Activate your premium subscription today
ഇന്ത്യ–പാക്ക് സംഘർഷത്തിൽ, രാജ്യത്തിന്റെ തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടുന്ന കാരിയർ ഗ്രൂപ്പിന്റെ (വിമാനവാഹിനി വ്യൂഹം) ദൗത്യമെന്തായിരുന്നു? ഇരു രാജ്യങ്ങളും തമ്മിലുള്ള ആകാശയുദ്ധം കൊടുമ്പിരിക്കൊണ്ട ദിനങ്ങളിൽ ഏറെ ആവർത്തിക്കപ്പെട്ട ചോദ്യമാണിത്. ആകാശയുദ്ധത്തിൽ വിക്രാന്തിൽ നിന്നുള്ള വിമാനങ്ങൾ പങ്കെടുത്തുവെന്നും കറാച്ചി തുറമുഖം തകർത്തുവെന്നും ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾക്കും പഞ്ഞമൊന്നുമുണ്ടായിരുന്നില്ല. പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കാൻ തയാറാകാതിരുന്ന ഈ റിപ്പോർട്ടുകളൊന്നും സത്യമായിരുന്നില്ലെന്നു പിന്നീടു വ്യക്തമായി. സംഘർഷത്തെപ്പറ്റിയുള്ള ഒട്ടേറെ വിവരങ്ങൾ മൂന്നു സേനകളുടെയും സംയുക്ത പത്രസമ്മേളനങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നുവെങ്കിലും വിക്രാന്തിനെപ്പറ്റി അധികമൊന്നും പറയാൻ നാവികസേന തയാറായിരുന്നില്ല. പൂർണയുദ്ധസജ്ജമായ വിക്രാന്ത് അറബിക്കടലിലെ തന്ത്രപ്രധാന മേഖലയിൽ, സംഘർഷത്തിൽ ആവശ്യമെങ്കിൽ ഇടപെടാൻ തക്ക ദൂരത്തായി വിന്യസിച്ചിരുന്നു എന്ന വിവരം മാത്രമാണു നാവികസേന പുറത്തുവിട്ടത്. എന്തായിരുന്നു വിക്രാന്തിന്റെ ചുമതല ? എവിടെ ആയിരുന്നു വിക്രാന്ത് ആ ദിവസങ്ങളിൽ.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിൽ ഉയർന്ന പദവി വഹിക്കുന്നതിനിടെ വിആർഎസ് എടുത്ത് 50–ാമത്തെ വയസ്സിൽ ന്യൂസീലൻഡ് ഡിഫൻസ് വിങ്ങിൽ ബിസിനസ് എക്സലൻസ് മാനേജർ ആയി ജോലിയിൽ പ്രവേശിച്ച ജോസഫ് മാത്യുവിനെ പരിചയപ്പെടാം. ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായ, യുവതലമുറയ്ക്ക് ഉത്തമ മാതൃകയായി മാറിയ
വീണ ബോംബ് പൊട്ടിയില്ലെങ്കിൽ, ചരിത്രം പിന്നീടതിനെ ‘നുണ ബോംബ്’ എന്നു പരിഹസിക്കും. വീണിട്ടും പൊട്ടാത്ത ബോംബിനോളം നാണക്കേടും ചീത്തപ്പേരും ആർക്കും വരാനില്ല. പൊട്ടാത്തതിൽ ആശ്വസിച്ചവരും പിന്നീടതു പറഞ്ഞു കളിയാക്കി ചിരിക്കും. അതാണ് 1965 സെപ്റ്റംബറിൽ കൊച്ചിയിൽ സംഭവിച്ചത്. ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധകാലത്തു കൊച്ചിയിൽ പാക്കിസ്ഥാൻ ബോംബിട്ട കാര്യം പറയുമ്പോൾ അന്നത്തെ ഓർമകളുള്ള ചില കൊച്ചിക്കാർ എഴുന്നേറ്റു നിന്ന് അനുഭവം പങ്കുവയ്ക്കും. ഉന്നം തെറ്റി കൊച്ചി കായലിലെ ചെളിയിൽ വീണ് ആഴത്തിൽ പൂണ്ട ആ ബോംബ് പൊട്ടാതിരിക്കാൻ എന്താവും കാരണം? കായലിൽ നല്ല കനത്തിൽ കുറുകിയ ചെളിയാണ്. ബോംബിനാണെങ്കിൽ ഭയങ്കര ഭാരവും. പത്തിരുപതടി ആഴത്തിലേക്കു പോയാൽ പൊട്ടിയാലും പുറത്ത് അറിയില്ല. നനഞ്ഞ പടക്കം പോലെയാകും നനഞ്ഞ ബോംബും. ദക്ഷിണനാവിക ആസ്ഥാനത്തെ മുഴുവൻ പോർരേഖകളും വിവരാവകാശ നിയമത്തിനു വഴങ്ങാത്ത സേനാരഹസ്യങ്ങളാണ്. അതൊരിക്കലും പുറത്തു വരില്ല, വരാൻ പാടില്ല. ഇതേക്കുറിച്ച് ഒരു വിവരവും അവിടെനിന്ന് കിട്ടില്ല.
കൊച്ചി ∙ പാക്കിസ്ഥാനുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ ഐഎൻഎസ് വിക്രാന്ത് എവിടെയാണെന്ന് അന്വേഷിച്ചയാൾ കസ്റ്റഡിയിൽ. കോഴിക്കോട് സ്വദേശി മുജീബ് റഹ്മാനെയാണ് കൊച്ചി ഹാർബർ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ വിമാനവാഹിനി കപ്പലാണ് കൊച്ചിൻ ഷിപ്യാർഡിൽ നിർമിച്ച ഐഎൻഎസ് വിക്രാന്ത്.
∙ ആദ്യഘട്ടമായി ശത്രുമേഖലയെ സംബന്ധിച്ച ഇന്റലിജൻസ് വിവരശേഖരണം. പാക്കിസ്ഥാനിലെ ഭീകരക്യാംപുകൾ, അതിർത്തിക്കടുത്തുള്ള താവളങ്ങൾ എന്നിവയുടെ വിവരങ്ങൾ സേനയുടെ പക്കലുണ്ടെങ്കിലും നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങളാണു ശേഖരിക്കുക. മിലിറ്ററി ഇന്റലിജൻസ്, രഹസ്യാന്വേഷണ ഏജൻസിയായ റോ, ഇന്റലിജൻസ് ബ്യൂറോ എന്നിവയുടെ നേതൃത്വത്തിലാണു വിവരശേഖരണം.
2025 മേയ് 7 അർധരാത്രി. പഹൽഗാമിൽ ഭീകരാക്രമണം നടന്ന് പതിനാറാം ദിവസം. ഓപറേഷൻ സിന്ദൂർ പാക്കിസ്ഥാന്റെ നെഞ്ചിൽ തീച്ചുവപ്പായി പടർന്ന ദിനം. വെറും 25 മിനിറ്റിനുള്ളിൽ എല്ലാം കൃത്യമായി നടപ്പാക്കിയെന്ന ഔദ്യോഗിക പ്രഖ്യാപനവും വന്നു. പാക്കിസ്ഥാൻ, പാക്ക് അധിനിവേശ ജമ്മു കശ്മീർ പ്രദേശങ്ങളിൽ മൂന്ന് സൈനിക വിഭാഗങ്ങളെയും (വ്യോമ, കര, നാവിക സേനകൾ) ഉൾപ്പെടുത്തി ഇന്ത്യ നടത്തിയ സൈനിക ആക്രമണമായിരുന്നു അത്. ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ അതിശക്തമായ പ്രതികരണം. കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു ഇന്ത്യൻ കരസേനയും നാവികസേനയും വ്യോമസേനയും ഒരുമിച്ച് ഓപറേഷൻ സിന്ദൂർ നടപ്പാക്കിയത്. വർഷങ്ങൾക്കു ശേഷം ആദ്യമായാണ് മൂന്നു സേനാവിഭാഗങ്ങളും ഒന്നിച്ച് ഇത്തരത്തിലുള്ള സൈനിക നടപടി സ്വീകരിക്കുന്നത്. എങ്ങനെയാണ് മൂന്നു സൈനിക വിഭാഗങ്ങളും ഈ ആക്രമണത്തിനു വേണ്ടി ഒന്നിച്ചത്? എന്തായിരുന്നു ഓപറേഷൻ സിന്ദൂരിൽ സായുധ സേനയിലെ ഓരോ വിഭാഗത്തിന്റെയും പങ്ക്? എന്തൊക്കെ ആയുധങ്ങളാണ് വിവിധ സേനകൾ ഉപയോഗിച്ചത്? പാക്കിസ്ഥാന് തിരിച്ചടിക്കാൻ പോലുമാകാത്ത വിധം 25 മിനിറ്റിലെ ആക്രമണം എങ്ങനെയാണ് ഇന്ത്യ നടപ്പാക്കിയത്?
ന്യൂഡൽഹി∙ പാക്കിസ്ഥാനുമായുള്ള ഭിന്നത മൂർധന്യത്തിലെത്തിയിരിക്കെ കരുത്ത് തെളിയിക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് നാവികസേന. നാവികസേനയുടെ കരുത്തിന്റെ ‘ത്രിശൂലം’ എന്ന തലക്കെട്ടിൽ നേവിയുടെ യുദ്ധക്കപ്പൽ, മുങ്ങിക്കപ്പൽ, ഹെലികോപ്റ്റർ എന്നിവ സമുദ്രമേഖലയിൽ നിരീക്ഷണം നടത്തുന്നതിന്റെ ചിത്രമാണ് എക്സിൽ പങ്കുവച്ചത്.
ന്യൂഡല്ഹി∙ റഫാല് യുദ്ധവിമാന കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ഫ്രാന്സും. 63,000 കോടി രൂപയുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. നാവികസേനയ്ക്കായി മറീൻ (റഫാൽ എം) വിഭാഗത്തിലുള്ള യുദ്ധവിമാനമാണ് ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങുക.
ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നാവികസേനയുടെ പടക്കപ്പലിൽ ആയുധ പരീക്ഷണം നടത്തി ശക്തി തെളിയിച്ച് ഇന്ത്യ. മധ്യദൂര ഉപരിതല–വ്യോമ മിസൈൽ സംവിധാനം (എംആർസാം) ഉപയോഗിച്ച് ‘സീ സ്കിമ്മിങ്’ വസ്തുക്കളെ ഇന്ത്യയുടെ ഏറ്റവും പുതിയ തദ്ദേശീയ യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്ത്
പാകിസ്ഥാനുമായുള്ള സംഘർഷാവസ്ഥ നിലനിൽക്കുന്ന ഈ നിർണായക സമയത്ത്, സമുദ്രമേഖലയിലെ പ്രതിരോധം കൂടുതൽ ശക്തമാക്കിക്കൊണ്ട് ഇന്ത്യ തദ്ദേശീയമായി നിർമിച്ച അത്യാധുനിക യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് വിജയകരമായ മിസൈൽ പരീക്ഷണം നടത്തി. മീഡിയം-റേഞ്ച് സർഫസ്-ടു-എയർ മിസൈൽ (എംആർഎസ്എഎം) സംവിധാനം ഉപയോഗിച്ച്
Results 1-10 of 426