ഈ വീടിന്റെ രഹസ്യം പറഞ്ഞുതരുമോ?: ഇവിടെ എത്തുന്നവർ ചോദിക്കുന്നു; വിഷു സ്പെഷൽ

Mail This Article
ഒരു കുന്നിന്മുകളിലാണ് പ്ലോട്ട്. വീട് പ്ലാൻ ചെയ്യുമ്പോൾ പ്രധാനമായും രണ്ട് ആഗ്രഹങ്ങളായിരുന്നു. ഒന്ന്, പരിപാലനം എളുപ്പമുള്ള, ബജറ്റ് കുറവുള്ള ഒരുനില വീടുമതി. രണ്ട് വൈകുന്നേരങ്ങളിൽ സൂര്യാസ്തമനം കാണാൻ ഓപ്പൺ ടെറസ് വേണം. ഇവിടേക്ക് പുറത്തുനിന്ന് സ്‌റ്റെയർ വേണം.

സമകാലിക ശൈലിയിൽ ബോക്സ് മാതൃകയിലാണ് പുറംകാഴ്ച. വെള്ള നിറമാണ് അകവും പുറവും കൂടുതലായി നൽകിയത്. അതിനാൽ ഉള്ളിൽ നല്ല തെളിച്ചവും വിശാലതയും തോന്നിക്കുന്നു.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു ബെഡ്റൂമുകൾ, ബാത്റൂം, ഓപൺ ടെറസ് എന്നിവയാണ് 2000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. അത്യാവശ്യം ചൂടുള്ള പ്രദേശമാണ്. അതിനാൽ ക്രോസ് വെന്റിലേഷൻ സുഗമമാക്കുംവിധം ജാലകങ്ങൾ നൽകി. വെള്ള പെയിന്റ് അടിച്ചതും ചൂട് കുറയ്ക്കാൻ ഉപകരിക്കുന്നു.

മെറ്റൽ സ്ട്രക്ചറിൽ പോളികാർബണേറ്റ് ഷീറ്റ് വിരിച്ചാണ് കാർ പോർച്ച്. കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ലിവിങ്ങിൽ. ഒരുഭിത്തി ഹൈലൈറ്റർ നിറംനൽകി. ടിവി യൂണിറ്റും ഇവിടെയാണ്. വൃത്താകൃതിയിലുള്ള ഗ്ലാസ് ടോപ് ഡൈനിങ് ടേബിളിന്റെ ചെയറുകൾ ഉപയോഗമില്ലാത്തപ്പോൾ ഉള്ളിലേക്ക് തള്ളി വയ്ക്കാനാകും. അങ്ങനെ സ്ഥലം ലാഭിക്കാം.

മൂന്നു കിടപ്പുമുറികളും വ്യത്യസ്ത കളർ തീമിലൊരുക്കി. ഒരു ഭിത്തി ഹൈലൈറ്റർ നിറംനൽകിയാണ് ഇത് സാധ്യമാക്കിയത്. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിൽ വാഡ്രോബുകളും നൽകി. മാസ്റ്റർ ബെഡ്‌റൂമിൽ ഒരു ബെവിൻഡോ നൽകിയിട്ടുണ്ട്. ഇവിടെയിരുന്ന് വായിക്കാനും വെറുതെ പുറത്തേക്ക് നോക്കിയിരിക്കാനും നല്ല രസമാണ്.

ബ്ലൂ+ വൈറ്റ് തീമിലാണ് കിച്ചൻ. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഫുൾ ബോഡി വിട്രിഫൈഡ് ടൈൽ വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെയുണ്ട്. അനുബന്ധമായി വർക്കേരിയയും ക്രമീകരിച്ചു.

ഓപ്പൺ ടെറസ് ഉള്ളതുകൊണ്ട് ഭാവിയിൽ ആവശ്യം വരികയാണെങ്കിൽ മുകളിലേക്ക് മുറികൾ കൂട്ടിയെടുക്കാനും സാധിക്കും. നിലവിൽ ഓപ്പൺ ടെറസ് വൈകുന്നേരങ്ങളിൽ ഞങ്ങളുടെ ഒത്തുചേരൽ ഇടമാണ്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 45 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി.

ചുരുക്കത്തിൽ ആഗ്രഹിച്ച പോലെയൊരു വീട് ലഭിച്ചതിൽ ഞങ്ങൾ വളരെ ഹാപ്പിയാണ്.
Project facts
Location- Mavungal, Kanhangad
Plot- 10 cent
Area- 2000 Sq.ft
Owner- Jithesh Kumar
Architect- Nandakishore
Erayam Architecture Studio, Kasargod