Activate your premium subscription today
അമേരിക്കയിലെ സുപ്രധാന നഗരങ്ങൾ താഴ്ന്നു പോവുകയാണ്. ന്യൂയോർക്കും ഷിക്കാഗോയുമടക്കമുള്ള പ്രധാന നഗരങ്ങൾ അതിവേഗതയിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഏറ്റവും ഒടുവിൽ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. വിര്‍ജീനിയ പോളിടെക്നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ആൻഡ് സ്റ്റേറ്റ് സർവകലാശാല ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലൂടെയാണ് അങ്ങേയറ്റം ആശങ്ക പരത്തുന്ന ഈ കണ്ടത്തിൽ നടത്തിയിരിക്കുന്നത്.
പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി അന്റാർട്ടിക്കയിലെ മഞ്ഞുപാളികളിൽ വർധനവുണ്ടായതായി പഠനം. സയൻസ് ചൈന എർത്ത് സയൻസസ് പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് ആദ്യമായി അന്റാർട്ടിക്ക് ഹിമത്തിൽ ഒരു അത്ഭുതകരമായ മാറ്റം ഉണ്ടായതായി ഗവേഷകർ പറയുന്നത്
തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മേയ് 13 ന് കാലവർഷം എത്തിച്ചേർന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാധാരണയായി മേയ് 22 ഓടെ ആണ് ഈ മേഖലയിൽ കാലവർഷം എത്തുന്നത്.( ഇത്തവണ 9 ദിവസം നേരത്തെ എത്തി). മേയ് 22 ആരംഭിച്ചു സാധാരണ 10 ദിവസമെടുത്താണ് ജൂൺ 1 ന് കേരളത്തിൽ എത്തിച്ചേരുക.
തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേർന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയായി മെയ് 22 ഓടെ ആണ് ഈ മേഖലയിൽ കാലവർഷം എത്തുന്നത്. 3-4 ദിവസത്തിനുള്ളിൽ,തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ,
കഠിനമായ ചൂട് മൂലം കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യയിൽ 34000 പേർക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെയും (IMD) നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയും (NCRB) ഡാറ്റ അടിസ്ഥാനമാക്കി ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും വേനൽ മഴയിൽ നിന്ന് കാലാവർഷത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി. കാറ്റിന്റെ ദിശയിൽ മാറ്റമുണ്ടായിരിക്കുന്നു. മേയ് 13ന് കാലാവർഷം ആൻഡമാൻ ഭാഗത്ത് എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ സൂചന നൽകുന്നു
2025 ലെ തെക്ക് പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) മെയ് 27ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയിലും 5 ദിവസം നേരത്തെയാണിത്. ചിലപ്പോൾ നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുമുണ്ടെന്ന് കാലാവസ്ഥാ വിദ്ഗധർ പറയുന്നു
സംസ്ഥാനത്ത് ഇത്തവണ തെക്കു പടിഞ്ഞാറൻ കാലവർഷം അൽപം നേരത്തേ എത്തിയേക്കും. സാധാരണ മേയ് 20ന് ആൻഡമാനിൽ എത്തുന്ന കാലവർഷം ഇത്തവണ 13ന് തെക്ക് ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിൽ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
ഈ വർഷത്തെ കാലാവർഷം മേയ് 13ഓടെ ഇന്ത്യയിലെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം. തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളാണ് ഇന്ത്യൻ മേഖലയിലെ കാലവർഷത്തിന്റെ ആദ്യ സ്റ്റോപ്പെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മൺസൂണിലെ മാറ്റം ബംഗാൾ ഉൾക്കടലിലെ മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കുമെന്ന് പഠനം. ഇത് സമുദ്രത്തിന്റെ ഉൽപാദനക്ഷമതയെ തടസ്സപ്പെടുത്തുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു
വെള്ളിയാഴ്ച രാവിലെ മുതൽ സാധാരണ ചൂട് അനുഭവപ്പെട്ടു. എന്നാൽ വൈകിട്ട് നാലോടെ സംഗതി മാറി. ഒട്ടും പ്രതീക്ഷിക്കാത്ത അതിശക്തമായ വേനൽ മഴ. അപ്രതീക്ഷിത മഴയിൽ പലരും വഴിയിൽ കുടുങ്ങി. മണിക്കൂറുകളോളം നിലയ്ക്കാത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.
സാധാരണ മെയ്മാസത്തിൽ ഉഷ്ണതരംഗത്തിന് പേരുകേട്ട ഡൽഹിയിൽ വൻ കാലാവസ്ഥാ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ജനങ്ങൾ ഉണരുമ്പോൾ കണ്ടത് കനത്ത പൊടിക്കാറ്റും അതിശ്കതമായ മഴയുമാണ്
ഉത്തരേന്ത്യയിൽ താപനില ഉയർന്ന നിലയിൽ. ഔദ്യോഗികമായി ചൊവ്വാഴ്ച ഒഡിഷയിലെ ജാർസുഗുഡായിൽ രേഖപ്പെടുത്തിയത് 46.2 ഡിഗ്രി സെൽഷ്യസാണ്. 1953ന് ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന താപനിലയാണിത്
അരിസോണിൽ കാണാതായ രണ്ട് വയസ്സുകാരനെ 16 മണിക്കൂറിനുശേഷം കണ്ടെത്തിയത് ഒരു വളർത്തുനായ. 40 ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും അനറ്റോലിയൻ പൈറനീസിൽ നിന്നുള്ള ബുഫോൾഡ് എന്ന വളർത്തുനായയാണ് കുഞ്ഞിനെ ആദ്യം കാണുന്നത്. പതിവ് നടത്തത്തിന് ഇറങ്ങുമ്പോഴാണ് കുഞ്ഞിനെ കണ്ടതെന്ന് ബുഫോൾഡിന്റെ ഉടമ പറഞ്ഞു. തിങ്കളാഴ്ച
കനത്ത വേനലിനെ തുടർന്ന് മഹാരാഷ്ട്രയിൽ ജലക്ഷാമം രൂക്ഷമായി വരുകയാണ്. കിണറുകളും കൈപൈപ്പുകളും വറ്റിവരണ്ട നിലയിലാണ്. ഈ സാഹചര്യത്തിൽ കുടിവെള്ളത്തിനായി ഗ്രാമവാസികൾ കിലോമീറ്ററുകൾ നടക്കുകയാണ്
കേരളത്തില്‍ നിഴലില്ലാ ദിനങ്ങള്‍ക്ക് തുടക്കമായി. സൂര്യന് തെക്ക് നിന്ന് വടക്കോട്ടും വടക്കു നിന്ന് തെക്കോട്ടും വരുന്ന രണ്ട് സന്ദര്‍ഭങ്ങളിലാണ് ഇതുണ്ടാകുക. വര്‍ഷത്തില്‍ രണ്ടു തവണ ഈ പ്രതിഭാസം അനുഭവപ്പെടും. ഉച്ചയ്ക്ക് 12.20 നും 12.40 നും ഇടയിലാണ് നിഴലില്ലാ ദിനം അനുഭവപ്പെടുക.
മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി മനസ്സിലാക്കാൻ കഴിവുണ്ട്. അതുകൊണ്ട് തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് ഇവർ മാറാൻ തയാറാവുകയും അസാധാരണ പെരുമാറ്റത്തിലൂടെ മനുഷ്യർക്ക് മുന്നറിയിപ്പ് നൽകാറുമുണ്ട്.
കേരളത്തിൽ ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം. 2018.6 മില്ലിമീറ്റർ മഴയാണ് സാധാരണയായി ഈ സീസണിൽ കേരളത്തിൽ ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം 1748 മില്ലിമീറ്റർ മഴ (13% കുറവ്) മാത്രമായിരുന്നു ലഭിച്ചത്
വടക്കൻ ചൈനയിൽ അതിശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏപ്രിൽ 11 മുതൽ 13 വരെ മണിക്കൂറിൽ 150 കി.മീ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മംഗോളിയയിൽ നിന്ന് ഒരു തണുത്ത ചുഴലിക്കാറ്റ് തെക്കുകിഴക്കോട്ട് നീങ്ങുന്നതിന്റെ ഭാഗമായാണിത്.
ഈ വർഷത്തെ ആദ്യ മൺസൂൺ പ്രവചനം സ്വകാര്യ കാലാവസ്ഥ ഏജൻസി സ്കൈമെറ്റ് പുറത്തുവിട്ടു. പ്രവചന പ്രകാരം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷ സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഏജൻസി വ്യക്തമാക്കുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതലും ഓഗസ്റ്റ് സെപ്റ്റംബർ
കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 1.2 മുതൽ 1.3 മീറ്റർ വരെ തിരമാലകൾ ഉയരുകയും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു
ഉത്തരേന്ത്യയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നിരിക്കുകയാണ്. ഡൽഹിയിൽ കഴിഞ്ഞ ദിവസം 31 ഡിഗ്രി സെൽഷ്യസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഔദ്യോഗികമായി ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ബാർമറിലാണ്
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യനമർദം ശക്തി കൂടിയ ന്യൂനമർദമായി (Well Marked Low Pressure Area )മാറി. അടുത്ത 24 മണിക്കൂർ വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദം,
ജപ്പാനിരിക്കുന്ന മേഖലയിലുള്ള നാൻകായി ഭൗമഘടനയിൽ വരുംകാലത്ത് ഒരു വമ്പൻ ഭൂചലനമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇതുകാരണം വമ്പൻ സൂനാമി പരമ്പര ഉടലെടുക്കാമെന്നും ജാപ്പനീസ് സർക്കാരിന്റെ മുന്നറിയിപ്പ്. 9 തീവ്രത വരെ വരാവുന്ന ഭൂചലനത്തിനുള്ള സാധ്യതയാണു ജപ്പാൻ മുന്നോട്ടുവച്ചത്
തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഏപ്രിൽ 8 വരെ വടക്കു പടിഞ്ഞാറ് ദിശയിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്കു ദിശയിൽ സഞ്ചരിക്കാൻ സാധ്യത.
Results 1-25 of 278