Activate your premium subscription today
ന്യൂഡൽഹി∙ പാക്കിസ്ഥാനുവേണ്ടി ചാരപ്പണി നടത്തി അറസ്റ്റിലായ വനിതാ വ്ലോഗർ ജ്യോതി മൽഹോത്രയും പാക്ക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനും തമ്മിലുള്ള ബന്ധത്തിന് തെളിവായി കൂടുതൽ വിഡിയോകൾ പുറത്ത്. ‘ട്രാവൽ വിത്ത് ജോ’ എന്ന ജ്യോതി മൽഹോത്രയുടെ യുട്യൂബ് ചാനലിലാണ് ഇവർ തമ്മിലുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചിരിക്കുന്നത്.
ന്യൂഡൽഹി ∙ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 151–ാം സ്ഥാനത്ത്. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടനയാണു 180 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടിക പ്രസിദ്ധീകരിച്ചത്. മുൻ വർഷം 159–ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ നില മെച്ചപ്പെടുത്തിയങ്കിലും അപകടകരമായ നിലയിൽ തുടരുകയാണ്.
കൊച്ചി ∙ പൂമുഖവാതിലിലും ഭിത്തിയിലും കോടതിയുടെ സമൻസ് പതിക്കുന്ന പൊലീസിന്റെ ഏർപ്പാട് പൂർണമായി അവസാനിപ്പിക്കുന്നു. സമൂഹമാധ്യമ അക്കൗണ്ടും ഇമെയിലും വഴി സമൻസ് നൽകുന്നതു ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) വകുപ്പുകൾ പ്രകാരം ഔദ്യോഗികമാക്കാനുള്ള ചട്ടങ്ങൾ സർക്കാർ രൂപീകരിച്ചു. ഇതു സംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകൾക്കും നൽകി.
ഇന്ത്യൻ സൈന്യത്തിനെതിരെ തെറ്റായതും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ പ്രചരിപ്പിച്ച ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസിന്റെ എക്സ് അക്കൗണ്ട് നിരോധിച്ച് കേന്ദ്രസർക്കാർ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കണമെന്ന് ചൈനയിലെ ഇന്ത്യൻ എംബസി കർശന മുന്നറിയിപ്പ് നൽകിയതിന്
സമൂഹമാധ്യമത്തിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ ടെലിവിഷൻ താരമായ അഖിൽ മാരാർക്കെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ നിയമ സംഹിത (ബിഎൻഎസ്) 152-ാം വകുപ്പ് അനുസരിച്ചാണ് കേസ്. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അഖിൽ പ്രവർത്തിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലും ചില വാർത്താ പോർട്ടലുകളിലും കിരാന ഹിൽസിലെ ആണവകേന്ദ്രം ഇന്ത്യൻ സൈന്യം തകർത്തെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ, ഓപ്പറേഷൻ സിന്ദൂരിന്റെ കൂടുതൽ വിവരങ്ങൾ വിശദീകരിച്ചുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ
ന്യൂഡൽഹി ∙ ഇന്ത്യ–പാക്ക് സംഘർഷ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനങ്ങൾ രാജ്യത്തെ അറിയിക്കുന്നതിനു മുന്നിൽനിന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകൾക്കും നേരെ സൈബർ ആക്രമണം. ഇതോടെ മിസ്രി സമൂഹമാധ്യമ അക്കൗണ്ട് ലോക്ക് ചെയ്തു.
മുംബൈ∙ ‘വെടിനിർത്തലിന് ദൈവത്തിന് നന്ദി’ എന്ന സമൂഹമാധ്യമ പോസ്റ്റിനെ വിമർശിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തിയതിനു പിന്നാലെ പോസ്റ്റ് പിൻവലിച്ച് നടൻ സൽമാൻ ഖാൻ. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ഒന്നും പറയാതെ വെടിനിർത്തലിനെക്കുറിച്ച് പോസ്റ്റിട്ടെന്നായിരുന്നു വിമർശനം. അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ നടൻ അപലപിച്ചതു ചൂണ്ടിക്കാട്ടി നടനെ അനുകൂലിക്കുന്നവരും രംഗത്തെത്തി. പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതിനാലാണ് പോസ്റ്റ് പിൻവലിച്ചതെന്നും അതിൽ അസ്വാഭാവികതയില്ലെന്നും അവർ പറയുന്നു.
മുംബൈ∙ ഓപ്പറേഷൻ സിന്ദൂറിനെ സമൂഹമാധ്യമത്തിൽ വിമർശിച്ചെന്ന് ആരോപിച്ച് നാഗ്പുരിൽനിന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത മലയാളി യുവാവിനെ കോടതി 13 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ആക്ടിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം. ഷീബാ സൈദീകിനെയാണ് (26) സർക്കാരിനെതിരെ യുദ്ധം ചെയ്യൽ, കലാപ ആഹ്വാനം എന്നിവയടക്കമുള്ള കുറ്റങ്ങൾ ആരോപിച്ച് നാഗ്പുർ പൊലീസ് ഹോട്ടലിൽനിന്നു പിടികൂടിയത്.
മനോരമ ന്യൂസ് യുട്യൂബ് ചാനൽ വരിക്കാരുടെ എണ്ണം ഒരു കോടി പിന്നിട്ടു. വ്യാഴാഴ്ച രാത്രിയാണ് ചാനൽ ഈ ചരിത്രനേട്ടം കൈവരിച്ചത്. ഏറ്റവും കൂടുതൽ വിഡിയോ വ്യൂസ് ഉള്ള മലയാളം യുട്യൂബ് ന്യൂസ് ചാനൽ എന്ന നേട്ടവും മനോരമ ന്യൂസിന് സ്വന്തം. 1144.38 കോടിയാണ് ചാനലിന്റെ ആകെ വ്യൂസ്. 5.11 ലക്ഷം വിഡിയോകൾ മനോരമ ന്യൂസ് യുട്യൂബ് ചാനലിൽ ഉണ്ട്. 10 മില്യൻ വരിക്കാർ എന്ന നേട്ടം കൈവരിച്ചതോടെ യുട്യൂബിന്റെ ‘ഡയമണ്ട് ബട്ടൺ ക്രിയേറ്റേഴ്സ്’ അവാർഡ് മനോരമ ന്യൂസിന് ലഭിക്കും. ഒരു പതിറ്റാണ്ടിനിടെ നടന്ന എല്ലാ ചരിത്രസംഭവങ്ങളുടെയും വിശദമായ വിഡിയോകൾ ചാനലിൽ ഉണ്ട്. ഒപ്പം എക്സ്പ്ലെയ്നറുകൾ, എന്റർടെയ്ൻമെന്റ് വിഡിയോകൾ, ഹെൽത്ത് ടിപ്സ്, ലൈഫ് സ്റ്റൈൽ, ടെക്നോളജി, സ്പോർട്സ്, അഭിമുഖങ്ങൾ, ശാസ്ത്രകൗതുകങ്ങൾ, ടിവി ഷോകൾ തുടങ്ങിയവയും ചാനലിന്റെ ഭാഗമാണ്.
Results 1-10 of 1495