ADVERTISEMENT

വൈലി (ടെക്സസ്)∙ വൈലിയിൽ 11 വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കുട്ടിയുടെ ബന്ധുക്കളാണ് അറസ്റ്റിലായിരിക്കുന്നത്. കുട്ടിയുടെ മുത്തച്ഛൻ ക്ലിഫോർഡ് ജോൺസൺ (68), അമ്മായി യൂനിസ് ജോൺസൺ-ലൈറ്റ്സി (47), കസിൻസായ  സാഡി ഹോപ്പ് (28), സാഡെ ഹോപ്പ്(30) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 

തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെയാണ് 1600 ബ്ലോക്ക് ലോങ് മെഡോ റോഡിലെ വീട്ടിൽ അബോധവസ്ഥയിൽ കണ്ടെത്തിയെന്ന് വിവരം അറിഞ്ഞ് പൊലീസും അടിയന്തര രക്ഷാപ്രവർത്തന സംഘം സ്ഥലത്തെത്തി. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തിയപ്പോൾ മരിച്ചതായി സ്ഥിരീകരിച്ചുവെന്ന് പൊലീസ് പറഞ്ഞു. കോളിൻ കൗണ്ടിയിലെ ചിൽഡ്രൻസ് അഡ്വക്കസി സെന്ററിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥർ സംഭവത്തിൽ അന്വേഷണം നടത്താൻ കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.

കുട്ടിയുടെ മരണത്തിനു ശേഷം എട്ട് മണിക്കൂറിന് ശേഷമാണ് ബന്ധുക്കൾ അടിയന്തര സേവന വിഭാഗത്തെ വിവരം അറിയിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തല, മുഖം, കൈകൾ, കാലുകൾ, പുറം എന്നിവയുൾപ്പെടെ കുട്ടിയുടെ ശരീരത്തിൽ വ്യാപകമായ ചതവുകൾ ഉണ്ടായിരുന്നു. മുത്തച്ഛൻ പല തവണ കുട്ടിയെ മർദിച്ചു. ഉറങ്ങാൻ രണ്ട് ടൈലനോൾ പിഎം ഗുളികകളും രണ്ട് ബെനാഡ്രിൽ ഗുളികകളും മർദനമേറ്റ കുട്ടിക്ക് ഒരു കസിൻ നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.

പിറ്റേന്ന് രാവിലെ കുട്ടി മരിച്ചുവെന്ന് മനസ്സിലായെങ്കിലും ശരീരത്തിന്റെ അവസ്ഥ നിയമനടപടികൾ കാരണമാകുമെന്ന ഭയന്നാണ് അടിയന്തര സേവന വിഭാഗത്തെ വിവരം അറിയിക്കുന്നതിന് താമസിച്ചതെന്ന് പ്രതികളിൽ ഒരാൾ പൊലീസിനോട് പറഞ്ഞത്. വീട്ടിലുണ്ടായിരുന്ന മറ്റു കുട്ടികളെ ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗത്തെ ഏൽപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു

English Summary:

11-year-old boy dies from domestic abuse, police arrest four family members.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com