ADVERTISEMENT

ലോകത്ത് ഏകദേശം 20 ക്വാഡ്രില്യൻ (200 ലക്ഷം കോടി) ഉറുമ്പുകളുണ്ടെന്നാണു ശാസ്ത്രജ്ഞരുടെ കണക്ക്. ഇതിൽ ഭൂരിഭാഗവും മനുഷ്യർക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കാത്തവയാണ്. എന്നാൽ ചിലതൊക്കെ നന്നായി വേദനിപ്പിക്കും. ഏതായാലും യുഎസിന്റെ തെക്കുകിഴക്കൻ ഭാഗത്ത് ഒരു ഉറുമ്പ് വിഭാഗം ആധിപത്യം സ്ഥാപിച്ചുവരികയാണ്. ഏഷ്യൻ നീഡിൽ ആന്റ് അഥവാ ബ്രാങ്കിപ്പോനെറ ചിനെൻസിസ് എന്നയിനം ഉറുമ്പുകളാണ് ഇവ. ഏഷ്യയിൽ പ്രത്യേകിച്ച് ചൈന, ജപ്പാൻ, കൊറിയ എന്നിവിടങ്ങളാണ് ഇവയുടെ പ്രധാനകേന്ദ്രം.

ഉറുമ്പിന്റെ കടിയേൽക്കുന്നവർക്ക് പെട്ടെന്ന് തീവ്രമായ അലർജി ഉണ്ടായേക്കാം. ഇതു ചിലപ്പോൾ മാരകമാകാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ഈ ഉറുമ്പുകളെ സൂക്ഷിക്കണമെന്ന് യുഎസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.1930ലാണ് യുഎസിൽ ആദ്യമായി ഏഷ്യൻ നീഡിൽ ആന്റിനെ കാണുന്നത്. 2006ൽ ഇവയെ പ്രശ്‌നക്കാരുടെ പട്ടികയിൽ ചേർത്തു. ഓരോ വർഷവും ഇവയുടെ എണ്ണം രാജ്യത്ത് വർധിക്കുകയായിരുന്നു. തിളക്കമുള്ള കറുപ്പ്, ബ്രൗൺ നിറങ്ങളിൽ കാണപ്പെടുന്ന ഉറുമ്പുകളാണ് നീഡിൽ ആന്റുകൾ. 

English Summary:

The highly invasive Asian needle ant (*Brachyponera chinensis*) is rapidly spreading across the southeastern United States, posing a significant threat due to its painful sting and potential for severe allergic reactions. This article provides crucial information about identifying these ants, understanding the risks, and staying safe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com