ADVERTISEMENT

ന്യൂഡല്‍ഹി∙ റഫാല്‍ യുദ്ധവിമാന കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ഫ്രാന്‍സും. 63,000 കോടി രൂപയുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.  നാവികസേനയ്ക്കായി മറീൻ (റഫാൽ എം) വിഭാഗത്തിലുള്ള യുദ്ധവിമാനമാണ് ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങുക. 22 സിംഗിൾ സീറ്റർ ജെറ്റുകളും നാല് ഇരട്ട സീറ്റ് ട്രെയിനർ വിമാനങ്ങളും വാങ്ങുന്നതിനാണ് കരാർ. 2031 ഓടെ വിമാനങ്ങൾ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷ. ഫ്രാൻസുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. 

നാവികസേനയുടെ വിമാനവാഹിനി കപ്പലുകളായ ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ എന്നിവയിൽ റഫാൽ എം വിമാനങ്ങൾ വിന്യസിക്കാനാണ് തീരുമാനം. കാലപ്പഴക്കം മൂലം നിലവിലുള്ള മിഗ്-29കെ യുദ്ധവിമാനങ്ങള്‍ക്കു പകരമായിട്ടാണ് റഫാൽ എം വരുക. രാജ്യത്തിന്റെ സമുദ്രശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കരാർ. ലോകത്തെ ഏറ്റവും ആധുനികമായ നാവിക പോർവിമാനമായാണ് റഫാൽ എം വിലയിരുത്തപ്പെടുന്നത്. നിലവിൽ ഫ്രഞ്ച് നാവികസേനയ്ക്കു മാത്രമാണ് റഫാൽ എം പോർവിമാനങ്ങളുള്ളത്. 

കരാറിലൂടെ ഇന്ത്യയും ഫ്രാൻസുമായുള്ള തന്ത്രപ്രധാന ബന്ധം ഊട്ടിയുറപ്പിക്കാനും സാധിക്കും. നിലവിൽ 36 റഫാൽ വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാണ്.

English Summary:

Rafale Deal: India, France Sign Rs 63,000 Crore Deal For 26 Rafale-M Jets For Navy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com