം പാലിയോജീൻ കാലഘട്ടത്തിലാണ് ഉദ്ഭവിച്ചത്. സങ്കീർണമായ കാലാവസ്ഥാ മാറ്റങ്ങൾ ഉടലെടുത്ത ഒരു കാലഘട്ടമായിരുന്നു അത്. കരയും സമുദ്രവും തമ്മിലുള്ള താപനിലാ വ്യത്യാസമാണ് മൺസൂണിനു വഴിയൊരുക്കുന്നത്. വേനൽക്കാലത്ത് ജലത്തെക്കാൾ കൂടുതൽ വേഗത്തിൽ കര ചൂടുപിടിക്കുകയും തദ്ഫലമായി കരയിൽ നിന്ന് നീരാവി കലർന്ന വെള്ളം ഉയർന്ന് അതിനു ബാഷ്പീകരണം സംഭവിച്ച് മഴയായി പെയ്യുകയും ചെയ്യും.

English Summary:

The southwest monsoon season is approaching India, with the IMD predicting its arrival in the Andaman and Nicobar Islands on May 13th. Coastal warnings are in place due to high waves. The article delves into the history and science of the monsoon, explaining its impact on agriculture and the significance of both the southwest and northeast monsoons (Kālāvarṣham and Tulāvarṣham).

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com