കയ്യിൽ നാലരലക്ഷത്തിന്റെ ക്രിസ്റ്റൽ പാരറ്റ് ബാഗ്; കാനിൽ ഉർവശിയുടെ ആഡംബര ലുക്ക്

Mail This Article
കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിൽ വ്യത്യസ്തമായ സ്റ്റൈലിലെത്തി ശ്രദ്ധനേടി പ്രമുഖതാരം ഉർവശി റൗട്ടേല. ബഹുവർണത്തിലുള്ള കല്ലുകൾ പതിച്ച കിരീടം അണിഞ്ഞ് പഞ്ചവർണ തത്തയുടെ ആകൃതിയിലുള്ള ആഡംബര പേഴ്സും കയ്യിൽ പിടിച്ചാണ് ഉർവശി റെഡ്കാർപ്പറ്റിലെത്തിയത്.
നീല, ചുവപ്പ്, മഞ്ഞ നിറത്തിലുള്ള കല്ലുകൾ പതിച്ച സ്ട്രാപ്‌ലെസ് ഗൗണായിരുന്നു ഉർവശിയുടെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ള കല്ലുകൾ പതിച്ച കിരീടവും കമ്മലുമായിരുന്നു ആക്സസറീസ്. എന്നാൽ ഉർവശി കയ്യിൽപിടിച്ച തത്തയുടെ ആകൃതിയിലുള്ള ക്രിസ്റ്റൽ ബാഗിലാണ് ആരാധകരുടെ കണ്ണുടക്കിയത്. പാരറ്റ് ക്രിസ്റ്റൽ ബാഗിൽ മുത്തമിടുന്ന ഉർവശിയുടെ ഫോട്ടോകളും ശ്രദ്ധനേടി.
നാലുലക്ഷത്തി അറുപത്തിയെണ്ണായിരം രൂപയാണ് ഈ ക്രിസ്റ്റൽ ബാഗിന്റെ വില എന്നാണ് റിപ്പോർട്ടുകൾ. പാരറ്റ് ക്രിസ്റ്റൽ പേഴ്സുമായുള്ള ഉർവശിയുടെ ഫോട്ടോകൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘എലഗന്റ് ലുക്കാണ്. പക്ഷേ ഡിസൈൻ മെഷീൻ സ്റ്റുഡിയോയിലക്കു നോക്കുന്നതു പോലെയുണ്ട്.’– എന്നാണ് ഫോട്ടോയ്ക്കു താഴെ ഒരാൾ തമാശരൂപേണ കമന്റ് ചെയ്തത്. ‘ഉർവശിയുടെ കടുത്ത ആരാധകനായി. ഈ ലുക്ക് അതിഗംഭീരമാണ്.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന മറ്റൊരു കമന്റ്.