ADVERTISEMENT


മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.


1. ബഹുരാഷ്ട്ര കമ്പനി തലവൻ ഇവിടെ പശുവിനെ മേയ്ക്കും, ഞാറു നടും; ജീവിക്കാൻ ‘കാശ്’ വേണ്ട

ഓറോവില്ലിലെ മാത്രി മന്ദിർ (Photo: Manorama)
ഓറോവില്ലിലെ മാത്രി മന്ദിർ (Photo: Manorama)

ഓറോവിൽ.. പോണ്ടിച്ചേരിക്ക് പത്തു കിലോമീറ്ററപ്പുറം അരബിന്ദോ ഘോഷും മിറ അൽഫാസയെന്ന മദറും ചേർന്ന് പടുത്തുയർത്തിയ സ്വപ്നലോകം. ഭാഷയുടെയോ സംസ്കാരത്തിന്റെയോ അതിരുകളില്ലാത്ത, ആരും ആർക്കും മുകളിലല്ലാത്ത, സകലനാടിന്റെയും മണ്ണു കലർന്ന പച്ചപ്പിന്റെ നാട്. വികസനത്തിന്റെ പേരിൽ പച്ചപ്പു കീറി റോഡു വെട്ടാനെത്തിയവരോട് ചെറുത്തുനിന്ന ജനത....

പൂർണരൂപം വായിക്കാം....

2. നഴ്സിങ് പഠിക്കാൻ ഇറച്ചിവെട്ടുകാരിയായി;ഹന്നയ്ക്ക് കൂട്ട് ബ്ലാക്ക്ബെൽറ്റും പിന്നെ കരളുറപ്പും

hanna-maria

ഷിബു ഇറച്ചിക്കട തുടങ്ങിയപ്പോൾ വെട്ടാൻ 500 രൂപ കൂലിക്ക് ആളെ വച്ചു. ജർമൻ പഠനത്തിനൊപ്പം പഠിപ്പിക്കുകയും ചെയ്തിരുന്ന ഹന്ന, ഒഴിവുസമയത്ത് ഒരു ജോലി കൂടി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. പപ്പയുടെ ഇറച്ചിക്കടയിൽ ഇറച്ചിവെട്ടാമെന്നു ഹന്നയ്ക്കു തോന്നിയത് അപ്പോഴാണ്....

പൂർണരൂപം വായിക്കാം....

3. യാത്രക്കാരന് സ്വന്തം ഭക്ഷണം നൽകി വിശപ്പകറ്റി മലയാളി എയർ ഹോസ്റ്റസ്; ആകാശയാത്രയിലെ കരുതലിന്റെ മുഖം

അശ്വതി ഉണ്ണികൃഷ്ണൻ, യഹ് യ തളങ്കര. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
അശ്വതി ഉണ്ണികൃഷ്ണൻ, യഹ് യ തളങ്കര. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സ്വാഗതം ചെയ്ത എയർഹോസ്റ്റസിനോട് യഹ്​യ കാര്യം പറഞ്ഞു. “പ്രാതൽ കഴിച്ചിട്ടില്ല, അവശനാണ്. പെട്ടെന്ന് എടുത്ത ടിക്കറ്റായതിനാൽ ഭക്ഷണത്തിന് ബുക്ക് ചെയ്യാൻ സാധിച്ചില്ല. യാത്രക്കാർക്ക് കൊടുത്തശേഷം അധികം ഭക്ഷണം ഉണ്ടെങ്കിൽ തരണം, പണം അടയ്ക്കാം.”

പൂർണരൂപം വായിക്കാം....

4. ഈ വീടിന്റെ രഹസ്യം പറഞ്ഞുതരുമോ?: ഇവിടെ എത്തുന്നവർ ചോദിക്കുന്നു

45-lakh-kasargod

ഒരു കുന്നിന്മുകളിലാണ് പ്ലോട്ട്. വീട് പ്ലാൻ ചെയ്യുമ്പോൾ പ്രധാനമായും രണ്ട് ആഗ്രഹങ്ങളായിരുന്നു. ഒന്ന്, പരിപാലനം എളുപ്പമുള്ള, ബജറ്റ് കുറവുള്ള ഒരുനില വീടുമതി. രണ്ട്‌ വൈകുന്നേരങ്ങളിൽ സൂര്യാസ്തമനം കാണാൻ ഓപ്പൺ ടെറസ് വേണം. ഇവിടേക്ക് പുറത്തുനിന്ന് സ്‌റ്റെയർ വേണം..

പൂർണരൂപം വായിക്കാം....

5.അധികാരം മോഹിച്ച അരാജകവാദി; ഇടതുപക്ഷത്തിൽ നിന്ന് അകന്ന ഹൃദയപക്ഷക്കാരൻ

മരിയോ വർഗാസ് യോസ (Photo by Anne-Christine POUJOULAT / AFP)
മരിയോ വർഗാസ് യോസ (Photo by Anne-Christine POUJOULAT / AFP)

ലാറ്റിനമേരിക്കയുടെ ഹൃദയപക്ഷം ഇടതുപക്ഷമാണ്. വിപ്ലവം ജീവശ്വാസമാണ്. വിപ്ലവകാരി നിത്യകാമുകനും. ചെഗുവേരയുടെ പൈതൃകം പേറുന്നവർക്ക് മറ്റൊരു വിധിയില്ല. യോസയും വഴിമാറിയില്ല. കാസ്ട്രോയെ ആരാധിച്ചു. ക്യൂബൻ വിപ്ലവത്തെ പുകഴ്ത്തി. എന്നാൽ അൽപായുസ്സായിരുന്നു ആ ചുവപ്പുകാലം...

പൂർണരൂപം വായിക്കാം....


6. വിറ്റിലിഗോ മാറാൻ വെയിൽകൊണ്ടു, ചർമം പൊള്ളി: ഒടുവില്‍...

mini-main

ചുളിഞ്ഞ നെറ്റിയോടെ മാത്രം ലോകം നോക്കിക്കാണുന്ന സാഹചര്യത്തെ സ്വപ്രയത്നത്തിലൂടെ നേരിട്ട് മറ്റുള്ളവർക്ക് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിന്ന് മാതൃകയാകുന്ന ജീവിതങ്ങൾ സിനിമകളിൽ മാത്രമല്ല എന്ന് തെളിയിക്കുകയാണ് പാലക്കാട് സ്വദേശിയായ മിനി മേനോൻ..

പൂർണരൂപം വായിക്കാം....

7. 2025ലെ കാലവർഷം എങ്ങനെ? ഇതാ, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ പ്രവചനമെത്തി!

Representative Image: Generative AI Assist
Representative Image: Generative AI Assist

കേരളത്തിൽ ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം. 2018.6 മില്ലിമീറ്റർ മഴയാണ് സാധാരണയായി ഈ സീസണിൽ കേരളത്തിൽ ലഭിക്കേണ്ടത്...

പൂർണരൂപം വായിക്കാം....

8. വായനയിലേക്ക് നയിച്ചത് ‘സഞ്ചാരിയുടെ ദൈവം’; ഫിലോസഫിക്കൽ വീക്ഷണം പകർന്നത് ‘ശാന്താറാം’


ജോസഫ് അന്നംകുട്ടി ജോസ്. ചിത്രം ∙ മനോരമ
ജോസഫ് അന്നംകുട്ടി ജോസ്. ചിത്രം ∙ മനോരമ

നമ്മളെ പഠിപ്പിച്ച അച്ചന്റെ ചിത്രമുള്ള പുസ്തകം വായിക്കാനുള്ള കൗതുകത്തിലാണ് ഞാൻ സഞ്ചാരിയുടെ ദൈവം വാങ്ങിച്ചത്. സ്വന്തമായി ആദ്യം വാങ്ങിയ പുസ്തകവും അതാണ്. അച്ചന്റെ ഗഹനമായ ചിന്തകളാണ് ആദ്യം എന്നെ സ്വാധീനിച്ചത്. കൂടുതൽ വായിക്കാനുള്ള ആഗ്രഹം ജനിപ്പിച്ചത് 15–ാം വയസ്സിൽ വായിച്ച ആ പുസ്തകമാണ്...

പൂർണരൂപം വായിക്കാം....

9. ഒരു വനിത തുടങ്ങിയ നൃത്തം പടർന്നത് 400 പേരിലേക്ക്; മരണങ്ങൾക്കിടയാക്കിയ ഡാൻസിങ് പ്ലേഗ്

Representative image. Photo Credits: AI Image Generator/ Shutterstock.com
Representative image. Photo Credits: AI Image Generator/ Shutterstock.com

അന്നു സ്ട്രാസ്ബർഗിനെ നിയന്ത്രിച്ച അധികാരികളും പിൽക്കാലത്ത് ശാസ്ത്രജ്ഞരും ചരിത്രകാരൻമാരുമൊക്കെ ഈ വിചിത്ര പ്രതിഭാസത്തിന്‌റെ കാരണം തേടി. ഡാൻസിങ് പ്ലേഗ് എന്നാണ് അവർ ഈ അദ്ഭുതനൃത്തത്തെ വിശേഷിപ്പിച്ചത്. വിദഗ്ധർ പല കാരണങ്ങൾ ഈ പ്രതിഭാസത്തിനു കാരണമായി പറയുന്നു...

പൂർണരൂപം വായിക്കാം....


10. 6 മാസം കൊണ്ട് 15 കിലോ കുറച്ചു; രജിഷയുടെ ട്രാൻസ്ഫർമേഷന് സോഷ്യൽമീഡിയയിൽ കയ്യടി

രജീഷ വിജയൻ മുൻപും ശേഷവും. Image Credit: instagram/ali_shifas_vs/
രജീഷ വിജയൻ മുൻപും ശേഷവും. Image Credit: instagram/ali_shifas_vs/

പോസ്റ്റിൽ പങ്കുവച്ച വിഡിയോയിൽ രജിഷ വർക്ഔട്ട് ചെയ്യുന്നതും ഡെഡ്‌ലിഫ്റ്റ് ചെയ്യുന്നതും കാണാനാകും. ഒപ്പം പല തവണയായി കാലിനേറ്റ പരുക്കുകളുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിനു താഴെ അപർണ ബാലമുരളി, അരുൺ കുര്യൻ, ആന്ന ബെൻ, മഞ്ജിമ മോഹൻ തുടങ്ങിയ താരങ്ങളും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്...

പൂർണരൂപം വായിക്കാം....

പോയവാരത്തിലെ മികച്ച വിഡിയോ

പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്

LISTEN ON












പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com