ഒരുവർഷത്തിനിടെ ഇങ്ങനെയൊരു ആഴ്ച ഇതാദ്യം! ട്രംപ് അടിച്ചിട്ടും നേട്ടത്തിൽ ഇന്ത്യ മാത്രം; എന്നാകും ഐപിഒകളുടെ ‘മൺസൂൺ ബംപർ’?

Mail This Article
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി പാർലമെന്റിന്റെ മേശപ്പുറത്തുവച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ ഇന്ത്യയുടെ ശ്രദ്ധേയ നേട്ടമായി എടുത്തുപറഞ്ഞത് ഐപിഒ വിപണിയുടെ കുതിപ്പിനെ പറ്റിയായിരുന്നു. പക്ഷേ, ആത്മവിശ്വാസം കൊടിമുടി കയറുന്നതിന് പകരം കണ്ടത് നിരാശ. മാർച്ചിൽ ഒറ്റ മുഖ്യധാരാ (Mainboard) ഐപിഒ (പ്രാരംഭ ഓഹരി വിൽപന) പോലും നടന്നില്ല. 2023 ഫെബ്രുവരിക്കു ശേഷം അങ്ങനെയൊരു അനുഭവം ഇന്ത്യയിൽ ആദ്യം. ഇക്കഴിഞ്ഞ ആഴ്ചയിലെ (ഏപ്രിൽ മൂന്നാം വാരം) സ്ഥിതിയും മറിച്ചല്ല. മുഖ്യധാരാ വിഭാഗത്തിലോ എസ്എംഇ വിഭാഗത്തിലോ ഒറ്റ ഐപിഒ പോലുമില്ല. കഴിഞ്ഞ ഒരുവർഷത്തിനിടെ ഇങ്ങനെയൊരു ആഴ്ചയും ആദ്യമാണ്. ലോക രാജ്യങ്ങളെയാകെ വിസ്മയിപ്പിക്കുന്ന വളർച്ചയായിരുന്നു കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഇന്ത്യൻ ഐപിഒ വിപണി കാഴ്ചവച്ചത്. 2023ൽ 57 മുഖ്യധാരാ ഐപിഒകൾ നടന്നു. ഈ 57 കമ്പനികളും സംയോജിതമായി സമാഹരിച്ചത് 49,436 കോടി രൂപ. 2024ൽ ഐപിഒ സംഘടിപ്പിച്ച് ഓഹരി വിപണിയിലേക്ക് പ്രവേശിച്ചത് 90 കമ്പനികൾ. ഇവ സമാഹരിച്ചത് 1.6 ലക്ഷം കോടി രൂപയും. 2023ൽ എസ്എംഇ ശ്രേണിയിൽ സമാഹരിച്ചത് 4686 കോടി രൂപയായിരുന്നെങ്കിൽ 2024ൽ അത്