നേർക്കുനേർ അമ്പെയ്ത് യുഎസും ചൈനയും, നിയന്ത്രണനയങ്ങളിൽ ശ്രദ്ധയൂന്നി യൂറോപ്യൻ യൂണിയൻ, കുതിച്ചുയരാൻ ലക്ഷ്യമിട്ട് ഇന്ത്യയും ഇസ്രയേലും ദക്ഷിണ കൊറിയയും, രഹസ്യനീക്കങ്ങളുമായി റഷ്യ. ആകാശത്തു നിറയുകയാണ് എഐ യുദ്ധമേഘങ്ങൾ. ലോക രാജ്യങ്ങൾ ഇനി അഭിമുഖീകരിക്കാൻ പോകുന്നത് ഇലക്ട്രോണിക് കോളനിവത്കരണത്തെയാണോ? അതിൽ ചിപ്പുകൾക്ക് എന്താണു പങ്ക്? വായിക്കാം ‘എഐ യുഗമോ ഏകാധിപത്യമോ?’ പരമ്പര രണ്ടാം ഭാഗം.
പ്രതീകാത്മക ചിത്രം
Mail This Article
×
സോവിയറ്റ് യൂണിയൻ തകരും മുൻപ് യുഎസുമായി കടുത്ത ശീതസമരത്തിലായിരുന്നു. രണ്ടു ചേരികളായി, ആയുധങ്ങൾ ആവുന്നത്ര ശേഖരിച്ചെങ്കിലും പ്രത്യക്ഷയുദ്ധം നടന്നില്ല. അതേ അവസ്ഥയാണ് എഐ രംഗത്തും. രണ്ടാം ശീതസമരമെന്നാണ് ഇതിനെ നിരീക്ഷകർ വിളിക്കുന്നത്. ലോകരാഷ്ട്രീയത്തിൽ എഐ മത്സരം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. എഐ ശേഷി ശക്തിയുടെ ചിഹ്നമായിട്ടു കാലം കുറച്ചായി. സാമ്പത്തികശേഷിയും സൈനികബലവും നോക്കി മാത്രമല്ല, ചിപ്പുകളുടെയും ഡേറ്റ സെറ്റുകളുടെയുമൊക്കെ എണ്ണം പരിഗണിച്ചുമാണ് ഇപ്പോൾ രാജ്യശക്തി അളക്കുന്നത്. 1200 കോടി ഡോളറാണു യുഎസ് പ്രതിരോധ സ്ഥാപനം പെന്റഗൺ എഐയിൽ മുടക്കിയിട്ടുള്ളത്.
ഒളിഞ്ഞും തെളിഞ്ഞുമുള്ള സർക്കാർ പദ്ധതികളിലൂടെയും സ്വകാര്യമേഖലയിലെ വമ്പന്മാരിലൂടെയുമാണ് യുഎസ് കളംപിടിക്കാൻ ശ്രമിക്കുന്നത്. ലക്ഷം കോടി ഡോളർ പദ്ധതികളാണ് അജൻഡയിൽ. വാവെയ്, ബെയ്ദു, ടെൻസന്റ് തുടങ്ങിയ സ്വകാര്യകമ്പനികൾക്കു
English Summary:
AI Cold War Intensifies Global Competition for Technological Supremacy, Impacting Geopolitics and Raising Concerns about Weaponization and Economic Inequalities.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.