Activate your premium subscription today
കോട്ടയം കറുകച്ചാലിലെ പ്രധാനപ്പെട്ട രണ്ട് ആരാധനാലയങ്ങളാണ് ചമ്പക്കര, നെത്തല്ലൂർ ദേവീക്ഷേത്രങ്ങൾ. എന്റെ ചെറുപ്പത്തിൽ ഇവിടങ്ങളിലെ 10 ദിവസം നീളുന്ന ഉത്സവങ്ങൾക്കു കഥകളിയുണ്ടായിരുന്നു. അതിലൊന്നാണു നിഴൽക്കുത്ത്. പാണ്ഡവരെ ഇല്ലായ്മ ചെയ്യണമെന്നു വിചാരിച്ചുനടന്ന ദുര്യോധനൻ ലക്ഷ്യപ്രാപ്തിക്ക് മന്ത്രവാദിയെ സമീപിച്ചു. അയാൾക്ക് ഒരാളുടെ പ്രതിബിംബം നോക്കി ആളെ വധിക്കാനുള്ള മന്ത്രവിദ്യ അറിയാമായിരുന്നു. ദുര്യോധനന്റെ ഭീഷണിക്കു വഴങ്ങി മന്ത്രവാദി പ്രതിബിംബത്തെ നോക്കി പാണ്ഡവരെ മൃതപ്രായരാക്കുന്നതാണ് കഥയുടെ ഏകദേശരൂപം. ഡിജിറ്റൽ ട്വിൻ എഴുതാൻ തുടങ്ങിയപ്പോൾ നിഴൽക്കുത്ത് ആട്ടക്കഥ ഓർമയിൽ വന്നു. ഒരു വസ്തുവിന്റെ ഡിജിറ്റൽ രൂപത്തിൽ ഉണ്ടാക്കിയെടുക്കുന്ന സാങ്കൽപിക പ്രതിബിംബമാണു ഡിജിറ്റൽ ഇരട്ട. നമ്മൾ ഉപയോഗിക്കുന്ന ഗൂഗിൾ മാപ് ഭൂമിയുടെ ഉപരിതലത്തിന്റെ ഡിജിറ്റൽ ഇരട്ടയാണെന്നു വേണമെങ്കിൽ പറയാം. യാഥാർഥത്തിൽ ഒരു വസ്തുവിൽ നടക്കുന്ന പ്രവർത്തനങ്ങളും അവയുടെ സ്വാഭാവിക പരിണാമവും ഡിജിറ്റൽ ട്വിൻ ടെക്നോളജിയുടെ സഹായത്തോടെ വിശകലനം ചെയ്യാനാകും. സ്പേസ് ടെക്നോളജിയിൽ ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യയ്ക്കു വലിയ പ്രാധാന്യമുണ്ട്. ബഹിരാകാശ ഉപഗ്രഹങ്ങൾ, ഇന്റർനാഷനൽ സ്പേസ് സ്റ്റേഷൻ എന്നിവയുടെ ഡിജിറ്റൽ മാതൃകയുണ്ടാക്കി അവയുടെ പ്രവർത്തനം ഭൂമിയിലെ ലാബിലിരുന്ന് വിലയിരുത്താനാകും.
ഇന്ത്യ–പാക്ക് സംഘർഷത്തിൽ, രാജ്യത്തിന്റെ തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടുന്ന കാരിയർ ഗ്രൂപ്പിന്റെ (വിമാനവാഹിനി വ്യൂഹം) ദൗത്യമെന്തായിരുന്നു? ഇരു രാജ്യങ്ങളും തമ്മിലുള്ള ആകാശയുദ്ധം കൊടുമ്പിരിക്കൊണ്ട ദിനങ്ങളിൽ ഏറെ ആവർത്തിക്കപ്പെട്ട ചോദ്യമാണിത്. ആകാശയുദ്ധത്തിൽ വിക്രാന്തിൽ നിന്നുള്ള വിമാനങ്ങൾ പങ്കെടുത്തുവെന്നും കറാച്ചി തുറമുഖം തകർത്തുവെന്നും ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾക്കും പഞ്ഞമൊന്നുമുണ്ടായിരുന്നില്ല. പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കാൻ തയാറാകാതിരുന്ന ഈ റിപ്പോർട്ടുകളൊന്നും സത്യമായിരുന്നില്ലെന്നു പിന്നീടു വ്യക്തമായി. സംഘർഷത്തെപ്പറ്റിയുള്ള ഒട്ടേറെ വിവരങ്ങൾ മൂന്നു സേനകളുടെയും സംയുക്ത പത്രസമ്മേളനങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നുവെങ്കിലും വിക്രാന്തിനെപ്പറ്റി അധികമൊന്നും പറയാൻ നാവികസേന തയാറായിരുന്നില്ല. പൂർണയുദ്ധസജ്ജമായ വിക്രാന്ത് അറബിക്കടലിലെ തന്ത്രപ്രധാന മേഖലയിൽ, സംഘർഷത്തിൽ ആവശ്യമെങ്കിൽ ഇടപെടാൻ തക്ക ദൂരത്തായി വിന്യസിച്ചിരുന്നു എന്ന വിവരം മാത്രമാണു നാവികസേന പുറത്തുവിട്ടത്. എന്തായിരുന്നു വിക്രാന്തിന്റെ ചുമതല ? എവിടെ ആയിരുന്നു വിക്രാന്ത് ആ ദിവസങ്ങളിൽ.
2025 മേയ് 9, 10 രാത്രികൾ പാക്കിസ്ഥാൻ സേന ഒരിക്കലും മറക്കില്ല. അതിർത്തി കടന്നെത്തിയ ഇന്ത്യൻ മിസൈലുകളും ബോംബുകളും തന്ത്രപ്രധാന നഗരങ്ങളിലെ വ്യോമ താവളങ്ങള് തകർക്കുമ്പോൾ പാക്ക് സൈനികർ ഉറങ്ങുകയായിരുന്നു. ആരെയും ഉണര്ത്താതെ കൃത്യം നിർവഹിച്ചതിനു ശേഷമാണ് പാക്ക് മേധാവികൾ പോലും സംഭവം അറിയുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ അത്യാധുനിക പ്രതിരോധ സാങ്കേതിക സംവിധാനങ്ങളുടെ വലിയ വിജയം കൂടിയായിരുന്നു അത്. ഈ വിജയത്തോടെ ഇന്ത്യയുടെ ആയുധങ്ങളും ടെക്നോളജിയും രാജ്യാന്തര പ്രതിരോധ വിപണിയിൽ വീണ്ടും വലിയ ചർച്ചയായി. അതെ, പത്ത് വർഷങ്ങൾക്ക് മുൻപ് ഇന്ത്യ ലോക രാജ്യങ്ങള്ക്കിടയിൽ ഒരു പ്രതിരോധ കയറ്റുമതി ശക്തിയായി മാറുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല. ഒരുകാലത്ത് പ്രതിരോധ ഉൽപന്നങ്ങളുടെ ഇറക്കുമതിക്കാരിൽ മുൻനിരയിലുണ്ടായിരുന്ന ഇന്ത്യ ഇന്ന് ആഗോള വിപണിയിലെ കയറ്റുമതി ശക്തികളിലൊന്നായി മാറിയിരിക്കുന്നു. വിദേശത്തു നിന്ന് പ്രതിരോധ ഉൽപന്നങ്ങൾ വാങ്ങുന്നത് വെട്ടിക്കുറച്ച് കയറ്റുമതി വർധിപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു എന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തത്. 2024-25ൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി റെക്കോർഡ് ഭേദിച്ച് 23,622 കോടിയിലെത്തിയെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. 2013-14 ൽ ഇത് കേവലം 686 കോടിയായിരുന്നു. ഒരു ദശാബ്ദത്തിനുള്ളിൽ 34 മടങ്ങ് വർധന. എന്താണ് ഇത്തരമൊരു കുതിപ്പിന് ഇന്ധനം പകർന്നത്? ഇറക്കുമതിയെ ഏറെ ആശ്രയിച്ചിരുന്ന രാജ്യത്തു നിന്ന് ഇന്ന് ലോകമെമ്പാടുമുള്ള 80 രാജ്യങ്ങൾക്ക് ആയുധങ്ങൾ, വെടിക്കോപ്പുകൾ, മറ്റു സംവിധാനങ്ങൾ, ഹൈടെക് പ്രതിരോധ ഘടകങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിലേക്ക് ഇന്ത്യ എങ്ങനെയാണ് എത്തിയത്? ഈ മേഖലയിൽ നിന്ന് ഭാവിയിൽ ഇന്ത്യ എത്രത്തോളം വിദേശനാണ്യമാണ് പ്രതീക്ഷിക്കുന്നത്?
ഭൂമിശാസ്ത്ര വിദഗ്ധരെ സംബന്ധിച്ചിടത്തോളം പ്ലേറ്റ് ടെക്റ്റോണിക്സുമായി ബന്ധപ്പെട്ടു നിലവിൽ ഭൂമിയിൽ നടക്കുന്ന സംഭവബഹുലവും വിസ്മയകരവുമായ കാര്യമാണ് ഇന്ത്യൻ പ്ലേറ്റിന്റെ യൂറേഷ്യൻ പ്ലേറ്റിലേക്കുള്ള ഇടിച്ചു കയറ്റം. അനുദിനം കൺമുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണിത്. പ്രതിവർഷം അഞ്ചു സെന്റിമീറ്ററിലേറെ ഈ തള്ളിക്കയറ്റം തുടരുന്നു.അതിന്റെ അനന്തര ഫലമായി ഹിമാലയസാനുക്കൾ കൂടുതൽ ഉയരം കൈവരിക്കുന്നു. ഇതിന്റെയെല്ലാം അനുബന്ധമായി ഭൂമികുലുക്കങ്ങളും മറ്റുമായി മറ്റൊരു മേളം. എന്നാൽ കാര്യങ്ങൾ ഇവിടംകൊണ്ടും തീരില്ല എന്നതാണു പുതിയ പഠനങ്ങൾ നൽകുന്ന സൂചനകൾ. വളരെ വിരളമായി മാത്രം സംഭവിക്കാറുള്ള ഡീലാമിനേഷൻ (Delamination) എന്ന പ്രക്രിയയിലൂടെ ഇന്ത്യൻ പ്ലേറ്റ് കടന്നു പോകുകയാണത്രേ. പല പാളികളായുള്ള ഒന്നിന്റെ പാളികൾ വേർപിരിഞ്ഞു മാറുന്നതിനെയാണ് ഡീലാമിനേഷൻ എന്നു വിളിക്കുന്നത്. ഇവിടെ സംഭവിക്കുന്നത് ഇന്ത്യൻ പ്ലേറ്റ് രണ്ടു പാളികളായി പിരിയുന്നു. വരുന്ന കാലങ്ങൾ ഇന്ത്യൻ പ്ലേറ്റിനും അതിലെ ജീവജാലങ്ങൾക്കുമെല്ലാം ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങളുടേതാകാം എന്നു ചുരുക്കം. അതിലേക്ക് പോകും മുൻപേ ഇന്ത്യൻ പ്ലേറ്റ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയതിന്റെ ചരിത്രത്തെക്കുറിച്ച്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവകളും അതെത്തുടർന്നുണ്ടായ വ്യാപാരയുദ്ധവും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചാവിഷയമായി. യുഎസിനു മറുപടിയെന്ന നിലയിൽ ചൈന, ഏഴു റെയർ എർത്ത് മൂലകങ്ങളുടെ കയറ്റുമതിക്കു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ശാസ്ത്ര– സാങ്കേതിക വികസനത്തിന്റെ നട്ടെല്ലു തകർക്കുന്ന തീരുമാനമെന്നാണ് ഇതു വിശേഷിപ്പിക്കപ്പെട്ടത്. എന്താണ് റെയർ എർത്ത് മൂലകങ്ങൾക്ക് ഇത്ര പ്രാധാന്യം? പീരിയോഡിക് ടേബിളിൽ മൂലകങ്ങളെ വരികളായും (പീരിയഡ്) നിരകളായും (ഗ്രൂപ്പ്) ആറ്റമിക സംഖ്യയുടെ വർധന അനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഈ പട്ടികയിൽ 118 മൂലകങ്ങളുണ്ട്. ഇവയിൽ വികിരണങ്ങളില്ലാത്ത മൂലകങ്ങൾ 83 എണ്ണം. അറുപതിലധികം ലോഹങ്ങളാണു ഫോണിനെ ‘സ്മാർട്’ ആക്കുന്നത്. ഇവയിൽ റെയർ എർത്ത് ലോഹങ്ങൾ ഏറ്റവും പ്രാധാന്യം അർഹിക്കുന്നു. അതിനു ചില കാരണങ്ങളുണ്ട്.
രണ്ടാം സ്ഥാനക്കാര്ക്ക് ചരിത്രത്തിൽ കാര്യമായ സ്ഥാനമില്ല എന്നാണ് പൊതുവേ പറയാറുള്ളത്. എല്ലാവരും എന്നെന്നും ഓർക്കുക ഒന്നാം സ്ഥാനക്കാരെയാണത്രേ! എന്നാൽ ശുഭാശു ശുക്ലയെന്ന രണ്ടാം സ്ഥാനക്കാരനെ ഇന്ത്യയ്ക്ക് മറക്കാനാകില്ല. രാകേശ് ശർമയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാകാൻ ഒരുങ്ങുകയാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു. അതോടൊപ്പം അദ്ദേഹത്തിന്റെ പേരിൽ മറ്റൊരു റെക്കോർഡ് കൂടി കുറിക്കപ്പെടും. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന (ഐഎസ്എസ്) ആദ്യത്തെ ഇന്ത്യക്കാരൻ എന്ന റെക്കോർഡ്. മേയ് 29ന് ഇന്ത്യൻ സമയം രാത്രി 10.30ന് ആരംഭിക്കും നിലയത്തിലേക്കുള്ള ശുഭാംശുവിന്റെ യാത്ര. നാലു പതിറ്റാണ്ടുകൾക്കു ശേഷമാണ് ബഹിരാകാശത്തേക്കുള്ള ഒരു ഇന്ത്യക്കാരന്റെ യാത്ര. സ്വകാര്യദൗത്യമായ ആക്സിയോം–4ന്റെ ചിറകിലേറി ശുഭാംശു പറക്കുമ്പോൾ ഇന്ത്യയ്ക്കും അഭിമാനിക്കാൻ ഏറെയാണ്. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ദൗത്യത്തിൽ നാസയും ഐഎസ്ആർഒയും പങ്കാളികളാണ്, സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിന്റെ പൈലറ്റായിരിക്കും ശുഭാംശു.
എഐ റോക്കറ്റ് സാങ്കേതികവിദ്യയല്ല, അതൊരു പ്രത്യേക മേഖലയിൽ ഒതുങ്ങി നിൽക്കുന്നതുമല്ല. ആളുകളിലേക്കും വീടുകളിലേക്കും തെരുവുകളിലേക്കുമൊക്കെ ഇറങ്ങിച്ചെല്ലാൻ ശേഷിയുള്ളതാണ്, അങ്ങനെ സംഭവിക്കുന്നുമുണ്ട്. എഐ കിടമത്സരത്തിന്റെ സാമൂഹികപ്രത്യാഘാതങ്ങൾ പരിഗണനാർഥമാകുന്നത് ഇതിനാലാണ്. ഏറ്റവും മികച്ച എഐ സംവിധാനം ഉണ്ടാക്കുന്നത് ആരാണെന്നുള്ളതല്ല, മറിച്ച് ആർക്കാണ് മനുഷ്യജീവിതത്തെ പോസിറ്റീവായ രീതിയിൽ സ്വാധീനിക്കാവുന്ന എഐ മോഡൽ ഉണ്ടാക്കാവുന്നത് എന്ന ചോദ്യമാണു പ്രസക്തമാകുന്നത്. മനുഷ്യവംശം അനേകായിരം വർഷങ്ങളിൽ നേടിയെടുത്ത മൂല്യങ്ങൾ നഷ്ടപ്പെടുത്താതെയാകണം എഐ മത്സരമെന്നു ചില വിദഗ്ധർ പറയുന്നു. മനുഷ്യർ പരാജയപ്പെടരുത്. എഐ എല്ലാവരുടെയും ജീവിതത്തിലേക്ക് കടന്നുകയറിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ നാം ഏതു പോസ്റ്റ് കാണണം, ആരെയൊക്കെ ഫോളോ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നതു മുതൽ സ്വകാര്യമേഖലയിലെ തൊഴിൽ നിയമനങ്ങളിൽ പോലും എഐ സംവിധാനങ്ങൾ സ്വാധീനം ചെലുത്തുന്നു (റെസ്യൂമെകൾ എഐ സഹായത്തോടെ പരിശോധിക്കുന്ന രീതി ഇപ്പോൾ നിലവിലുണ്ട്). ഓൺലൈൻ വിപണിയിൽ നമുക്കായി ഉൽപന്നങ്ങൾ സജസ്റ്റ് ചെയ്യാനും എഐ മുൻപന്തിയിലുണ്ട്. ഇങ്ങനെ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും സ്വാധീനിക്കുന്നതിനാൽ എഐയ്ക്ക് സംഭവിക്കുന്ന പ്രശ്നങ്ങൾ മൊത്തം മനുഷ്യരാശിയെയും ബാധിക്കുന്നതാണ്.
സോവിയറ്റ് യൂണിയൻ തകരും മുൻപ് യുഎസുമായി കടുത്ത ശീതസമരത്തിലായിരുന്നു. രണ്ടു ചേരികളായി, ആയുധങ്ങൾ ആവുന്നത്ര ശേഖരിച്ചെങ്കിലും പ്രത്യക്ഷയുദ്ധം നടന്നില്ല. അതേ അവസ്ഥയാണ് എഐ രംഗത്തും. രണ്ടാം ശീതസമരമെന്നാണ് ഇതിനെ നിരീക്ഷകർ വിളിക്കുന്നത്. ലോകരാഷ്ട്രീയത്തിൽ എഐ മത്സരം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. എഐ ശേഷി ശക്തിയുടെ ചിഹ്നമായിട്ടു കാലം കുറച്ചായി. സാമ്പത്തികശേഷിയും സൈനികബലവും നോക്കി മാത്രമല്ല, ചിപ്പുകളുടെയും ഡേറ്റ സെറ്റുകളുടെയുമൊക്കെ എണ്ണം പരിഗണിച്ചുമാണ് ഇപ്പോൾ രാജ്യശക്തി അളക്കുന്നത്. 1200 കോടി ഡോളറാണു യുഎസ് പ്രതിരോധ സ്ഥാപനം പെന്റഗൺ എഐയിൽ മുടക്കിയിട്ടുള്ളത്. ഒളിഞ്ഞും തെളിഞ്ഞുമുള്ള സർക്കാർ പദ്ധതികളിലൂടെയും സ്വകാര്യമേഖലയിലെ വമ്പന്മാരിലൂടെയുമാണ് യുഎസ് കളംപിടിക്കാൻ ശ്രമിക്കുന്നത്. ലക്ഷം കോടി ഡോളർ പദ്ധതികളാണ് അജൻഡയിൽ. വാവെയ്, ബെയ്ദു, ടെൻസന്റ് തുടങ്ങിയ സ്വകാര്യകമ്പനികൾക്കു
പഴയ ടോർച്ചുകളിൽ നല്ല ബാറ്ററിക്കൊപ്പം ഒരു മോശം ബാറ്ററി കൂടി ഇട്ടാൽ എന്തു സംഭവിക്കും? പ്രതീക്ഷിച്ച വെട്ടം ലഭിക്കില്ല. ഇതുപോലെയാണ് സോളർ പാനലിന്റെ കാര്യവും. കുറച്ചു പണം ലാഭിക്കാനായി കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്നവരെ നിലയം സ്ഥാപിക്കാൻ വിളിച്ചാൽ പിൽക്കാലത്ത് വിഷമിക്കേണ്ടി വരും. ഇപ്പോഴാവട്ടെ നാടാകെ സോളർ നിലയം സ്ഥാപിക്കുന്നവരുടെ പരസ്യങ്ങളുമാണ്. അവർക്കിടയിലും മത്സരം കടുപ്പം. കേന്ദ്ര സർക്കാർ നല്കുന്ന വലിയ സബ്സിഡിയാണ് പുരപ്പുറത്തു സോളർ നിലയം സ്ഥാപിക്കാൻ പലർക്കും പ്രേരകമാകുന്നത്. എന്നാൽ, അപ്പോഴും കൈയിൽനിന്നു ലക്ഷങ്ങൾ ചെലവാക്കേണ്ടതായി വരും. വീടിന്റെ പുരപ്പുറത്തു സോളർ നിലയം സ്ഥാപിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ചെറിയ ശ്രദ്ധക്കുറവിനു നൽകേണ്ടി വരുന്ന വലിയ വിലകൾ എന്തൊക്കെയാണ്? സോളറുമായി ബന്ധപ്പെട്ട വായനക്കാരുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനു വേണ്ടി മനോരമ ഓൺലൈൻ പ്രീമിയം സംഘടിപ്പിച്ച വെബിനാറിൽ ഇത്തരത്തിലുള്ള ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നത്. വെബിനാറിൽ പങ്കെടുത്ത വിദഗ്ധരിൽ, പാലക്കാട് മൈത്രിയിലെ എക്സിക്യൂട്ടിവ് ഡയറക്ടർ പി. വിനോദ് കുമാർ സോളർ നിലയം സ്ഥാപിക്കുന്നതിലെ ചെലവുകളെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമാണ് വിശദീകരിച്ചത്. ‘വീട്ടിൽ വേണോ സോളർ’ പരമ്പരയുടെ രണ്ടാം ഭാഗത്തിൽ വായിക്കാം സോളർ നിലയം സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
മനുഷ്യരാശിയുടെ ചരിത്രത്തോളം പഴക്കമുണ്ട് യുദ്ധങ്ങൾക്ക്. കല്ലുകൂട്ടിക്കെട്ടി പോരടിച്ചിരുന്ന മനുഷ്യവംശം പിന്നീട് പലതരം ആയുധങ്ങളും തോക്കുകളും മിസൈലുകളുമുണ്ടാക്കി പൊരുതി. നാലാം വ്യവസായവിപ്ലവത്തിന്റെ ഇക്കാലത്ത് എന്തും ആയുധമാണ്. ഈ ചതുരംഗക്കളിയിലെ ഏറ്റവും വലിയ കരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധിയാണ്. ഏറ്റവും ശക്തവും മികവുറ്റതുമായ എഐ സംവിധാനം ആരു സ്വന്തമാക്കും എന്നതാണ് ഈ യുദ്ധത്തിലെ പ്രധാനചോദ്യം. എഐയെ അതിന്റെ ഏറ്റവും ശേഷിയുള്ള ഘട്ടമായ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് തലത്തിലെത്തിക്കാൻ മൻഹാറ്റൻ പദ്ധതിയുടെ രണ്ടാം ഭാഗം തയാറാക്കണമെന്ന് ഈയിടെ യുഎസ് കോൺഗ്രസിൽ ആവശ്യമുയർന്നിരുന്നു. പണ്ട്, ആണവബോംബ് ആദ്യമായി ഉണ്ടാക്കാൻ യുഎസ് തുടങ്ങിയതാണ് മൻഹാറ്റൻ പദ്ധതി. ലോക സൈനിക ഭൂപടത്തിൽ അമേരിക്കയുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചതായിരുന്നു ആ പദ്ധതി. എഐയെ
Results 1-10 of 109