ADVERTISEMENT

ദോഹ ∙ പെരുന്നാൾ അവധി ആഘോഷമാക്കി ഖത്തറിലെ സ്വദേശി, പ്രവാസി സമൂഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പങ്കാളികളായും  ഒത്തുകൂടലുകളും   യാത്രകളും സംഘടിപ്പിച്ചുമാണ് അവധി ദിനങ്ങൾ സജീവമാക്കുന്നത്. 

ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായ കത്താറ, ഓൾഡ് പോർട്ട്,  അൽ വക്ര ഓൾഡ് സൂഖ്, അൽ ബിദ പാർക്ക് തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെ ആഘോഷ പരിപാടികളിൽ അഭൂതപൂർവമായ ജനതിരക്കാണ്. കത്താറയിലും അൽ വക്ര സൂഖിലും  കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന വെടിക്കെട്ട് പ്രദർശനം കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. കത്താറയിലെ വെടിക്കെട്ട് ഇന്നലെ അവസാനിച്ചു. അൽ വക്ര സൂഖിലേത് ഇന്ന് സമാപിക്കും.

ദോഹ ഓൾഡ് പോർട്ടിൽ നടക്കുന്ന വിവിധ ആഘോഷ പരിപാടികളിലും ജനതിരക്കേറി. കുട്ടികൾക്കുള്ള മത്സരങ്ങൾ, ഭക്ഷ്യമേള, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ ആളുകളെ ഏറെ ആകർഷിക്കുന്നുണ്ട്.ലുസെയ്ൽ ബൗളെ വാർഡിലും കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ഈദ് ആഘോഷ പരിപാടികൾ നടന്നു. നാളെ മുതൽ മൂന്നുദിവസം നടക്കുന്ന സ്കൈ ഫെസ്റ്റിവലിനുള്ള ഒരുക്കത്തിലാണ് ബൗളെവാർഡ്. ഏപ്രിൽ 3, 4, 5 തീയതികളിൽ ആകാശ വിസ്മയം തീർക്കുന്ന നസ്കൈ ഫെസ്റ്റിവൽ കാണാൻ ആയിരക്കണക്കിനാളുകൾ എത്തും.

വൈകിട്ട് 4  മുതൽ രാത്രി 10 മണി വരെയാണ് സ്കൈ ഫെസ്റ്റിവൽ നടക്കുക. ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ ആകാശവർണ വിസ്മയ കാഴ്ചകളിലേക്ക് പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമാണ്. ലുസെയ്ൽ ബൗളെവാർഡിലേക്ക്  നേരിട്ട് ഗതാഗത സർവീസുള്ളതിനാൽ ആളുകൾക്ക്  മെട്രോയിൽ നേരിട്ടെത്താം.  

English Summary:

Qatar celebrates Eid holiday and Lusail Sky Festival begins tomorrow.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com