പരമ്പരാഗത വസ്ത്രത്തിൽ തിളങ്ങാം: വൻ വിലക്കുറവുമായി ആമസോൺ എത്‌നിക് വീക്ക് സെയിൽ

Mail This Article
ഫാഷൻ പ്രേമികൾക്ക് മനസ്സിനിണങ്ങിയ പരമ്പരാഗത വസ്ത്രങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ അവസരം ഒരുക്കിയിരിക്കുകയാണ് ആമസോൺ. മെയ് 25 വരെ നടക്കുന്ന എത്‌നിക് വീക്ക് സെയിലിൽ മുൻനിര ബ്രാൻഡുകളുടേത് അടക്കം തനത് ഇന്ത്യൻ ശൈലിയിലുള്ള വസ്ത്രങ്ങൾ വൻപിച്ച ഓഫറിൽ സ്വന്തമാക്കാം.
ഇന്ത്യയിലെ പ്രമുഖ സാരി ബ്രാൻഡുകളിൽ ഒന്നായ അഖിലം 80 ശതമാനം വരെ വിലക്കുറവുമായാണ് എത്‌നിക് വീക് സെയിലിന്റെ ഭാഗമായിരിക്കുന്നത്. ഡെയിലി വെയറിന് അനുയോജ്യമായ ഓർഗാൻസ - ഷിഫോൺ എംബ്രോയ്ഡേർഡ് സാരികൾ, പാർട്ടി വെയറായി ഉപയോഗിക്കാവുന്ന പേപ്പർ സിൽക്ക് - ബനാറസി സിൽക്ക് സാരികൾ, ഡിസൈനർ ജോർജറ്റ് സാരികൾ, റെഡി ടു വെയർ സാരികൾ എന്നിവയുടെയെല്ലാം വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. പതിനായിരത്തിന് മുകളിൽ വില വരുന്ന സാറ്റിൻ സിൽക്ക് സാരികൾ അടക്കമുള്ളവ പകുതിയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ അവസരമുണ്ട്.
സാരികൾക്ക് 25 ശതമാനം വരെ വിലക്കുറവുമായി കല്യാൺ സിൽക്സും സെയിലിന്റെ ഭാഗമായിട്ടുണ്ട്. കല്യാൺ സിൽക്സിന്റെ കസവ് സാരികൾ, ഛന്തേരി കോട്ടൺ സാരികൾ, ലിനൻ എംബ്രോയിഡറി സാരികൾ, കലങ്കാരി സാരികൾ തുടങ്ങിയവ ഏറ്റവും കുറഞ്ഞ വിലയിൽ തന്നെ സ്റ്റോറിൽ നിന്നും വാങ്ങാം. കുർത്തകളുടെ അതിമനോഹരമായ ശേഖരവുമായാണ് ഒറേലിയ ഡീലിന്റെ ഭാഗമായിരിക്കുന്നത്. കോട്ടൺ, പോളിസ്റ്റർ, റയോൺ തുടങ്ങി വ്യത്യസ്ത മെറ്റീരിയലുകളിൽ തയ്യാറാക്കിയ റെഗുലർ ഫിറ്റ്, റിലാക്ഡ് ഫിറ്റ്, ഫ്ലയേർഡ് കുർത്ത സെറ്റുകൾക്ക് 70 ശതമാനത്തിന് മുകളിൽ വിലക്കുറവുണ്ട്.
ആമസോൺ ബ്രാൻഡിൽ നിന്നും പുരുഷന്മാർക്കുള്ള റയോൺ ബ്ലെൻഡ് , കോട്ടൻ ഷോർട്ട് കുർത്തകളും ലോങ്ങ് കുർത്തകളും ലൈറ്റ്വെയിറ്റ് നെഹ്റു ജാക്കറ്റുകളും 80 ശതമാനം വരെ വിലക്കുറവുമായാണ് ഉപഭോക്താക്കളിലേയ്ക്ക് എത്തുന്നത്. മജസ്റ്റിക് മാൻ ബ്രാൻഡിന്റെ റെഗുലർ കോട്ടൺ കാഷ്വൽ കുർത്തകൾ, ആർട്ട് സിൽക്ക് കുർത്തകൾ, കോട്ടൺ ബ്ലെൻഡ് കുർത്തകൾ, ചിക്കൻകാരി കുർത്തകൾ, സ്ലിം ഫിറ്റ് ഷോർട്ട് കുർത്തകൾ എന്നിവയുടെ നീണ്ട നിരയിൽ നിന്നും മനസ്സിനിണങ്ങിയവ അതിശയിപ്പിക്കുന്ന വിലക്കുറവിൽ വാങ്ങാം. 80 ശതമാനം വിലക്കുറവാണ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്. ഷർവാണി സെറ്റുകൾ, കുർത്ത പൈജാമ സെറ്റുകൾ, സിൽക്ക് ബ്ലെൻഡ് കുർത്തകൾ, ആഘോഷങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ലോങ്ങ്ലൈൻ പഠാനി സ്റ്റൈൽ കുർത്തകൾ, സിൽക്ക് ബ്ലെൻഡ് ഷർട്ട് - ധോത്തി സെറ്റുകൾ തുടങ്ങിയവയാണ് വസ്ത്രമെയ് ബ്രാൻഡ് ഡീലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 50 മുതൽ 70 ശതമാനം വരെ വിലക്കുറവിൽ ബ്രാൻഡിൽ നിന്നും ഉത്പ്പന്നങ്ങൾ വാങ്ങാം.
ഇതിനുപുറമെ മുൻനിര ബ്രാൻഡുകളുടെ പെർഫ്യൂമുകൾക്ക് 70 ശതമാനം വരെ വിലക്കുറവുമായി സെൻ്റാസ്റ്റിക് സെയിലും ആമസോൺ ഒരുക്കിയിരിക്കുന്നു.