കറാച്ചിയിലേക്കുള്ള കപ്പലുകൾ റൂട്ട് മാറ്റി! സജ്ജം മിസൈലുകൾ, ഒരുങ്ങി വിക്രമാദിത്യയും; എന്തായിരുന്നു വിക്രാന്തിന്റെ ദൗത്യം?

Mail This Article
ഇന്ത്യ–പാക്ക് സംഘർഷത്തിൽ, രാജ്യത്തിന്റെ തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടുന്ന കാരിയർ ഗ്രൂപ്പിന്റെ (വിമാനവാഹിനി വ്യൂഹം) ദൗത്യമെന്തായിരുന്നു? ഇരു രാജ്യങ്ങളും തമ്മിലുള്ള ആകാശയുദ്ധം കൊടുമ്പിരിക്കൊണ്ട ദിനങ്ങളിൽ ഏറെ ആവർത്തിക്കപ്പെട്ട ചോദ്യമാണിത്. ആകാശയുദ്ധത്തിൽ വിക്രാന്തിൽ നിന്നുള്ള വിമാനങ്ങൾ പങ്കെടുത്തുവെന്നും കറാച്ചി തുറമുഖം തകർത്തുവെന്നും ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾക്കും പഞ്ഞമൊന്നുമുണ്ടായിരുന്നില്ല. പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കാൻ തയാറാകാതിരുന്ന ഈ റിപ്പോർട്ടുകളൊന്നും സത്യമായിരുന്നില്ലെന്നു പിന്നീടു വ്യക്തമായി. സംഘർഷത്തെപ്പറ്റിയുള്ള ഒട്ടേറെ വിവരങ്ങൾ മൂന്നു സേനകളുടെയും സംയുക്ത പത്രസമ്മേളനങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നുവെങ്കിലും വിക്രാന്തിനെപ്പറ്റി അധികമൊന്നും പറയാൻ നാവികസേന തയാറായിരുന്നില്ല. പൂർണയുദ്ധസജ്ജമായ വിക്രാന്ത് അറബിക്കടലിലെ തന്ത്രപ്രധാന മേഖലയിൽ, സംഘർഷത്തിൽ ആവശ്യമെങ്കിൽ ഇടപെടാൻ തക്ക ദൂരത്തായി വിന്യസിച്ചിരുന്നു എന്ന വിവരം മാത്രമാണു നാവികസേന പുറത്തുവിട്ടത്. എന്തായിരുന്നു വിക്രാന്തിന്റെ ചുമതല ? എവിടെ ആയിരുന്നു വിക്രാന്ത് ആ ദിവസങ്ങളിൽ.