മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം 'ക്രൂശിങ്കൽ' പ്രാർഥന സമ്മേളനം സംഘടിപ്പിച്ചു

Mail This Article
ഡാലസ് ∙ മാർത്തോമ്മാ നോർത്ത് അമേരിക്ക ഭദ്രാസനം സൗത്ത് വെസ്റ്റ് റീജനൽ സന്നദ്ധ സുവിശേഷക സംഘം പ്രാർഥന സമ്മേളനം ''അറ്റ് ദി ക്രോസ്' 'ക്രൂശിങ്കൽ' മേയ് 19 ന് വൈകുന്നേരം 7:30 ന് സൂം വഴി സംഘടിപ്പിച്ചു. ഫാ. ഉമ്മൻ സാമുവേലിന്റെ പ്രാരംഭപ്രാഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സ്നേഹ സജി, സോളി സജി (ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് ഹൂസ്റ്റൺ) എന്നിവർ ഗാനം ആലപിച്ചു.
സംഘം പ്രസിഡന്റ് റവ. എബ്രഹാം വി സാംസൺ അധ്യക്ഷത വഹിച്ചു. റോബി ചേലങ്കാരി (ഡാലസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്) സ്വാഗതം ആശംസിച്ചു. മിസ്സിസ് രമണി മാത്യു (ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് ഹൂസ്റ്റൺ), സാം തോമസ് (ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് ഹൂസ്റ്റൺ) മധ്യസ്ഥ പ്രാർഥനക്കു നേത്ര്വത്വം നൽകി.
റവ. വർഗീസ് ജോൺ (വികാരി, മാർത്തോമ്മാ ചർച്ച് കാൻസസ് ആൻഡ് സെന്റ് ലൂയിസ് എംടിസി) മുഖ്യ സന്ദേശം നൽകി. ഡാലസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് വികാരി റെജിൻ രാജു സമാപന പ്രാർഥന നടത്തി. സാം അലക്സ് നന്ദി പറഞ്ഞു. ഫാ. സാം തോമസിന്റെ പ്രാർഥനയോടും ആശീർവാദത്തോടും സമ്മേളനം സമാപിച്ചു. സെന്ററിലെ പാരിഷ് മിഷൻ സെക്രട്ടറിമാർ, പാരിഷ് മിഷൻ അംഗങ്ങൾ, തുടങ്ങി നിരവധി പേർ, സമ്മേളനത്തിൽ പങ്കെടുത്തു. റവ. എബ്രഹാം സാംസൺ, റോബി ചേലങ്കരി, സാം അലക്സ് ഷിർലി സിലാസ് എന്നിവർ നേത്ര്വത്വം നൽകി.