ADVERTISEMENT

മഴ ലഭിച്ചു കഴിഞ്ഞു തെങ്ങിൻതൈകൾക്കും തെങ്ങുകൾക്കും ചെയ്യേണ്ട വളപ്രയോഗം?

കായ് പിടിക്കുന്ന ഒരു മരത്തിനു ഒരു വർഷം ചെയ്യേണ്ട വളപ്രയോഗം: ജൈവ വളം - 25 കിലോ, യൂറിയ– ഒരു കിലോ, എല്ലുപൊടി–1.5 കിലോ, പൊട്ടാഷ്– 2 കിലോ.

ഈ വളം ഒരു വർഷത്തിൽ രണ്ടു തവണയായാണ് നൽകേണ്ടത്. കാലവർഷത്തിനു മുൻപും തുലാവർഷത്തിനു ശേഷവുമായി നൽകാം. അല്ലെങ്കിൽ 10:5:20 കോക്കനട്ട് മിക്സ്ചർ 6 കിലോഗ്രാം രണ്ടോ മൂന്നോ തവണകളായി ഈർപ്പം നിലനിർത്തിക്കൊണ്ട് നൽകണം. ഓരോ തവണയും 15 ദിവസം കഴിഞ്ഞ് ബോറാക്സ് 200 ഗ്രാം വീതം നൽകണം .

ഒരു വർഷം പ്രായമായ തൈകൾക്ക് ഈ വളത്തിന്റെ മൂന്നിൽ ഒന്നും, രണ്ടു വർഷം പ്രായമായ തൈകൾക്ക് മൂന്നിൽ രണ്ടും നൽകാം. മൂന്നാം വർഷം മുതൽ പൂർണ അളവിൽ വളം നൽകണം. 

16 വർഷം പ്രായമായ മാവ് ഇതുവരെ പൂത്തിട്ടില്ല. തളിർക്കുന്ന ഇലകൾ തുടരെ കൊഴിഞ്ഞുപോകുന്നു. എന്തു ചെയ്യണം?

വിത്തു മുളച്ചുണ്ടാകുന്ന മാവിൻതൈകൾ കായ്ഫലം നൽകാൻ 10–12 വർഷമെടുക്കും. 10 വർഷത്തിനു മുകളിൽ പ്രായമുള്ള മാവുകൾ പൂവിടുന്നില്ലെങ്കിൽ കൾട്ടാർ (പാക്ലോബ്യൂ ട്രസോൾ) എന്ന ഹോർമോൺ പ്രയോഗിക്കാം. 20 മില്ലി ലീറ്റർ കൾട്ടാർ 10 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഒരു മരത്തിനു നൽകാം. മാവിന്റെ കടഭാഗത്തുനിന്ന് 2 അടി അകലത്തിൽ ചുറ്റുമായി ചാലുകളെടുത്ത് 4 ഭാഗത്തായി അര അടി ആഴമുള്ള കുഴികളുണ്ടാക്കുക. കുഴികളിൽ ലായനി ഒഴിച്ച ശേഷം മണ്ണിട്ടു മൂടുക. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് കൾട്ടാർ പ്രയോഗിക്കേണ്ടത്. മണ്ണിൽ ഈർപ്പം നിലനിർത്തണം. മാവിനങ്ങൾ കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചതാണെന്ന് ഉറപ്പാക്കണം. പല ഉത്തരേന്ത്യൻ മാവിനങ്ങളും കേരളത്തിലെ കാലാവസ്ഥയിൽ പൂക്കാനും കായ്ക്കാനും ബുദ്ധിമുട്ടാണ്. 

മറുപടികൾ: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം, കായംകുളം

English Summary:

Coconut fertilizer application is crucial post-rain. Proper fertilization, including organic matter and essential nutrients like urea and potash, ensures healthy growth for both saplings and mature trees.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com