Activate your premium subscription today
വീണ ബോംബ് പൊട്ടിയില്ലെങ്കിൽ, ചരിത്രം പിന്നീടതിനെ ‘നുണ ബോംബ്’ എന്നു പരിഹസിക്കും. വീണിട്ടും പൊട്ടാത്ത ബോംബിനോളം നാണക്കേടും ചീത്തപ്പേരും ആർക്കും വരാനില്ല. പൊട്ടാത്തതിൽ ആശ്വസിച്ചവരും പിന്നീടതു പറഞ്ഞു കളിയാക്കി ചിരിക്കും. അതാണ് 1965 സെപ്റ്റംബറിൽ കൊച്ചിയിൽ സംഭവിച്ചത്. ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധകാലത്തു കൊച്ചിയിൽ പാക്കിസ്ഥാൻ ബോംബിട്ട കാര്യം പറയുമ്പോൾ അന്നത്തെ ഓർമകളുള്ള ചില കൊച്ചിക്കാർ എഴുന്നേറ്റു നിന്ന് അനുഭവം പങ്കുവയ്ക്കും. ഉന്നം തെറ്റി കൊച്ചി കായലിലെ ചെളിയിൽ വീണ് ആഴത്തിൽ പൂണ്ട ആ ബോംബ് പൊട്ടാതിരിക്കാൻ എന്താവും കാരണം? കായലിൽ നല്ല കനത്തിൽ കുറുകിയ ചെളിയാണ്. ബോംബിനാണെങ്കിൽ ഭയങ്കര ഭാരവും. പത്തിരുപതടി ആഴത്തിലേക്കു പോയാൽ പൊട്ടിയാലും പുറത്ത് അറിയില്ല. നനഞ്ഞ പടക്കം പോലെയാകും നനഞ്ഞ ബോംബും. ദക്ഷിണനാവിക ആസ്ഥാനത്തെ മുഴുവൻ പോർരേഖകളും വിവരാവകാശ നിയമത്തിനു വഴങ്ങാത്ത സേനാരഹസ്യങ്ങളാണ്. അതൊരിക്കലും പുറത്തു വരില്ല, വരാൻ പാടില്ല. ഇതേക്കുറിച്ച് ഒരു വിവരവും അവിടെനിന്ന് കിട്ടില്ല.
ചെന്നൈ ∙ ഒറ്റ രാത്രിയിൽ അണ്ണാ സർവകലാശാലയ്ക്ക് ഇ–മെയിലായി ലഭിച്ചത് 17 ബോംബ് ഭീഷണികൾ. സർവകലാശാല ക്യാംപസിൽ വിവിധയിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമാണ് അധികൃതർക്കു വ്യാഴാഴ്ച രാത്രി ലഭിച്ചത്. ഉടൻ തന്നെ പൊലീസെത്തി വിശദ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.
കളമശേരി ∙ യഹോവയുടെ സാക്ഷികളുടെ പ്രാർഥനായോഗത്തിൽ സ്ഫോടനം നടത്തി 8 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ വധിക്കുമെന്നു ഭീഷണി. യഹോവയുടെ സാക്ഷികളുടെ പ്രാർഥനാലയങ്ങളിലും സമ്മേളനങ്ങളിലും ബോംബ് വയ്ക്കുമെന്നും സന്ദേശത്തിൽ പറയുന്നു.
നെടുമ്പാശേരി ∙ കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വ്യാഴാഴ്ച രാത്രി റേഞ്ച് ഡിഐജിയുടെ ഔദ്യോഗിക മെയിലിലാണു വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്. ഹിസ്ബുൽ മുജാഹിദിന്റെ പേരിലായിരുന്നു സന്ദേശം. സന്ദേശം ലഭിച്ചയുടൻ വിമാനത്താവളത്തിൽ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി യോഗം ചേർന്നു വിവിധ
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഓഫിസ്, ഒൗദ്യോഗിക വസതി, രാജ്ഭവൻ, ഗതാഗത കമ്മിഷണറുടെ ഓഫിസ് എന്നിവിടങ്ങളിൽ വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാവിലെയാണ് ഇമെയിൽ ഭീഷണി സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലും ക്ലിഫ്ഹൗസിലും ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ
തിരുവനന്തപുരം നഗരത്തിൽ വീണ്ടും ബോംബ് ഭീഷണി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസ്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, ഗതാഗത കമ്മിഷണറുടെ ഓഫിസ് എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി. പൊലീസും ബോംബ് സ്ക്വാഡും അടക്കം പരിശോധന തുടരുകയാണ്.
സംസ്ഥാനത്ത് പെരുകി വരുന്ന വ്യാജ ബോംബ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനാകാതെ പൊലീസ് നട്ടം തിരിയുന്നതിനിടെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെയും നെടുമ്പാശേരി വിമാനത്താവളത്തിലെയും ബോംബ് ഭീഷണിക്ക് പിന്നിൽ ആന്ധ്രാ സ്വദേശിയെന്ന് പൊലീസിന്റെ കണ്ടെത്തൽ.
തിരുവനന്തപുരം∙ രാജ്യാന്തര വിമാനത്താവളത്തിലും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ വിശദ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല.രാജ്യാന്തര വിമാനത്താവളത്തിൽ മാനേജറുടെ ഇ–മെയിലിൽ ഇന്നലെ രാവിലെയാണ് ഭീഷണി സന്ദേശം
തിരുവനന്തപുരം ∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില് ബോംബ് ഭീഷണി ലഭിച്ച പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ‘‘സുരക്ഷാ ഏജൻസികളുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബോംബ് ഭീഷണി ബാധിച്ചിട്ടില്ല. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നത്’’ – തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വാക്താവ് അറിയിച്ചു.
തിരുവനന്തപുരം ∙ തിരുവനന്തപുരം വിമാനത്താവളത്തിലും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തി. തലസ്ഥാനത്തെ മൂന്നു നക്ഷത്ര ഹോട്ടലുകൾക്ക് ഇന്നലെ ബോംബ് ഭീഷണിയുണ്ടായിരുന്നു. സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടൽ ഹിൽട്ടൻ, ഗോകുലം ഗ്രാന്റ്സിന്റെ ആക്കുളത്തെയും
Results 1-10 of 161