Activate your premium subscription today
കടലും മലയും രണ്ടനുഭവങ്ങളാണ്. കടൽക്കരയിൽ താമസിക്കുന്നവർ കൂടുതൽ സാഹസികരും മലയടിവാരത്തിൽ താമസിക്കുന്നവർ ശാന്തശീലരും എന്ന് പറയാറുണ്ട്. ഏറെക്കുറെ ശരിയുമാണ്. ഏകനായി മല മുകളിൽ ഇരുന്നു മനസ്സിനെ പട്ടം പോലെ പറത്തിവിട്ടാൽ നാം ജിദ്ദു കൃഷ്ണമൂർത്തിയെ പോലെ ഓഷോയെ പോലെ ചിന്തകനോ കാസനോവയെ പോലെ കാമുകനോ ഒക്കെ ആയി
പകരംവയ്ക്കാനാവാത്ത സ്നേഹം, അതാണവരുടെ കരുത്തും കരുതലും. പക്ഷേ കേൾക്കേണ്ടിവരുന്നതോ കരളുകരയിക്കും ചോദ്യങ്ങൾ. ‘ആഹ് നീയൊക്കെ ഇപ്പോഴും വള്ളിയിൽ തൂങ്ങിയാണോ വരുന്നേ?’, ‘അല്ല, പ്രേം നസീർ മരിച്ചതൊക്കെ നിങ്ങൾ അറിഞ്ഞായിരുന്നോ?’, ‘ഇന്ത്യയ്ക്കു സ്വാതന്ത്ര്യമൊക്കെ കിട്ടി കേട്ടോ...’ എന്നിങ്ങനെ നാട്ടുകാര്യങ്ങളൊന്നും അറിയാറില്ലെന്ന മുൻധാരണയോടെയുള്ള ചില ‘തമാശച്ചോദ്യങ്ങൾ’ സ്ഥിരമായി കേൾക്കേണ്ടി വന്നവർ, ഇപ്പോഴും കേൾക്കുന്നവർ. മറുപടിയൊന്നുമില്ലാതെ വെളുക്കെച്ചിരിച്ച് പ്രതികരണം അവസാനിപ്പിക്കും അവരിൽ പലരും. അതിനേ അവർക്കുപറ്റൂ, അത്രയേറെ നിഷ്കളങ്കരാണവർ. പരിഷ്കാരങ്ങൾ വൈകി മാത്രം എത്തിച്ചേരുന്ന ചില നാട്ടിടങ്ങളുണ്ട്, അവിടെ പുരോഗമന ചിന്തകൾ അത്രകണ്ട് പരിചയമില്ലാത്ത ചില ആളുകളുമുണ്ട്. നഗരത്തിന്റെ തിരക്കുകളിലേക്കെത്തുമ്പോൾ മാത്രം പല കാര്യങ്ങളും കേട്ടുപരിചയിക്കുന്ന, കണ്ടറിയുന്ന, പരീക്ഷിച്ചു നോക്കുന്ന നിഷ്കളങ്കരായ ഒരുപറ്റം മനുഷ്യർ. അവർക്കിടയിൽ പക്ഷേ അളവും അതിരുമില്ലാത്ത സ്നേഹമുണ്ട്, കളങ്കമില്ലാത്ത കരുതലുണ്ട്, പങ്കുവയ്ക്കലിന്റെ ഹൃദയമുണ്ട്, മനസ്സിലാക്കലിന്റെ നന്മയുണ്ട്.
എല്ലായ്പ്പോഴും സഞ്ചാരികളുടെ വളരെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് കേരളം. വേനൽ അവധിക്കാലം എത്തുന്നതിന് ഒപ്പം തന്നെ ചൂടും അകമ്പടിയായി എത്തും. പക്ഷേ കേരളത്തിലെ മലകളും കുന്നുകളും വേനൽക്കാലങ്ങളിൽ സഞ്ചാരികളെ കാത്തിരിക്കുകയാണ്. തീരപ്രദേശത്തെ അപേക്ഷിച്ച് മലമ്പ്രദേശങ്ങളിൽ ചൂട് കുറവാണ് അനുഭവപ്പെടുന്നത്.
സമുദ്രനിരപ്പിൽ നിന്നും 8,000 അടി ഉയരത്തിൽ കൊളുക്കു മലയുടെ നെറുകയിലെ മേഘക്കീറുകൾക്കിടയിൽ നിന്നും ഒരു സൂര്യോദയം കാണൽ..... അതായിരുന്നു ഞങ്ങളുടെ മൂന്നാർ യാത്രയുടെ ഉദ്ദേശ്യം. അതിർത്തിക്കപ്പുറത്ത് തേനി ജില്ലയിൽപ്പെട്ട ചെങ്കുത്തായ സിങ്കപ്പാറ എന്ന സഹ്യവിസ്മയത്തിൽ ഉദയസൂര്യൻ വൈരം പതിപ്പിക്കുന്നത്
ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കവിത്രയത്തിലെ ഭക്തകവി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മദേശം തുഞ്ചൻപറമ്പിലാണ്. അമൂല്യമായ കൃതികളുടെ വലിയ ശേഖരവും ഇവിടെയുണ്ട്. ആർട്ടിസ്റ്റ് നമ്പൂതിരി, ഇഎംഎസ് നമ്പൂതിരിപ്പാട്,വി ടി ഭട്ടതിരിപ്പാട്,പൂന്താനം, ഇടശ്ശേരി ഗോവിന്ദൻ നായർ, വള്ളത്തോൾ, മോയിൻകുട്ടി വൈദ്യർ, വൈദ്യരത്നം പി എസ് വാര്യർ, കമല സുരയ്യ...എന്നീ പ്രതിഭകളുടെ ജന്മദേശവും മലപ്പുറം ജില്ലയിലാണ്.
തമിഴ് ഭാഷയില്‍ പച്ച കൊടുമുടികള്‍ എന്ന് വിളിപ്പേരുള്ള മനോഹരമായ ഒരു ഹില്‍സ്റ്റേഷനുണ്ട്. സഞ്ചാരികളുടെ പ്രിയയിടം. കമ്പം-തേനി വരെ പോകുന്ന യാത്രക്കാര്‍ ഒരല്‍പ്പം കൂടി മുന്നോട്ട് പോയാൽ കാത്തിരിക്കുന്നത് അവര്‍ണ്ണനീയമായ കാഴ്ചകള്‍ കൊണ്ട് നിറഞ്ഞ ഒരു മലയോര ഗ്രാമമാണ് മേഘമല. ചെറിയ മലയോര പ്രദേശമാണെന്ന് പറഞ്ഞ്
Results 1-6 of 37