Activate your premium subscription today
വൈക്കം ജെട്ടിയിൽ ഇറങ്ങിയ ഗാന്ധിയെ ബഷീർ എന്ന കുട്ടി തൊട്ട നിമിഷത്തെയാണ് കവിത വീണ്ടെടുക്കുന്നത്. വാഴ്ത്തപ്പെടേണ്ടവനോ എന്നതുമാറി വീഴ്ത്തപ്പെടേണ്ടവനോ ഗാന്ധി എന്ന ചിന്തയ്ക്ക് ശക്തിയാർജിക്കുന്ന കാലത്താണ് നിഷ്കളങ്കതയുടെ ഒരു നിമിഷത്തെ പ്രതീകവൽകരിച്ച്
സമ്മർ ഇൻ ബത്ലഹമിലെ പൂച്ചയെ കുറിയർ ചെയ്തത് ആരായിരിക്കും? പ്രാഞ്ചിയേട്ടനും പോളിയും ഒരുമിച്ചെഴുതിയ പത്താം ക്ലാസ് രണ്ടാളും പാസായി കാണുമോ? ഇങ്ങനെ ചില ചോദ്യങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ അവശേഷിപ്പിച്ചു കടന്നുപോകുന്ന എത്രയോ സിനിമകൾ നമുക്കുണ്ട്. കാഴ്ചയിലെ കൊച്ചുണ്ടാപ്രിയും അമ്പിളിയും വീണ്ടും കണ്ടുമുട്ടുമോ?
സാമൂഹിക ജീവിതത്തിലെ രാഷ്ട്രീയത്തിന്റെ നൃശംസതയെ ദയയില്ലാതെ ആക്രമിക്കുന്ന എഴുത്തുകാരൻ ജീവിതത്തിന്റെ ആർദ്രത ഇല്ലാതാക്കുന്ന ഇരുട്ടിനെതിരെയാണ് മറ്റു കഥകളിൽ വാക്കുകളുടെ മുന കൂർപ്പിക്കുന്നത്. അനായാസമായും സ്വാഭാവികമായുമാണ് സിവിയുടെ ഓരോ കഥയും തുടങ്ങുന്നത്.
കാൽപനിക ഭാഷയിലാണ് പ്രഭാവർമ ഷഡ്കാലം രചിച്ചത്. വാചാലത ഒഴിവാക്കി ആറ്റിക്കുറുക്കിയ ഭാഷ വായന അനായാസമാക്കുന്നു. ഏതു തലമുറക്കാർക്കും പൂർണമായി ആസ്വദിച്ചു വായിക്കാം. ഭാഷയിലോ ശൈലിയിലോ സങ്കീർണത ഇല്ല.
ആ നമ്പരിൽ ഏഴു കൊല്ലത്തിനിടെ ഏഴായിരം തവണ വിളിച്ചു. ഒരിക്കൽപ്പോലും ആരും അറ്റൻഡ് ചെയ്തില്ല. സുദീർഘമായ ഏഴു കൊല്ലം. ദിവസം മൂന്നു തവണയിൽ അധികം. ഹൃദയമിടിപ്പ് കൂട്ടിയ ആദ്യ വർഷങ്ങൾ. ആരോഹണം. പൊട്ടിത്തെറിക്കാൻ പാകമായ ഹൃദയം ഓരോ തവണയും പൂർണമായിട്ടല്ലെങ്കിലും മുൻ നിലയിൽ എത്തി. വീണ്ടും ഉത്തരം കിട്ടാത്ത വിളികൾ.
വാക്കുകളെ വെറും ആശയങ്ങൾ കൈമാറാനുള്ള ഉപാധികളായി കാണാതെയാണ് രാഹുലിന്റെ സമീപനം. അതിനാൽ തന്നെ, പലപ്പോഴും അവരുടെ വരികൾ വാക്കിന്റെ അക്ഷരരൂപം വിട്ടുപോകുന്നു – ശബ്ദമായി, കാഴ്ചയായി, അനുഭവമായി പുനർജനിക്കുന്നു.
കാണപ്പെടാതെ, തിരിച്ചറിയപ്പെടാതെ പോകുന്ന സാധാരണക്കാരുടെയും ദലിത് ക്രിസ്ത്യൻ സ്ത്രീകളുടെയും ജീവിതത്തിന്റെ ഭാഷ്യമാണ് സജിൻ പി.ജെയുടെ ആദ്യ കവിതാസമാഹാരം 'മറിയാമ്മേ നിന്റെ കദനം'. അധികാരഘടനകൾ തുടർന്നുപോരുന്ന കുറ്റങ്ങൾ ചൂണ്ടിക്കാട്ടുകയും ഇരകളായി പുറത്ത് തള്ളപ്പെട്ട ജീവിതങ്ങളോട് ഐകദാർഢ്യം പ്രകടിപ്പിക്കുകയും
അൻപതു വർഷം മുൻപുവരെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം റബർ വികല്പമായ വരകളെ മായ്ച്ചു കളയാൻ പോന്ന ഒരു വസ്തു മാത്രമായിരുന്നു. എന്നാൽ ഈ നാണ്യവിളയുടെ അനന്തസാധ്യതകൾ മുന്നിൽ കണ്ട് 1947ൽ കോട്ടയത്ത് സ്ഥാപിതമായ റബർ ബോർഡ് പ്ലാറ്റിനം ജൂബിലി പിന്നിടുമ്പോഴും ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള മിഥ്യാധാരണകൾ
കൊമ്പത്തി, പുതിയൊരു കാടാണ് അവതരിപ്പിക്കുന്നത്. കാടിനോരം ചേർന്ന് ജീവിക്കുന്നവരുടെ സുതാര്യമായ മനസ്സും. പ്രകൃതിയും സ്ത്രീയും എന്നും ഒരേ വിധി പങ്കുവയ്ക്കുന്നു; കയ്യേറ്റക്കാരൻ ആധിപത്യത്തിന്റെ ദുർവിധിയും. സൗമ്യമെങ്കിലും ശക്തമായാണ് മിനി ആ ലോകം പൊളിക്കുന്നത്.
‘ജനനത്തിനും മരണത്തിനുമിടയിൽ മൂന്നാമത് ഒരിടമുണ്ട്. ആ നിഗൂഢതയുടെ പേരാണ് കാണായ്മ’ - പി.എഫ്. മാത്യൂസ് ഭൂപടത്തിൽ നിന്നു തന്നെ മാഞ്ഞുകൊണ്ടിരിക്കുന്ന ഒരു കൊച്ചു തുരുത്ത്. അവിടെ നിന്നും അപ്രത്യക്ഷരാകുന്ന കുറച്ചു മനുഷ്യർ. അവരെല്ലാം എവിടേക്കാണ് മറഞ്ഞു പോകുന്നത്? ആരും കാണാത്ത മറ്റൊരിടത്തേക്കോ? അതോ ജീവിതത്തിൽ
Results 1-10 of 794