Activate your premium subscription today
കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മികച്ചതായിരുന്നില്ല. എന്നിട്ടും അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടിയ ലിബറൽ പാർട്ടിയുടെ പ്രധാനമന്ത്രി മാര്ക്ക് കാര്ണിയിൽ ഇന്ത്യയ്ക്കു പ്രതീക്ഷകൾ ഏറെയാണ്. ലിബറല് പാർട്ടിയുടെതന്നെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിൽ വഷളായ ബന്ധം മെച്ചപ്പെടാൻ കളമൊരുങ്ങിയിരിക്കുകയാണ്. കാർണിയുടെ ആഗോള വ്യാപാര പദ്ധതിയുടെ പ്രധാന ഭാഗമായി ഇന്ത്യ മാറുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുരാജ്യങ്ങളും. പുതുക്കിയ ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (സിഇപിഎ- India-Canada Comprehensive Economic Partnership Agreement) ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു. ഇന്ത്യൻ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വേഗത്തിലുള്ള വീസ ലഭ്യമാക്കുന്നതിനെ
വീടോ സ്ഥലമോ വിറ്റാൽകിട്ടുന്ന ലാഭത്തിന് 12.5% നികുതി നൽകണം എന്നറിയാമോ? അത്തരം ലാഭത്തിൽനിന്ന് അര കോടി രൂപയ്ക്കുവരെ നികുതി ഒഴിവാക്കാൻ മാർഗമുണ്ട് എന്ന് അറിയാമോ? റിയൽ എസ്റ്റേറ്റ് വിൽപനയിലെ ലാഭം നിശ്ചിത വിഭാഗത്തിൽപെട്ട ബോണ്ടുകളിൽ നിക്ഷേപിച്ച് ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതിയിൽനിന്ന് എങ്ങനെ നികുതി ഒഴിവാക്കാം എന്നു വിശദമായി മനസ്സിലാക്കാം. സർക്കാരോ സ്ഥാപനങ്ങളോ മൂലധനം സമാഹരിക്കുന്നതിനായി പുറത്തിറക്കുന്ന ഒരു സാമ്പത്തിക ഉപകരണമാണ് ബോണ്ട് അല്ലെങ്കിൽ കടപ്പത്രങ്ങള്. നിക്ഷേപകനു ബോണ്ട് പുറത്തിറക്കുന്നവർ ആനുകാലിക പലിശ പേയ്മെന്റുകൾ (കൂപ്പൺ പേയ്മെന്റുകൾ) നൽകും. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകനു മുതലും തിരികെ ലഭിക്കും. ഭൂമിയോ കെട്ടിടങ്ങളോ വിറ്റാൽ അതിൽനിന്നു നിങ്ങൾക്കു ലഭിക്കുന്ന ദീർഘകാല മൂലധന നേട്ടത്തിന് അഥവാ ലാഭത്തിനാണ് നികുതി നൽകേണ്ടത്. ഈ തുക ചില പ്രത്യേകതരം ബോണ്ടുകളിൽ നിക്ഷേപിച്ചാൽ നികുതി നൽകുന്നത് ഒഴിവാക്കാം. ഒരു സാമ്പത്തിക വർഷം 50 ലക്ഷം രൂപ വരെയാണ് ഈ രീതിയിൽ നികുതി ഒഴിവാക്കാൻ സാധിക്കുന്നത്.
സമ്പൂർണ യുദ്ധമല്ലെങ്കിലും യുദ്ധം. വൻ തകർച്ചയെന്നു പറയാനാകില്ലെങ്കിലും ഇടിവ്. അതിർത്തിയിൽനിന്നും ഓഹരി വിപണിയിൽനിന്നുമുള്ള ദൃശ്യങ്ങൾ ഇങ്ങനെയായിരുന്ന ദിവസങ്ങൾക്കു ശേഷം വാരാന്ത്യത്തോടെ വെടിനിർത്തലിന്റെ ആശ്വാസ വാർത്ത. ഈ പശ്ചാത്തലത്തിൽ മേയ് 12ന് വ്യാപാരം പുനരാരംഭിക്കുമ്പോൾ വിപണിക്ക് ആവേശം പ്രകടിപ്പിക്കാതിരിക്കാനാകുമോ? ആവേശം ആഘോഷമാകാം. അതേസമയം, അതിർത്തിയിലെ കരുതലിന്റെ പ്രതിഫലനം വിപണിയിൽ പ്രതീക്ഷിക്കുകയും വേണം. സംഘർഷത്തിന്റെ പേരിൽ വലിയ തോതിലുള്ള ഇടിവുണ്ടാകാതിരുന്നതുതന്നെ വിപണിയുടെ കരുത്തിന്റെയും പക്വതയുടെയും തെളിവാണ്. പ്രതികൂലമായ
ക്ഷമയില്ലാത്തവരിൽ നിന്ന് ക്ഷമയുള്ളവരിലേക്ക് പണം മാറാൻ സഹായിക്കുന്ന മാർഗമാണ് ഓഹരി വിപണി. ‘ഒമാഹയിലെ ഒറാക്ക്ൾ ’ (The Oracle of Omaha) എന്ന് ലോകം വിളിക്കുന്ന സാക്ഷാൽ വാറൻ ബഫറ്റിന്റെ പ്രശസ്തമായ വാക്കുകൾ. 94-ാം വയസ്സിൽ ഏവരെയും ഞെട്ടിച്ച് ബഫറ്റ് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ വാക്കുകളും ഒരിക്കലും ഓഹരി വിപണിയെയോ നിക്ഷേപകരെ വിട്ടൊഴിയില്ലെന്ന് വ്യക്തം. ‘ക്ഷമ’ ആയിരിക്കണം ഓഹരി നിക്ഷേപകനു വേണ്ട ആദ്യ യോഗ്യതയെന്ന് അദ്ദേഹം സ്വജീവിതംകൊണ്ട് കാണിച്ചു. ഓഹരി നിക്ഷേപം ഹ്രസ്വകാലത്തേക്കല്ല, ദീർഘകാലത്തേക്ക് ആവണമെന്നും സ്വന്തം അനുഭവത്തിലൂടെ ലോകത്തെ പഠിപ്പിച്ച ബഫറ്റ്, തന്റെ കമ്പനിയായ ബെർക്ഷർ ഹാത്തവേയുടെ സിഇഒ സ്ഥാനം 2025 അവസാനത്തോടെ ഒഴിയും. എത്രാം വയസ്സിലാണ് നിങ്ങൾ ആദ്യമായി ഓഹരി നിക്ഷേപം നടത്തിയത്? 20? 30? 40? ഓഹരിയിൽ നിക്ഷേപിക്കാൻ പ്രായം ഒരു വിഷയമേയല്ലെന്ന് തെളിയിച്ചതും ബഫറ്റ് തന്നെ. 11-ാം വയസ്സിൽ ആദ്യ നിക്ഷേപം. ആദ്യം രുചിച്ചതും നഷ്ടം. പിന്നീട്, ക്ഷമ എന്തെന്നറിഞ്ഞു. പിന്നാലെ, നിക്ഷേപം ഒരിക്കലും ചെറുകാലത്തേക്കാവരുതെന്ന പാഠവും.
ജർമനിയിൽ ജോലി ചെയ്യുന്ന പ്രഫഷനൽ ആയ എനിക്ക് 30 വയസ്സുണ്ട്. ചെലവുകൾ കഴിഞ്ഞ് മാസം 80,000 രൂപയോളം നിക്ഷേപത്തിനായി നീക്കിവയ്ക്കുന്നുണ്ട്. ഈ വർഷം ഭാര്യയെയും ജർമനിയിലേക്കു കൊണ്ടുവരാൻ ഒരുങ്ങുകയാണ്. നിലവിൽ എനിക്ക് ഓഹരിയിൽ 11 ലക്ഷത്തോളം രൂപയുടെ നിക്ഷേപമുണ്ട് എല്ലാ മാസവും മ്യൂച്വൽ ഫണ്ട്, ഓഹരി എന്നിവയിലാണ് 80,000 രൂപ നിക്ഷേപിക്കുന്നത്. ഇടയ്ക്ക് നല്ല അവസരങ്ങൾ ലഭിക്കുമ്പോൾ ജർമൻ/യൂറോപ്യൻ സ്റ്റോക്കുകളിലും ഫണ്ടുകളിലും നിക്ഷേപിക്കാറുണ്ട്. നാട്ടിൽ ജോലി ചെയ്യുന്ന ഭാര്യയും (27 വയസ്സ്) മാസം 25,000 രൂപ എസ്ഐപി ചെയ്യുന്നുണ്ട്. ഇതുവരെ മ്യൂച്വൽ ഫണ്ടിൽ സമാഹരിച്ചിട്ടുള്ള 10 ലക്ഷം രൂപയിൽനിന്ന് ഒരു വിഹിതമെടുത്ത് ജർമനിയിൽ ഉപരിപഠനം നടത്താനാണു ലക്ഷ്യമിടുന്നത്. പഠനകാലയളവിൽ ഭാര്യയുടെ എസ്ഐപി തൽക്കാലം നിർത്തേണ്ടി വരും. 15 ലക്ഷം രൂപയുടെ വായ്പ നിലവിലുണ്ട്. അതിലേക്ക് മാസം 25,000 രൂപ അടയ്ക്കുന്നു. നാൽപത്തിരണ്ടാം വയസ്സിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയാണ് എന്റെ ലക്ഷ്യം. അതായത്, ഇനി 12 വർഷം കൂടി ജോലി ചെയ്ത് റിട്ടയർമെന്റ് ലൈഫിനും മറ്റാവശ്യങ്ങൾക്കും ആയി 10 കോടി രൂപ സമാഹരിക്കണം. ശേഷം നാട്ടിലെത്തി ആ തുക
സിംഗപ്പൂർ അല്ലെങ്കിൽ ദുബായ് പോലുള്ള ഒരു രാജ്യാന്തര സാമ്പത്തിക കേന്ദ്രം സങ്കൽപിക്കുക- അതും ഇന്ത്യയിൽ. എൻആർഐകൾക്ക് വിദേശ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാതെ തന്നെ ഡോളറിൽ നിക്ഷേപിക്കാനും നികുതി ആനുകൂല്യങ്ങൾ ആസ്വദിക്കാനും ആഗോള അവസരങ്ങൾ നേടാനും കഴിയുന്ന ഒരു സ്ഥലം- അതാണ് ഗിഫ്റ്റ് (GIFT) സിറ്റി. ആഗോള സാമ്പത്തിക ശക്തികേന്ദ്രമാകാനുള്ള ഇന്ത്യയുടെ ധീരമായ പുതിയ ചുവടുവയ്പ്. ഗുജറാത്തിലെ അഹമ്മദാബാദിനു സമീപം സ്ഥിതി ചെയ്യുന്ന ഗിഫ്റ്റ് സിറ്റി ഒരു സ്മാർട് സിറ്റി മാത്രമല്ല; വിദേശത്തു നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങളെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട്, സ്വന്തം പണം നാട്ടിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന എൻആർഐകൾക്ക് വലിയ അവസരം കൂടിയാണ് ഇതൊരുക്കുന്നത്. ഗിഫ്റ്റ് സിറ്റി എന്നാൽ ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ്– ടെക് സിറ്റി (Gujarat International Finance-Tech City) എന്നാണ്. ദുബായ്, ലണ്ടൻ, ഹോങ്കോങ് തുടങ്ങിയ ആഗോള സാമ്പത്തിക കേന്ദ്രങ്ങളുമായി മത്സരിക്കുന്നതിനു നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര ധനകാര്യ സേവന കേന്ദ്രമാണിത്. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ,
വിവിധ രാജ്യങ്ങൾക്കെതിരെ യുഎസ് പ്രഖ്യാപിച്ച താരിഫ് യുദ്ധം നമ്മുടെ ഓഹരി വിപണിയെയും അസ്ഥിരപ്പെടുത്തി. ഏപ്രിൽ 7ന് യുഎസ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 26% താരിഫ് പ്രഖ്യാപിച്ചപ്പോൾ നിഫ്റ്റി 21,743 പോയിന്റ് എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. എന്നാൽ, പ്രഖ്യാപിച്ച താരിഫുകള് 90 ദിവസത്തേക്കു മരവിപ്പിച്ചതോടെ വിപണി ശക്തമായ തിരിച്ചുവരവ് നടത്തി. 90 ദിവസത്തെ സമയപരിധി അവസാനിക്കുന്നതിന് മുൻപ് ഇന്ത്യ യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാറിൽ ഏർപ്പെടുമെന്നാണു പ്രതീക്ഷ. മറ്റു രാജ്യങ്ങൾക്ക് യുഎസ് ഏര്പ്പെടുത്തുന്ന ഉയർന്ന താരിഫ് ഇന്ത്യയ്ക്കും ഗുണം ചെയ്യും. കൂടാതെ, ആഗോളതലത്തിൽ കമ്പനികളുടെ ചൈന പ്ലസ് വൺ നയത്തിനു പ്രാധാന്യവും വർധിക്കും. താരിഫ് യുദ്ധം ഇന്ത്യൻ ലിസ്റ്റഡ് കമ്പനികൾക്കു കൂടുതൽ
‘‘ഈട് നൽകാത്ത വായ്പകൾ നാം തിരിച്ചടച്ചില്ലെന്നു വയ്ക്കുക. ബാങ്കുകൾ എന്ത് ചെയ്യും?’’– കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് ഒരു സുഹൃത്ത് ഈ ചോദ്യം ചോദിച്ചത്. ഈട് ഒന്നും നൽകാത്ത വായ്പ തിരിച്ചടച്ചില്ലെങ്കിൽ ബാങ്കുകൾക്ക് കാര്യമായി ഒന്നും ചെയ്യുവാൻ കഴിയില്ല എന്ന ധാരണ ഒന്ന് ഉറപ്പിക്കുവാനാണ് സുഹൃത്ത് ഈ ചോദ്യവുമായി വന്നത്. എന്നാൽ ഈ ധാരണ ശരിയാണോ? ഇത്തരം വായ്പകൾ തിരിച്ചടച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? ബാങ്കുകൾ വ്യക്തികൾക്ക് വായ്പ നൽകുന്നത് അവരുടെ പഴ്സനൽ ലയബിലിറ്റിയിൽ ആണ്. അതായത് ഈ വായ്പ തിരിച്ചടയ്ക്കുവാൻ ഈ വ്യക്തിക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ട്. തിരിച്ചടച്ചില്ലെങ്കിൽ, അല്ലെങ്കിൽ തവണ തിരിച്ചടയ്ക്കുവാൻ താമസിച്ചാൽ, വായ്പ എടുത്തയാളുടെ സിബിൽ റിപ്പോർട്ടിനെ ബാധിക്കും. ക്രെഡിറ്റ് സ്കോർ താഴേക്ക് പോകും. സിബിൽ സ്കോർ 300 മുതൽ 900 വരെയുള്ള സ്കെയിലിൽ ആണ് രേഖപ്പെടുത്തുന്നത്. സ്കോർ
പഹൽഗാം ഭീകരാക്രമണത്തിനുശേഷം നിലനിൽക്കുന്ന സമ്മർദങ്ങൾ, കമ്പനികളുടെ നാലാം പാദഫലങ്ങൾ, രാജ്യത്തിന്റെ ചില സുപ്രധാന സാമ്പത്തിക ഡേറ്റകൾ തുടങ്ങിയവയാണ് ഈ ആഴ്ച (ഏപ്രിൽ 28– മേയ് 2) വിപണിയുടെ ചലനങ്ങൾ നിശ്ചയിക്കുന്നത്. മേയ് 1ന് മഹാരാഷ്ട്ര ദിനത്തിന്റെ അവധിയായതിനാൽ ഈ ആഴ്ച 4 ദിനങ്ങളിൽ മാത്രമായിരിക്കും വ്യാപാരമുണ്ടാവുക. അതിർത്തിയിലെ യുദ്ധനീക്കങ്ങൾക്കൊപ്പം അമേരിക്ക തുടങ്ങിവച്ച വ്യാപാരയുദ്ധത്തിൽ സുപ്രധാനമായ നീക്കങ്ങളുണ്ടായാലും വിപണിയിൽ അതിന്റെ പ്രകമ്പനമുണ്ടാകും. അതേസമയം, വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിലേക്കു തിരിച്ചെത്തുന്നതും കമ്പനികളുടെ പ്രവർത്തനഫലങ്ങൾ മികച്ചു നിൽക്കുന്നതും വിപണിക്ക് അനുകൂല ഘടകങ്ങളാണ്. ഇന്ത്യ–യുഎസ് ഉഭയകക്ഷി വ്യാപാരക്കരാറിലെ പുരോഗതിയും വിപണിക്ക് പ്രതീക്ഷയേകുന്നതാണ്.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി പാർലമെന്റിന്റെ മേശപ്പുറത്തുവച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ ഇന്ത്യയുടെ ശ്രദ്ധേയ നേട്ടമായി എടുത്തുപറഞ്ഞത് ഐപിഒ വിപണിയുടെ കുതിപ്പിനെ പറ്റിയായിരുന്നു. പക്ഷേ, ആത്മവിശ്വാസം കൊടിമുടി കയറുന്നതിന് പകരം കണ്ടത് നിരാശ. മാർച്ചിൽ ഒറ്റ മുഖ്യധാരാ (Mainboard) ഐപിഒ (പ്രാരംഭ ഓഹരി വിൽപന) പോലും നടന്നില്ല. 2023 ഫെബ്രുവരിക്കു ശേഷം അങ്ങനെയൊരു അനുഭവം ഇന്ത്യയിൽ ആദ്യം. ഇക്കഴിഞ്ഞ ആഴ്ചയിലെ (ഏപ്രിൽ മൂന്നാം വാരം) സ്ഥിതിയും മറിച്ചല്ല. മുഖ്യധാരാ വിഭാഗത്തിലോ എസ്എംഇ വിഭാഗത്തിലോ ഒറ്റ ഐപിഒ പോലുമില്ല. കഴിഞ്ഞ ഒരുവർഷത്തിനിടെ ഇങ്ങനെയൊരു ആഴ്ചയും ആദ്യമാണ്. ലോക രാജ്യങ്ങളെയാകെ വിസ്മയിപ്പിക്കുന്ന വളർച്ചയായിരുന്നു കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഇന്ത്യൻ ഐപിഒ വിപണി കാഴ്ചവച്ചത്. 2023ൽ 57 മുഖ്യധാരാ ഐപിഒകൾ നടന്നു. ഈ 57 കമ്പനികളും സംയോജിതമായി സമാഹരിച്ചത് 49,436 കോടി രൂപ. 2024ൽ ഐപിഒ സംഘടിപ്പിച്ച് ഓഹരി വിപണിയിലേക്ക് പ്രവേശിച്ചത് 90 കമ്പനികൾ. ഇവ സമാഹരിച്ചത് 1.6 ലക്ഷം കോടി രൂപയും. 2023ൽ എസ്എംഇ ശ്രേണിയിൽ സമാഹരിച്ചത് 4686 കോടി രൂപയായിരുന്നെങ്കിൽ 2024ൽ അത്
Results 1-10 of 109