Activate your premium subscription today
വാഷിങ്ടൻ ഡി.സി∙ മൂന്ന് മാസത്തിലേറെയായി ഫെഡറൽ ഇമിഗ്രേഷന്റെ തടവിൽ കഴിഞ്ഞിരുന്ന പലസ്തീൻ അവകാശ പ്രവർത്തകനും കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥിയായ മഹ്മൂദ് ഖലീലിന് മോചനം.
വാഷിങ്ടൻ ഡിസി ∙ പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ വർണ്ണാഭമായ മുന്നോടിയായി, ജൂൺ 19 ന് ചരിത്രപ്രസിദ്ധമായ ലിങ്കൺ മെമ്മോറിയലിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഒരു യോഗ സെഷൻ ശ്രദ്ധേയമായി.
വാഷിങ്ടൻ ∙ ആണവകേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) തലവൻ റഫാൽ ഗ്രോസി മുന്നറിയിപ്പു നൽകി. അണുവികിരണമായിരിക്കും ആക്രമണത്തിന്റെ ഫലം. ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നത് ആണവ സുരക്ഷയെ ബാധിക്കും. നിലവിൽ അണുവികിരണത്തിന് ഇടയാക്കിയിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളികളയാനാകില്ല. ഇസ്രയേൽ – ഇറാൻ സംഘർഷം ആരംഭിച്ചപ്പോൾ മുതൽ ഇറാനിലെ ആണവകേന്ദ്രങ്ങളുടെ സ്ഥിതി നിരീക്ഷിക്കുകയാണെന്നും റഫാൽ ഗ്രോസി പറഞ്ഞു.
മൾട്ടി-സ്റ്റേറ്റ് സാൽമൊണെല്ല വ്യാപനവുമായി ബന്ധപ്പെട്ട് വെള്ളരിക്കകൾക്ക് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ.) തിരിച്ചുവിളിക്കൽ മുന്നറിയിപ്പ് നൽകി. ഇത് കഴിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ മരണമോ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് എഫ്.ഡി.എ. വ്യക്തമാക്കുന്നു.
വാഷിങ്ടൺ ∙ ഇസ്രായേൽ-ഇറാൻ സംഘർഷം ഇരു രാജ്യങ്ങൾക്കും മാത്രമല്ല ലോക സമാധാനത്തിനും കൂടി ഭീഷണിയായിരിക്കുന്നു. ഇറാനുണ്ടായ നാശനഷ്ടങ്ങൾ: ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. നതാൻസ് ആണവ നിലയത്തിലെ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ നശിപ്പിക്കപ്പെട്ടു. ഇത് ഇറാനു
കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് നാല് ജനവിഭാഗങ്ങളുടെ പിന്തുണ വർധിച്ചതായി പുതിയ അഭിപ്രായ സർവേ ഫലങ്ങൾ.
വാഷിങ്ടൻ ∙ ഇസ്രയേൽ - ഇറാൻ സംഘർഷത്തിലെ ഡോണൾഡ് ട്രംപിന്റെ നിലപാടിനോട് അദ്ദേഹത്തിന്റെ അനുകൂലികളിൽ ഭൂരിഭാഗത്തിനും എതിർപ്പെന്ന് അഭിപ്രായ സർവേ. 2024ലെ തിരഞ്ഞെടുപ്പിൽ ട്രംപിന് വോട്ട് ചെയ്തവരിൽ 53 ശതമാനം പേരാണ് ഇക്കണോമിസ്റ്റ് –യൂഗവ് അഭിപ്രായ സർവേയിൽ, സംഘർഷത്തിൽ യുഎസ് പങ്കാളിയാവേണ്ടെന്നു പറഞ്ഞത്. ഇന്നലെയാണ് സർവേഫലം പുറത്തുവന്നത്.
വാഷിങ്ടൻ ∙ യുഎസിലെ ഡെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ സുരക്ഷിതൻ. ഷേഖ് ഹസൻ ഖാനെയും ഒപ്പമുള്ള തമിഴ്നാട് സ്വദേശിയെയും കണ്ടെത്തിയതായാണ് വിവരം. ഇരുവരെയും സുരക്ഷിതമായി താഴെ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അലാസ്ക ഗവർണറുടെ ഓഫിസ് അറിയിച്ചു.
ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകധ്യാനം മേരിലാൻഡിലെ ലോറൽ പബ്ലിക് സ്കൂളിൽ ജൂലൈ 18 മുതൽ 20 വരെ നടക്കും.
ജനപ്രിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടിക് ടോക്കിന്റെ യുഎസ് ആസ്തികൾ വിറ്റഴിക്കുന്നതിനുള്ള സമയപരിധി പ്രസിഡന്റ് ഡേണൾഡ് ട്രംപ് വീണ്ടും 90 ദിവസത്തേക്ക് നീട്ടി. 2024-ലെ നിയമം നടപ്പിലാക്കുന്നത് ഇത് മൂന്നാം തവണയാണ് റദ്ദാക്കുന്നതെന്ന് വൈറ്റ് ഹൗസ് ചൊവ്വാഴ്ച അറിയിച്ചു.
Results 1-10 of 540