Activate your premium subscription today
വാഷിങ്ടൻ ∙ ഫ്രാൻസിലെ യുഎസ് അംബാസഡറായി വ്യവസായപ്രമുഖൻ ചാൾസ് കഷ്നറെ ട്രംപ് ഭരണകൂടം നിയമിച്ചത് യുഎസ് സെനറ്റ് അംഗീകരിച്ചു. ട്രംപിന്റെ മകൾ ഇവാൻകയുടെ ഭർത്താവ് ജറീദ് കഷ്നറുടെ പിതാവാണ് ചാൾസ്. നികുതിവെട്ടിപ്പിലും അഴിമതിക്കേസിലും ഉൾപ്പെട്ടിട്ടുള്ള ചാൾസ് കഷ്നറുടെ 16 മാസം ജയിൽശിക്ഷ 2020 ൽ ട്രംപ് ഇടപെട്ട് ഇളവുചെയ്തിരുന്നു.
നിലമ്പൂർ ചിറയിൽ കുടുംബാംഗം ലിബു ജോസഫ് (36) ന്യൂജഴ്സിയിൽ അന്തരിച്ചു. ജോസഫ് സി. ജോൺ, മേഴ്സി ജോസഫ് എന്നിവരാണ് മാതാപിതാക്കൾ.
പൗരന്മാർ അല്ലാത്തവർ രാജ്യത്തിനു പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് 5% നികുതി ചുമത്താനുള്ള അമേരിക്കയുടെ നീക്കം അവിടെ ജോലി ചെയ്യുന്ന മലയാളികളുൾപ്പെടെയുള്ള ടെക്കികൾക്കും മറ്റും തിരിച്ചടിയാകും.
വാഷിങ്ടൻ, ഡിസി ∙ മെയ് 16 ന് നടന്ന ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലൻഡർ (എഎപിഐ) പൈതൃക മാസത്തിൽ ഏഷ്യൻ അമേരിക്കക്കാരുടെയും പസഫിക് ഐലൻഡർമാരുടെയും സംഭാവനകളെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകരിച്ചു.
വര്‍ഷങ്ങളായി, ഇന്ത്യ, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ അഭയം തേടി അമേരിക്കയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
ഷിക്കാഗോ ∙ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ. ഈ മാസം ആദ്യ വാരം നിർധനർക്കായി നൽകിയത് 57,000 ഭക്ഷണ പൊതികൾ. ഷാംബർഗിലെ ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചായിരുന്നിത്.
ഡാലസ് ∙ ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ(IANT) നേതൃത്വത്തിൽ ഡാലസിൽ ഈ മാസം ഏകദിന കോൺസുലർ ക്യാംപ് സംഘടിപ്പിക്കുന്നു. കോൺസുലർ ജനറൽ ഓഫ് ഇന്ത്യ ഹ്യൂസ്റ്റൺ ടീമാണ് ആതിഥേയത്വം വഹിക്കുന്നത്.
മാർത്തോമ്മാ നോർത്ത് അമേരിക്ക ഭദ്രാസനം സൗത്ത് വെസ്റ്റ് റീജനൽ സന്നദ്ധ സുവിശേഷക സംഘം പ്രാർഥന സമ്മേളനം ''അറ്റ് ദി ക്രോസ്' 'ക്രൂശിങ്കൾ' മേയ് 19 ന് വൈകുന്നേരം 7:30 ന് സൂം വഴി സംഘടിപ്പിച്ചു. ഫാ. ഉമ്മൻ സാമുവേലിന്റെ പ്രാരംഭപ്രാഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സ്നേഹ സജി, സോളി സജി (ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് ഹൂസ്റ്റൺ) എന്നിവർ ഗാനം ആലപിച്ചു.
ന്യൂയോര്‍ക്ക് ∙ അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമയുടെ ബിസിനസ് ഫോറത്തിന്റെ പുതിയ കമ്മിറ്റി രൂപീകരിച്ചു. ബേബി ഊരാളില്‍ ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയില്‍ ഷൈജു വര്‍ഗീസ് വൈസ് ചെയര്‍മാനും ഓജസ് ജോണ്‍ കോ-ഓര്‍ഡിനേറ്ററും ജോണ്‍ ഉമ്മന്‍ (പ്രസാദ്) സെക്രട്ടറിയുമാണ്.
ഷിക്കാഗോ ∙ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ നഴ്സസ് മിനിസ്ട്രിക്ക് ഔദ്യോഗിക തുടക്കം. വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലി പുത്തൻപുര എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് നഴ്സസ് മിനിസ്ട്രിക്ക് തുടക്കമായത്.
Results 1-10 of 6884