Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും മഴയ്ക്ക് സാധ്യത. കണ്ണൂരും കാസര്‍കോട്ടും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 8 ജില്ലകളിൽ യെലോ അലർട്ടായിരിക്കും. അടുത്ത 5 ദിവസം
അബുദാബി ∙ യുഎഇയില്‍ തുടരുന്ന കനത്ത ചൂടിന് നേരിയ ആശ്വാസമായി നാളെ(ബുധൻ) താപനില കുറയാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പൊടിനിറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ചില സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമാകും. ദുബായില്‍ ഇന്ന് 39 ഡിഗ്രി സെൽഷ്യസാണ് താപനില. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍
പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി മനസ്സിലാക്കാനുള്ള ‘കവചം’ സംവിധാനമാണ് ഈ കാലവർഷ കാലത്ത് കേരളം പരീക്ഷിക്കുന്നത്. കേരള വാണിങ്സ് ക്രൈസിസ് ആൻഡ് ഹസാഡ്സ് മാനേജ്മെന്റ് സിസ്റ്റം (KaWaCHaM (കവചം)) എന്ന ഈ സോഫ്റ്റ്വെയറിന് 70 കോടി രൂപയാണു ചെലവ്. കഴിഞ്ഞ വർഷം മാർച്ചിൽ പദ്ധതി പൂർത്തിയായെങ്കിലും ഈ മൺസൂണിലാണു ദുരന്തപ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തനം തുടങ്ങിയത്. ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
കോട്ടയം ∙ കോട്ടയം, ആലപ്പുഴ ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവാഴ്ച ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ജലനിരപ്പ് വർധിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ച പെയ്ത മഴയുടെ കണക്ക് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം പുറത്തുവിട്ടു. കേരളത്തിൽ ഏഴ് ദിവസത്തിൽ ലഭിക്കേണ്ടത് 69.6 മില്ലിമീറ്റർ മഴയായിരുന്നു.
ബംഗാൾ ഉൾക്കടൽ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. വീണ്ടും അതിതീവ്ര ന്യൂനമർദമായി ശക്തി കൂടി സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ ) ഖേപ്പു പാറ (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിക്കും
കണ്ണൂർ∙ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി. നേരത്തേ പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
ദോഹ ∙ ഖത്തറിൽ ചൊവ്വാഴ്ച മുതൽ താപനില വീണ്ടും ഉയരും. ഉയർന്ന താപനില ഈ വാരാന്ത്യം വരെ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ തീരപ്രദേശങ്ങളിലെ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും അധികൃതർ വ്യക്തമാക്കി. പൊള്ളുന്ന ചൂടിലൂടെയാണ് രാജ്യം നിലവിൽ കടന്നു പോകുന്നത്. 26 നും 45 ഡിഗ്രി
സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കേരളത്തിലെ മുഴുവൻ ജില്ലകളിലും വിവിധ അലർട്ടുകൾ നിലവിലുണ്ട്. വടക്കൻ കേരളത്തിൽ ഇപ്പോഴും ശക്തമായ കാറ്റോടുകൂടി മഴ തുടരുകയാണ്. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലിനും സാധ്യതകൾ ഏറുകയാണ്.
ന്യൂഡൽഹി∙ ഇന്ത്യയുടെ കാലാവസ്ഥാ പ്രവചന ശേഷിയെ അടിമുടിമാറ്റുന്ന ‘ഭാരത് ഫോർകാസ്റ്റിങ് സിസ്റ്റം’ (ബിഎഫ്എസ്) പുറത്തിറങ്ങി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (ഐഐടിഎം) വികസിപ്പിച്ചെടുത്ത ബിഎഫ്എസിന് 6 കിലോമീറ്ററാണ് റെസല്യൂഷൻ. ലോകത്ത് ഇത്രയും റെസല്യൂഷനോടെ കാലാവസ്ഥാ പ്രവചനം നടത്തുന്ന ആദ്യ സംവിധാനമാകും ബിഎഫ്എസ്. ഇതോടെ പ്രാദേശിക തലത്തിൽ കാലാവസ്ഥാ പ്രവചനം കൃത്യതയോടെ നടത്താൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതുവഴി ദുരന്തനിവാരണം, കൃഷി എന്നീ മേഖലകളിൽ മികച്ച രീതിയിലുള്ള കാലാവസ്ഥാ പ്രവചനം സാധ്യമാകും.
Results 1-10 of 491